കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » സൌന്ദര്യയുടെ വഴി തനി വഴി
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
Soundarya Rajinikanth
PROPRO
‘എന്‍ വഴി തനി വഴി’ രജനികാന്തിന്‍റെ സിനിമയിലെ പഞ്ച് ഡയലോഗുകളില്‍ ഒന്നാണിത്. എന്നാല്‍ ഇത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത് ഇളയമകള്‍ സൌന്ദര്യയും. സൂപ്പര്‍ താരത്തിന്‍റെ മകളെന്ന ഇമേജില്‍ സൌന്ദര്യയെ എല്ലാവരും പ്രതീക്ഷിച്ചത് ക്യാമറയ്‌ക്ക് മുന്നിലായിരുന്നു. എന്നാല്‍ വേറിട്ട വഴികളില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന സൂപ്പര്‍ അച്ഛന്‍റെ സൂപ്പര്‍ മകള്‍ തെരഞ്ഞെടുത്തതും വേറിട്ട വഴി തന്നെ.

നായികയ്‌ക്ക് വേണ്ട സൌന്ദര്യം, ലളിതമായ വേഷം, കുലീനത്വം പുറമേ സിനിമയെ കുറിച്ചുള്ള ആവഗാഹമായ അറിവും സൌന്ദര്യയ്‌ക്കുണ്ട്. എന്നാല്‍ ക്യാമറയ്‌ക്ക് മുന്നില്‍ എത്താതെ പിന്നിലേക്ക് പോയ സൌന്ദര്യ തന്‍റെ ചലച്ചിത്ര അറിവ് സംവിധാനത്തിലാണ് വിനിയോഗിച്ചത്. സംവിധാനം പരീക്ഷിക്കുന്ന സൌന്ദര്യയുടെ ആദ്യ നായകനും അച്ഛന്‍ തന്നെയാണ്.

എന്നാല്‍ രജനി നേരിട്ട് ക്യാമറയ്‌ക്ക് മുന്നിലെത്തുന്നില്ലെന്നു മാത്രം. അച്ഛനെ നായകനാക്കി സുന്ദരന്‍ ഒരു ആനിമേഷന്‍ ചിത്രമാണ് സൌന്ദര്യ ഒരുക്കിയത്. ‘സുല്‍ത്താന്‍ ദി വാറിയര്‍’ എന്ന ഈ ചിത്രം ഒരുപക്ഷേ ഒരു ഇന്ത്യന്‍ നായകനെ ആദ്യമായി ആനിമേഷന്‍ രൂപത്തില്‍ ഒരുക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരിക്കും.

ചെന്നൈയിലെ സ്വന്തം ഉടമസ്ഥതിയിലുള്ള സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് സ്റ്റുഡിയോയിലാണ് സൌന്ദര്യ ചിത്രം ഒരുക്കിയത്. ചിത്രത്തില്‍ രജനിയുടെ മാനറിസങ്ങള്‍ക്കൊപ്പം വിഷ്വല്‍ എഫക്ടുകളും ഉപയോഗിച്ചിരിക്കുകയാണ്. വെറുതെ ഒരു ദിനം സംവിധാനം ചെയ്യാന്‍ ചാടിയിറങ്ങുകയല്ലായിരുന്നു. വിഷ്വല്‍ എഫക്ടുകളിലും ആനിമേഷനിലും നന്നായി പരിശീലനം നേടിയ ശേഷമാണ് സൌന്ദര്യ പുതിയ സംരംഭത്തിനു തുനിഞ്ഞിറങ്ങിയത്.

“ഒട്ടേറെ ആള്‍ക്കാര്‍ വിചാരിച്ചിരുന്നത് ഞാന്‍ നടിയാകുമെന്നായിരുന്നു. എന്നാല്‍ ചിത്രം ഉണ്ടാക്കുന്നതിലാണ് എന്‍റെ ഭ്രമം. ക്യാമറയ്‌ക്കു പിന്നില്‍ ഒട്ടേറെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ എനിക്കാകും. ചെറുപ്പം മുതല്‍ വിഷ്വല്‍ എഫക്ടുകള്‍ എന്നെ വളരെയധികം സ്വാധീനിച്ച കാര്യമാണ്. വളര്‍ന്നതോടെ എന്തു ചെയ്യണമെന്നു തിരിച്ചറിഞ്ഞു.” 23 കാരി പറയുന്നു.

“പല തലമുറയുടേതാണ് അച്ഛന്‍. അതിനാല്‍ സാഹചര്യങ്ങള്‍ക്ക് ആരോഗ്യകരമായ മാറ്റം വരുത്തിയിട്ടുണ്ട്. സുല്‍ത്താന്‍ വലിയ സ്ക്രീനിലേക്ക് എത്തുമ്പോള്‍ ഒരു സ്വപ്നമാണ് സഫലമാകുന്നത്. സെറ്റുമായി ബന്ധപ്പെട്ട് ഒരു അഭിനേതാവും ഒരു സംവിധായികയും തമ്മിലുള്ള എല്ലാ സംഭാഷണങ്ങളും നടന്നത് അച്ഛനുമായിട്ടായിരുന്നു.” സൌന്ദര്യ വ്യക്തമാക്കി.