കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » രജനിക്കൊപ്പം ആഷ് തന്നെ
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
IFMIFM
ശിവാജിക്കു ശേഷം ശങ്കറും രജനീകാന്തും ഒന്നിക്കുന്ന തമിഴ് ചിത്രമായ റോബോട്ടില്‍ ഐശ്വര്യ റായി ബച്ചന്‍ തന്നെയാവും നായിക. ചിത്രത്തില്‍ നിന്ന് പിന്‍‌മാറി എന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഐശ്വര്യ റായ് പറഞ്ഞു.

റോബോട്ടില്‍ നിന്ന് പിന്‍‌മാറിയിട്ടില്ല എന്ന് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആഷ് വ്യക്തമാക്കിയത്. തന്നെ കുറിച്ച് ഗോസിപ്പുകള്‍ പ്രചരിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച മുന്‍ ലോക സുന്ദരി ചിത്രത്തിന്‍റെ തിരക്കഥ ആകര്‍ഷണീയമാണെന്നും രജനിക്കൊപ്പം അഭിനയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.

‘ഗര്‍ഭിണിയാണെന്ന ഗോസിപ്പ് പ്രചരിച്ചതിനെ തുടര്‍ന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ഫോണ്‍ കോളുകള്‍ ലഭിച്ചു. മൂന്ന് വര്‍ഷത്തിനു ശേഷം മാത്രമേ കുട്ടികള്‍ക്കായി ശ്രമിക്കുന്നുള്ളൂ എന്ന് ഞാനും അഭിയും തീരുമാനിച്ചിട്ടുണ്ട്. അതുവരെ ജോലിയില്‍ മാത്രമായിരിക്കും ശ്രദ്ധ’-ആഷ് പറയുന്നു.

ആഷ് ശങ്കറിന്‍റെ ചിത്രത്തില്‍ നിന്ന് പിന്‍‌മാറിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ആഷ് ആദ്യത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചതാണ് ഇതിന് കാരണമെന്നും പ്രതിഫല തുകയില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് സിനിമയില്‍ നിന്ന് പിന്‍‌മാറാന്‍ കാരണമെന്നും രണ്ട് വ്യത്യസ്ത കഥകളാണ് ഇതെകുറിച്ച് പ്രചരിച്ചിരുന്നത്.

റോബോട്ടില്‍ അഭിനയിക്കുന്നതിന് ആറ് കോടി രൂ‍പയാണ് ആഷിന് ഓഫര്‍ നല്‍കിയിരിക്കുന്നത്. മൂന്ന് ഭാഷകളില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് മൊത്തം 125 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.