കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ഷാരൂഖും പ്രിയനും ഒന്നിക്കുന്നു
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
IFMIFM
ബോളീവുഡിന്‍റെ മെഗാതാരം ഷാരൂഖും മലയാളത്തിന്‍റെ ബോളീവുഡ് സംവിധായകന്‍ പ്രിയദര്‍ശനും ഇന്ത്യന്‍ സിനിമയിലെ തന്നെ ബുദ്ധിമാന്‍‌മാരാണെന്ന് നമുക്കറിയാം. ഓം ശാന്തി ഓമിനു ശേഷം നാലാംകിട സിനിമകളില്‍ അഭിനയിക്കാനോ അത്തരം സിനിമ നിര്‍മ്മിക്കാനോ ഷാരൂഖിനു താല്പര്യമുണ്ടാകുമോ? ഇതേ പ്രശ്‌നം തന്നെയാണ് പ്രിയനും.

നന്നായി ചിത്രമെടുക്കാനറിയാം അതു കൊണ്ട് തന്നെ ബോളീവുഡിലെ കോമഡി കിംഗിനു നാലാംകിട ചിത്രങ്ങള്‍ ഒരുക്കാനാകില്ല. എന്തായാലും രണ്ടു മിടുക്കന്‍‌മാരും ഒന്നിക്കാന്‍ തന്നെയങ്ങ് തീരുമാനിച്ചു. ഷാരൂഖിന്‍റെ സ്വന്തം നിര്‍മ്മാണ കമ്പനിയായ ‘റെഡ്ചിലി’ സൂപ്പര്‍ഹിറ്റായ ശാന്തി ഓമിനു ശേഷം തപ്പുന്നത് ഒരു നല്ല ചിത്രമാണ്. അതു നല്‍കാന്‍ പ്രിയന്‍ ഒരുക്കമാണത്രേ. എന്നാല്‍ ചിത്രത്തില്‍ നിര്‍മ്മാതാവിന്‍റെ വേഷത്തിലായ ഷാരൂഖ് അതിഥിവേഷത്തില്‍ എത്തും.

മലയാള ചിത്രമായ മണിച്ചിത്രത്താഴിന്‍റെ റീമേക്ക് ഒരുക്കിയ ശേഷം പ്രിയനും ഒരു നല്ലചിത്രം ചെയ്യാനായി കാത്തിരിക്കുന്നു. ഇരുവരും ബോളീവുഡില്‍ ആദ്യമായിട്ടാണ് ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷകള്‍ വലുതാണ്. “ ഷാരൂഖും ഞാനും ഒന്നിക്കുന്നു എന്നത് സത്യമാണ്. ഞാന്‍ മുമ്പ് ചെയ്തിട്ടുള്ള ചിത്രങ്ങളില്‍ നിന്നും ഷാരൂഖ് മുമ്പ് ചെയ്തിട്ടുള്ള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഈ ചിത്രം.” ഇക്കാര്യം പ്രിയന്‍ ശരി വയ്‌ക്കുകയാണ്.

എന്നാല്‍ ഒരു പ്രണയകഥ പറയുന്ന ചിത്രത്തില്‍ ഷാരൂഖ് കേന്ദ്രകഥാപാത്രമായിരിക്കില്ല. ഷാരൂഖ് പ്രത്യക്ഷപ്പെടുമെന്നു മാത്രം. ചിത്രത്തില്‍ ഷാരൂഖ് ബോളീവുഡ് താരമായിട്ട് തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പുറത്തു പറയരുതെന്ന് പ്രിയന്‍ താരത്തിനോട് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

എന്തുകൊണ്ടെന്നാല്‍ ഇന്‍റര്‍വെല്ലില്‍ മാത്രമാണ് ഷാരൂഖ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഷാരൂഖിനെ കൂടാതെയുള്ള കഥാപാത്രത്തിനു പറ്റിയ ആള്‍ക്കാരെ തേടിക്കൊണ്ടിരിക്കുകയാണ് പ്രിയന്‍. ഒന്നും അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നു പറഞ്ഞ പ്രിയന്‍ ചിത്രത്തിന്‍റെ ജോലികള്‍ ആഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.