കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ഷാരൂഖിനെ കടത്തിവെട്ടാന്‍ അമീര്‍
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
IFM
ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖിന്‍റെ വിജയങ്ങള്‍ക്ക് മേലെ വെന്നിക്കൊടി പാറിക്കാനൊരുങ്ങുകയാണ് ലാളിത്യത്തിന്‍റെ ആള്‍ രൂപമായ അമീര്‍ ഖാന്‍. ‘താരെ സമീന്‍ പര്‍’ എന്ന അമീര്‍ഖാന്‍റെ ആദ്യ സംവിധാന സംരംഭം നാലാമത്തെ ആഴ്ചയിലും കളക്ഷന്‍ റിക്കോഡുകള്‍ തേടിയുള്ള യാത്ര അവസാനിപ്പിച്ചിട്ടില്ല.

നാലാമത്തെ ആഴ്ച യില്‍ അമീറിന്‍റെ പുതിയ ചിത്രം 770 ദശലക്ഷം രൂപയുടെ കളക്ഷനില്‍ എത്തി. താരെ സമീന്‍ പര്‍’ എന്ന സിനിമ കണ്ട് പ്രേക്ഷകര്‍ വീഴ്ത്തുന്ന കണ്ണീര്‍ തുള്ളികള്‍ ഈ ചിത്രത്തിന്‍റെ വിജയമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പ്രേക്ഷകര്‍ പറയുന്ന അഭിപ്രായമാണ് മാധ്യമ സഹായത്തെക്കാള്‍ ഈ ചിത്രത്തെ മുന്നിലെത്തിക്കാന്‍ സഹായിക്കുന്നതെന്നും ശ്രദ്ധേയമാണ്.

ഷാരൂഖിന്‍റെ ‘ഓം ശാന്തി ഓം’ എന്ന ചിത്രവുമായാണ് ‘താരെ സമീന്‍ പര്‍’ എന്ന ചിത്രം വാണിജ്യപരമായി മത്സരിക്കുന്നത്. ആദ്യ രണ്ടാഴ്ച താരെ സമീന്‍ പര്‍ മികച്ച കളക്ഷന്‍ കൊണ്ടുവന്നു എങ്കിലും മൂന്നാമത്തെ ആഴ്ച അത്രകണ്ട് മെച്ചമായിരുന്നില്ല. എന്നാല്‍, നാലമത്തെ ആഴ്ച ‘ഓം ശാന്തി ഓം’ കളക്ഷനില്‍ പിന്തള്ളുമെന്ന് സൂചിപ്പിക്കുന്ന രീതിയിലാണ് ഈ അമീര്‍ ചിത്രം മുന്നോട്ട് പോവുന്നത്.

ദീപിക പദുക്കോണ്‍ എന്ന താ‍രത്തിന്‍റെ പിറവിയും ഷാരൂഖാന്‍റെ നായക കഥാപാത്രവുമാണ് ഓം ശാന്തി ഓമിനെ സഹായിക്കുന്നത്. എന്നാല്‍, ലാളിത്യമാര്‍ന്ന സമീപനവും കാതലുള്ള തിരക്കഥയും തുടക്കക്കാരനെങ്കിലും അമീറിന്‍റെ ശ്രദ്ധാപൂര്‍വ്വമായ സംവിധാനവും ആണ് ‘താരെ സമീന്‍ പര്‍’ എന്ന ചിത്രത്തിന്‍റെ ജീവശ്വാസമായി കരുതാവുന്നത്.

ബോളിവുഡില്‍ ഇതിനു മുമ്പും ശാരീരികമായും മാനസികമായും വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ കുറിച്ചുള്ള ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ‘താരെ സമീന്‍ പര്‍’ എന്ന സിനിമയിലെ പഠന വൈകല്യമുള്ള കുട്ടിയായി ദര്‍ഷീല്‍ സഫാരി പ്രേക്ഷക മനം കീഴടക്കുന്നു എന്നാണ് വിചക്ഷണര്‍ പോലും സമ്മതിക്കുന്നത്.

ഈ ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനം കാണാനെത്തിയ പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനിയും മുതിര്‍ന്ന സംവിധായകനും രവീണ തണ്ടന്‍റെ പിതാവുമായ ലേഖ് തണ്ടനും കണ്ണീര്‍ പൊഴിച്ചതും വാര്‍ത്തയായിരുന്നു.