കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ഓസ്കാര്‍ നാമനിര്‍ദ്ദേശം ഏറെ രസകരം
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
ഹോളിവുഡ് എഴുത്തുകാരും നിര്‍മ്മാതാക്കളും തമ്മിലുള്ള യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന വേളയിലാണ് ഓസ്കാര്‍ അവാര്‍ഡ് നോമിനേഷനുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 7 ന് ശേഷം ഇവര്‍ തമ്മില്‍ ഔദ്യോഗികമായി സംസാരിച്ചിട്ടില്ല.

ഇതിനിടെ, എഴുത്തുകാരും നിര്‍മ്മാതാക്കളും തമ്മിലുള്ള യുദ്ധത്തില്‍ പ്രതിഷേധിച്ച്, ഓസ്കാര്‍ അവാര്‍ഡുദാന ചടങ്ങുകള്‍ നടക്കുന്ന കൊഡാക്ക് തീയേറ്ററില്‍ പ്രവേശിക്കില്ലെന്ന് സ്‌ക്രീന്‍ ആക്‌ടേഴ്സ് ഗില്‍‌ഡ് ഭീഷണി മുഴക്കിയിട്ടുമുണ്ട്. ചടങ്ങുകളില്ലാത്ത ഓസ്കാറായിരിക്കും ഫെബ്രുവരി 24 ന് നടക്കാന്‍ പോവുന്നതെന്ന് ചുരുക്കം.

ഹോളിവുഡ് സമരത്തിന് നടുവിലാണ് ഓസ്കാര്‍ പ്രഖ്യാപിക്കുകയെങ്കിലും തകര്‍പ്പന്‍ ഏറ്റുമുട്ടലുകള്‍ തന്നെയാണ് ഇത്തവണയും അരങ്ങേറുക. ‘നോ കണ്‍‌ട്രി ഫോര്‍ ഓള്‍‌ഡ് മെന്‍’, ‘ദേര്‍ വില്‍‌ ബി ബ്ലഡ്’ എന്നീ സിനിമകള്‍ക്കാണ് ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ ലഭിച്ചിരിക്കുന്നത്, എട്ടുവീതം. മികച്ച ചിത്രം, മികച്ച ഡയറക്ടര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍‌പ്പെടെ എട്ടുവീതം നോമിനേഷനുകളാണ് ഈ ചിത്രങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

വൈവിധ്യങ്ങള്‍ കൊണ്ട് ഏറെ രസകരമാണ് ഇത്തവണത്തെ ഓസ്കാര്‍ നോമിനേഷനുകള്‍.

ഒറിജിനല്‍ സ്‌ക്രീന്‍‌പ്ലേ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ട സിനിമകളില്‍ ആനിമേഷന്‍ സിനിമയായ റാറ്റാറ്റൂയി ഉള്‍‌പ്പെട്ടത് പരമ്പരാഗത സിനിമയുടെ വക്താക്കളെ ഞെട്ടിക്കുകയും ആനിമേഷന്‍ സിനിമാലോകത്തെ രസിപ്പിക്കുകയും ചെയ്തു. ഇത് ആദ്യമായാണ് ഒരു ആനിമേഷന്‍ സിനിമയുടെ തിരക്കഥയെ ഓസ്കാര്‍ കമ്മറ്റി അംഗീകരിക്കുന്നത്.

ബ്രാഡ് ബേഡിന്റേതാണ് റാറ്റാറ്റൂയിയുടെ തിരക്കഥ, കഥയാവട്ടെ ജാന്‍ പിങ്കാവ, ജിം കാപ്പോബിയാങ്കോ, ബ്രാഡ് ബേഡ് എന്നിവരുടേതും.
ജൂണോ (ഡിയാബ്ലോ കോഡി),
ലാര്‍സ് ആന്‍‌ഡ് ദ റിയല്‍ ഗേള്‍ (നാന്‍‌സി ഒലിവര്‍),
മൈക്കേല്‍ ക്ലെയ്‌ട്ടണ്‍ (ടോണി ഗില്‍‌റോയ്),
ദ സാവേജസ് (ടമാരാ ജെന്‍‌കിന്‍‌സ്)

എന്നീ ചിത്രങ്ങളാണ് റ്റാറ്റാറ്റൂയിക്കൊപ്പം മത്സരിക്കുക.

കഴിഞ്ഞ ഓസ്കാറിനെ പോലെത്തന്നെ ഇത്തവണയും ബിഗ് ബജറ്റ് ചിത്രങ്ങളെ ഓസ്കാര്‍ കമ്മറ്റി തഴഞ്ഞു. തഴക്കം വന്ന സംവിധായകരെയും കമ്മറ്റി തഴഞ്ഞതായി പിന്നാമ്പുറ സംസാരമുണ്ട്. മികച്ച ചിത്രത്തിനായുള്ള നോമിനേഷനില്‍ ഉള്‍‌പ്പെടുത്തിയിരിക്കുന്നവയെല്ലാം തന്നെ ഓഫ്‌ബീറ്റ് സിനിമകളാണ്. നാടകീയതയില്ലാത്ത യഥാതഥ സിനിമകളാണ് ഇവയെന്നതും ശ്രദ്ധേയമാണ്.

ദേര്‍ വില്‍ ബി ബ്ലഡ്,
അറ്റോണ്‍‌മെന്റ്,
നോ കണ്‍‌ട്രി ഫോര്‍ ഓള്‍ഡ് മെന്‍,
ജൂണോ,
മൈക്കേല്‍ ക്ലൈട്ടണ്‍
എന്നിവയാണവ. യുവ സംവിധായകരാണ് ഈ സിനിമകള്‍ക്ക് പിന്നിലെന്നതും എടുത്തുപറയേണ്ടതുണ്ട്.