കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » മോഹന്‍‌ലാല്‍ വീണ്ടും തമിഴില്‍
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
WDWD
മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന തമിഴ് ആരാധകര്‍ക്ക് വേനലില്‍ മഴ പെയ്യുമെന്ന് ഉറപ്പായി. വിഷ്‌‌ണുവര്‍ദ്ധന്‍റെ പുതിയ ചിത്രത്തിലാണ് തമിഴില്‍ എത്താന്‍ ലാല്‍ സമ്മതിച്ചിരിക്കുന്നത്.

മണിരത്നത്തിന്‍റെ ഇരുവര്‍ക്കും നാസറിന്‍റെ പോപ്കോണും നന്നായി ചെയ്തെങ്കിലും അതിനു ശേഷം ഒരു സിനിമയും മലയാള സൂപ്പര്‍ താരത്തിന്‍റേതായി തമിഴില്‍ എത്തിയിരുന്നില്ല. കഥ മോശം എന്നതായിരുന്നു പറഞ്ഞ കാരണം. എന്നാല്‍ പുതിയ ചിത്രത്തിന്‍റെ തിരക്കഥ ലാലിനു നന്നായി പിടിച്ചത്രേ.

‘സര്‍വ്വം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആര്യയാണ് നായകന്‍. നേരത്തേ തമിഴ് ആക്ഷന്‍താരം അര്‍ജുനായി വച്ചിരുന്നതായിരുന്നു ഈ കഥാപാത്രം. എന്നാല്‍ കഥാപാത്രത്തിന്‍റെ നെഗറ്റീവ് വശം മോശമായി ബാധിക്കുമെന്ന ഭയത്താല്‍ അര്‍ജുന്‍ തിരസ്ക്കരിച്ചതിനെ തുടര്‍ന്നാണ് മോഹന്‍‌ലാലിനെ സമീപിച്ചത്. വേഷത്തിന്‍റെ പ്രത്യേകത മനസ്സിലാക്കിയ ലാല്‍ കഥാപാത്രത്തെ അവതരിപ്പിക്കാമെന്നു സമ്മതിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ തന്നെ മികച്ച നടന്‍‌മാരില്‍ ഒരാളായ മോഹന്‍ലാലിന് തമിഴിലേക്ക് ധാരാളമായി ക്ഷണം ലഭിക്കുന്നുണ്ടെങ്കിലും നല്ല സ്ക്രിപ്റ്റിന്‍റെ അഭാവം മൂലം എല്ലാം നിഷേധിക്കുകയായിരുന്നു.

എന്നാല്‍ വിഷ്ണുവര്‍ദ്ധന്‍റെ പുതിയ സ്ക്രിപ്റ്റ് മോഹന്‍ലാലിനു പിടിച്ചു. പ്രത്യേകിച്ച് വിഷ്ണുവര്‍ദ്ധന്‍റെ പുതിയ ചിത്രം ‘ബില്ല’ യുടെ വിജയം കൂടിയായപ്പോള്‍ മോഹന്‍‌ലാലിനു ഓഫര്‍ നിഷേധിക്കാന്‍ കഴിയാതെ വരികയായിരുന്നു.

രണ്ടു വര്‍ഷം മുമ്പ് പദ്ധതിയിട്ടിരുന്ന ചിത്രത്തില്‍ ആദ്യം കരാര്‍ ചെയ്തിരുന്നത് സൂര്യയേയും പുതുമുഖ ബോളീവുഡ് താരം ഹന്‍സിക മൌത്വാനിയേയുമായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ഷൂട്ടിംഗ് നിന്നു പോയ ചിത്രം ഇപ്പോഴാണ് വിഷ്‌ണുവര്‍ദ്ധന്‍റെ കയ്യിലെത്തിയത്. സൂര്യയ്‌ക്ക് പകരം ആര്യയും ഹന്‍സികയ്‌ക്ക് പകരം ത്രിഷയുമാണ് വേഷം ചെയ്യുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കുന്നത്.

വ്യത്യസ്തതയ്‌ക്കായി ദാഹിക്കുന്ന സൂപ്പര്‍ താരങ്ങള്‍ തത്തുല്യമായ അഭിനയ പ്രാധാന്യമേറുന്ന വേഷം ലഭിച്ചാല്‍ വില്ലന്‍ സ്വഭാവമുള്ള വേഷത്തില്‍ വരെ പ്രത്യഷപ്പെടാന്‍ തയ്യാറാണ് എന്നതാണ് ഇതില്‍ നിന്നും ലഭിക്കുന്ന സൂചന. നേരത്തേ മലയാളത്തിന്‍റെ യുവനടന്‍ പൃഥ്വിരാജും തമിഴിലേക്ക് കാലെടുത്തു വച്ചത് വില്ലന്‍ വേഷത്തിലൂടെയായിരുന്നു.