ബോളിവുഡില്‍ ശരീര പ്രദര്‍ശനം കൊണ്ട് വിപ്ലവം സൃഷ്ടിക്കാന്‍ ഇറങ്ങി തിരിച്ച ഷേര്‍ലിന്‍ ചോപ്ര (മോന ചോപ്ര) ഇപ്പോള്‍ പ്രതിസന്ധിയിലാണെന്ന് ബോളിവുഡ് പാപ്പിരാസികള്‍.
സെക്‌സിനെ കുറിച്ചും വസ്‌ത്രധാരണത്തെ കുറിച്ചും തന്‍റേതായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന ഷേര്‍ലിന് ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ എക്‌സൈര്‍സൈസ് നടത്താന്‍ കഴിയുന്നില്ലത്രേ, മുംബൈയിലെ ശരീരസൗന്ദര്യ സംരക്ഷ കേന്ദ്രങ്ങളെല്ലാം ഷേര്‍ലിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണത്രേ.
ബിക്കിനികളെ വല്ലാതെ പ്രണയിക്കുന്ന ഷേര്‍ലിന്‍ ബിക്കിനി വേഷത്തിലാണത്രേ ശരീരരത്തിലെ ദൂര്‍മേദസ് ഉരുക്കി കളയാന്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഷേര്‍ലിനെ പരിശീലിപ്പിക്കാന്‍ പരിശീലകന്മാര്‍ തമ്മില്‍ മത്സരമാണ്. ഷേര്‍ലിന്‍ആദ്യം പോയ സൗന്ദര്യസംരക്ഷണ കേന്ദ്രത്തിലെ മുഖ്യപരിശീലകന്മാര്‍ ഇക്കാര്യത്തില്‍ തമ്മിലടിയായതോടെ ഉടമസ്ഥര്‍ ഇടപെട്ടു. കാര്യങ്ങള്‍ കൈവിട്ടു പൊകണ്ട എന്ന് കരുതി അവര്‍ ഷേര്‍ലിനോട് ഇനി ഇവിടെ വരുരുത് എന്ന് പറയുകയായിരുന്നു.
അടുത്ത ജിമ്മിലും ഈ സംഭവം ആവര്‍ത്തിച്ചതോടെ . ഷേര്‍ലിന്‍റെ എക്‌സര്‍സൈസ് ചൂടുള്ള വിവാദമായി. ഇനി വീട്ടിലിരുന്ന് യോഗപരിശീലിക്കാനുള്ള തയ്യാറെടുപ്പിലാണ് സുന്ദരി.
ഹോളീവുഡ് താരം ജെന്നഫര്‍ ലോപ്പസിനെ അനുകരിച്ചു കൊണ്ട് ഷേര്‍ലിന്‍ പുറത്തിറക്കിയ ‘ഔട്രേജിയസ്’ എന്ന ആല്‍ബം ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ദര്‍ദ്’എന്ന പുതിയ ആല്‍ബത്തിന്‍റെ തയ്യാറെടുപ്പിലാണ് ഇപ്പോള്‍ താരം.
പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്‍റ് ഓഫ് അനിമല്‍(പെറ്റ)യുടെ അടുത്ത പ്രചാരണപരിപാടിയിലും ഷേര്‍ലിന്‍ ആയിരിക്കും താരം. മൂന്നാംകിട ഇക്കിളി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഷേര്‍ലിന്‍ ബോളീവുഡിന്‍റെ മാദകതാരമായിട്ടേ അടങ്ങു എന്ന നിലപാടിലാണ്.