കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ബിപാഷ അജിത്തിനു നായിക‍?
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
bopasha
IFMIFM
തമിഴ് സിനിമയോടുള്ള ബോളീവുഡ് താരം ബിപാഷാ ബസുവിന്‍റെ അയിത്തം അവസാനിക്കുമോ? തമിഴില്‍ അജിത്തിനു നായികയാകുന്നു എന്ന വാര്‍ത്ത പരന്നതോടെയാണ് ഇങ്ങനെ ഒരു ആശങ്ക.

എന്തായാലും ഈ ചിന്തകള്‍ക്ക് ഏറെ താമസിയാതെ ഉത്തരമാകും. പ്രഭുദേവയുടെ സഹോദരന്‍ രാജുസുന്ദരം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാകുന്നതിനായി ബിപാഷാബസുവിനെ സമീപിക്കാനിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

കത്രീന കൈഫും പരിഗണിക്കപ്പെടുന്ന നായികമാരുടെ പട്ടികയിലുണ്ട്. എന്തായാലും പുതിയ അതിഥിയുടെ ജനനം അജിത്തിനു ഭാഗ്യത്തിന്‍റെ ഏഴാം സ്വര്‍ഗ്ഗം തുറന്നെന്നാണ് പിന്നാമ്പുറ സംസാരം. ഈ വര്‍ഷം ആദ്യം ബില്ലയുടെ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ അവസരങ്ങളുടെ കുത്തൊഴുക്ക് തന്നെയാണ്.

ഫെബ്രുവരി മുതലേ ചിത്രത്തിന്‍റെ ചിത്രീകരണത്തില്‍ പങ്കാളിയാകൂ എന്നു പറഞ്ഞെങ്കിലും സംഘട്ടന രംഗങ്ങള്‍ക്കായി അജിത്ത് ഇപ്പോള്‍ തന്നെ ഹോംങ്കോംഗിലേക്ക് പറന്നിരിക്കുകയാണ്. ഹോങ്കോംഗിലെ ആള്‍ക്കാരാണ് സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

ബിപാഷ അഭിനയിച്ചാല്‍ അവര്‍ തമിഴില്‍ ചെയ്യുന്ന രണ്ടാമത്തെ ചിത്രമാകും ഇത്. നേരത്തെ വിജയും ജനലിയ ഡിസൂസയും പ്രധാന വേഷം ചെയ്ത സച്ചിന്‍ എന്ന ചിത്രത്തില്‍ ബിപാഷ ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു.