ഓസ്കാര്‍ നാമനിര്‍ദ്ദേശം ഏറെ രസകരം
ബെന്നി ഫ്രാന്‍സീസ്
പുതുമയുള്ള മറ്റൊരു സംഗതി ആണ്‍ വേഷം കെട്ടിയതിന് ഒരു അഭിനേത്രിക്ക് മികച്ച നടിക്കുള്ള ഓസ്കാര്‍ നോമിനേഷന്‍ കിട്ടിയെന്നതാണ്. ‘ഐ ആം നോട്ട് ദേര്‍’ എന്ന സിനിമയിലെ അഭിനയത്തിന് കേറ്റ് ബ്ലാഞ്ചെറ്റിനാണ് ഈ അപൂര്‍വ്വഭാഗ്യം കൈവന്നിരിക്കുന്നത്.
‘എലിസബത്ത്: ദ ഗോള്‍ഡന്‍ ഏജ്’ എന്ന സിനിമയിലെ അഭിനയത്തിനും ഈ നടിക്ക് മികച്ച നടിക്കുള്ള ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു രസകരമായ കാര്യം. ടൂറ്റ്സി എന്ന ചിത്രത്തിന് ഡറ്റിന്‍ ഹോഫ്മന്‍ പെണ്വേഷത്തില്‍ അഭിനയിച്ചതിന് ഓസ്കാര്‍ ലഭിച്ചിരുന്നു
പതിവുപോലെ ഇത്തവണയും ഓസ്കാറിന്റെ പടിക്ക് പുറത്താണ് ഇന്ത്യ. വിധു വിനോദ് ചോപ്രയുടെ ‘ഏകലവ്യ: ദ റോയല്‍ ഗാര്‍ഡ്’ എന്ന സിനിമയായിരുന്നു മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷനുള്ള ഇന്ത്യന്‍ സിനിമ. എന്നാല്‍ ഓസ്കാര്‍ കമ്മറ്റി ഈ സിനിമ നിഷ്കരുണം തള്ളിക്കളഞ്ഞു.
എന്തായാലും ഇന്ത്യക്കാരനായ ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത ‘എലിസബത്ത്: ദ ഗോള്‍ഡന്‍ ഏജ്’ എന്ന സിനിമയിലെ അഭിനയത്തിന് കേറ്റ് ബ്ലാഞ്ചെറ്റിന് ഓസ്കാര്‍ നോമിനേഷന്‍ കിട്ടിയിട്ടുണ്ടല്ലോ എന്ന് നമുക്ക് ആശ്വസിക്കാം.