കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ബോസുമായി ശ്യാം ബെനഗല്‍
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
2005
ചരിത്ര പുരുഷന്മാരെ കുറിച്ച് സിനിമയും വാര്‍ത്തകളുമെടുക്കുക ശ്യാം ബെനഗലിന്‍റെ ജ-ീവിത ദൗത്യമാണ്. ചരിത്ര പുരുഷനായ സുഭാഷ് ചന്ദ്രബോസിന്‍റെ ജ-ീവിതത്തിലെ അവസാന അഞ്ചു വര്‍ഷങ്ങള്‍ അദ്ദേഹമിപ്പോള്‍ ചലച്ചിത്രമാക്കുന്നു. ബോസ് ദി ഫൊര്‍ഗോട്ടണ്‍ ഹീറോ എന്നാണ് ചിത്രത്തിന്‍റെ പേര്.

ഇതിന് മുന്‍പ് സത്യജ-ിത് റേ, നെഹ്റു (ഡിസ്കവറി ഓഫ് ഇന്ത്യ), മഹാത്മാഗാന്ധി(മെയ്ക്കിംഗ് ഓഫ് മഹാത്മാ) എന്നിവരെക്കുറിച്ചും ബെനഗല്‍ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ ജ-ബ്ബാര്‍ പട്ടേലിന്‍റെ അംബേദ്കര്‍, ഖേതന്‍ മേത്തയുടെ സര്‍ദാര്‍ എന്നീ രണ്ട് ചിത്രങ്ങള്‍ക്ക് കണ്‍സല്‍റ്റന്‍റായും ബെനഗല്‍ പ്രവര്‍ത്തിച്ചിടുണ്ട്.

20 കോടിയോളം രൂപ മുടക്കിയെടുത്ത ഈ ചിത്രത്തിലെ നായകനെ കണ്ടെത്താനാണ് ബെനഗല്‍ ഏറ്റവുമധികം കഷ്ടപ്പെട്ടത്. എഴുപത്തി ഒന്‍പതു പേരെ പരീക്ഷിച്ചതിനു ശേഷമാണ് സച്ചിന്‍ ഖേദേക്കര്‍ എന്ന നടനെ കണ്ടെത്തിയത്.

രജ-ത് കപൂര്‍, കുല്‍ഭൂഷന്‍ കര്‍ബന്ദ, അലണ്‍ തോംസണ്‍, നിക്കോളാസ് ചാഗ്രിന്‍, യൂദോസ് സ്കെങ്ക് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അണിയുന്നു.

1940 കളോടെ ബ്രിട്ടീഷ് ഇന്ത്യയില്‍ തുടങ്ങി അഫ്ഗാനിസ്ഥാന്‍, റഷ്യ, ജ-ര്‍മ്മനി, ബര്‍മ്മ, ജ-പ്പാന്‍ തുടങ്ങിയ രാജ-്യങ്ങളിലൂടെ ഈ സിനിമ കടന്നു പോകുന്നു. അഫ്ഗാനിസ്ഥാനില്‍ ചിത്രീകരണം അനുവദിക്കാത്തതിനാല്‍ ഡെല്‍ഹിയില്‍ സെറ്റിട്ടാണ് അഫ്ഗാന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്.

ബര്‍മ്മന്‍ കാടുകളിലെ യുദ്ധ രംഗങ്ങളും അറസ്റ്റില്‍ നിന്നുള്ള ബോസിന്‍റെ രക്ഷപ്പെടലും ഉള്‍പ്പൈടെ സംഭവ ബഹുലമായ രംഗമുള്ള ഈ ചിത്രം മാര്‍ച്ച് ആദ്യം പ്രദര്‍ശനത്തിനെത്തും.

എ.ആര്‍.റഹ്മാനാണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. രാജന്‍ കോത്താരി ക്യാമറ കൈകാര്യം ചെയ്യുന്നു. സഹാറാ ഗ്രൂപ്പിന്‍റെ ചെയര്‍മാനായ സുബ്രതോ റോയ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാവ്.

എഴുപത് ശതമാനം ഇംഗ്ളീഷിലും 30 ശതമാനം ഹിന്ദിയിലും ചിത്രീകരിച്ച ഈ ചിത്രത്തിനെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ക്രോസ് ഓവര്‍ ഫിലിം എന്നാണ് വിശേഷിപ്പിക്കുന്നത്.