നേതാജ-ിയുടെ പ്രണയം : വിവാദത്തിലേക്ക്
നേതാജ-ി വീണ്ടും വിവാദത്തിലേക്ക്. ഇത്തവണ പ്രമുഖ സിനിമാ സംവിധായകന്‍ ശ്യാം ബനഗല്‍ നേതാജ-ിയെക്കുറിച്ചെടുക്കുന്ന സിനിമയാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. സഹാറാ ഗ്രൂപ്പാണ് സിനിമാ നിര്‍മ്മിച്ചത്.
ബോസ്-ദി അണ്‍ഫര്‍ഗറ്റബിള്‍ ഹീറോ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയില്‍ നേതാജ-ി സുഭാഷ് ചന്ദ്രബോസും ജ-ര്‍മ്മന്‍കാരി എമിലി ഷെന്‍കിയുമായുള്ള പ്രണയവും വിവാഹവുമാണ് ഇതിവൃത്തം. നടന്‍ സച്ചിന്‍ ഖെദേക്കര്‍ ഇതില്‍ നേതാജ-ിയായി വേഷമിടുന്നു.
ഈ സിനിമ ഇതിനകം തന്നെ നേതാജ-ിയുടെ ജ-ന്മനാടായ ബംഗാളില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്. എം.കെ.മുഖര്‍ജ-ി കമ്മീഷന്‍ നേതാജ-ിയുടെ തിരോധാനവുമായി അന്വേഷണം നടത്തിക്കൊണ്ടിരിക്കവേയാണ് ചരിത്രത്തെ വളച്ചൊടിക്കുന്ന പുതിയ വിവാദങ്ങള്‍ തലപൊക്കിയത്.
നേതാജ-ിയെ അനുകൂലിക്കുന്നവരുടെ കൂട്ടായ്മയായ നേതാജ-ി ബാബ്ന മഞ്ച് സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ തുടക്കം മുതലേ രംഗത്തുണ്ടായിരുന്നു. 2003 അവസാനം ജ-ര്‍മനിയിലെ ഒരു ടെലിവിഷന്‍ ചാനലിലാണ് സിനിമ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.
ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഹം ദില്ലി ജ-ായേംഗേ എന്ന് തുടങ്ങുന്ന ഗാനം യഥാര്‍ത്ഥ രൂപത്തില്‍ നിന്നും വളരെയധികം മാറ്റിയെന്ന ആരോപണവും മഞ്ചിനുണ്ട്.
നേതാജ-ിയുടെ കുടുംബാംഗങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സിനിമയെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണുള്ളത്. ജ-നങ്ങള്‍ വിധി നിശ്ഛയിക്കട്ടെ എന്ന പ്രതികരണമാണവര്‍ക്കുള്ളത്.
ഇന്ത്യയില്‍ മേയ് 5 നിശ്ഛയിച്ചിരുന്ന കന്നി പ്രദര്‍ശനം മേയ് 11 ലേക്ക് മാറ്റിയതായി സഹാറയുടെ വക്താവ് അറിയിച്ചിട്ടുണ്ട്. മുപ്പതിനായിരത്തിനു മുകളില്‍ കാഴ്ചക്കാരെ അണിനിരത്തിയ കന്നി പ്രദര്‍ശനത്തിലൂടെ സഹാറ ഗിന്നസ് ബുക്കില്‍ സ്ഥാനം നേടാന്‍ ശ്രമിക്കുകയാണ് എന്ന ആരോപണം വക്താവ് നിരാകരിച്ചു.