കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » മലയാളികള്‍ തമിഴിലേക്ക്
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
pruthwiraj
WDWD
ചന്ദ്രനില്‍ ചെന്നാലും മലയാളിയുടെ ഒരു തട്ടുകടയുണ്ടാകുമെന്ന് ഒരു ചൊല്ലുണ്ട്. ചെല്ലുന്നിടം പിടിച്ചടക്കുന്ന മലയാളിയുടെ ഈ മാനസീക മുന്‍തൂക്കത്തെ കുറിച്ച് തമാശയായി പറയാറുള്ളതാണിത്. ഈ ഗതി തമിഴ് സിനിമാവേദിക്ക് വരുമോ? മലയാളത്തിലെ സിനിമാപ്രവര്‍ത്തകര്‍ കൂട്ടത്തോടെ തമിഴിലേക്ക് ചേക്കേറുമ്പോള്‍ അങ്ങനെ തോന്നിപ്പോകുന്നു.

ഇതിനു പുറമേ അമാനുഷികതയുടെ പേരില്‍ മുഖം തിരിച്ചിരുന്ന മലയാളികള്‍ക്ക് സമീപകാലത്ത് തമിഴ് സിനിമകളോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വന്നിട്ടുമുണ്ട്. തമിഴ്‌ നായകന്‍‌മാരുടെ ചിത്രങ്ങള്‍ കേരളത്തില്‍ മലയാള ചിത്രങ്ങളോട് ഏറ്റുമുട്ടി വിജയിക്കുന്നത് ഇതിനു തെളിവാണ്. മലയാളിയുടെ ഈ മാറിയ ചിന്താഗതിയാണോ മലയാള സംവിധായകരെ തമിഴിലേക്ക് ആകര്‍ഷിക്കുന്നത് എന്നറിയില്ല. മലയാള നടിമാരും സംവിധായകരും തമിഴകം പിടിയിലാക്കുകയാണ്.

എന്തായാലും മലയാളത്തിലെ ഒരു യൂണിറ്റു തന്നെ തമിഴ്നാട്ടിലേക്ക് പോകുകയാണ്. അതും തമിഴ്ചിത്രം ചെയ്യുന്നതിനായി. പ്രിയദര്‍ശനാണ് ഈ യൂണിറ്റിനു നേതൃത്വം കൊടുക്കുന്നത്. പ്രിയദര്‍ശന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതാകട്ടെ തമിഴില്‍ ഏറ്റവും മികച്ച പ്രണയകഥകള്‍ നല്‍കിയിട്ടുള്ള ഫാസിലും. ചിത്രത്തില്‍ നായികാ നായകന്‍‌മാരാകുന്നത് മംതയും പൃഥ്വിരാജും. എന്താ പോരെ?.

ചെന്നൈയാണ് ചിത്രത്തിനു വേദിയാകുന്നത്. എന്നിരുന്നാലും ചിത്രത്തിന്‍റെ ഭൂരിഭാഗം സീനുകളും ഗള്‍ഫിലാകും ചിത്രീകരിക്കുക. ഇപ്പോള്‍ ഗള്‍ഫില്‍ ചെറിയ വിശ്രമത്തിലായിരിക്കുന്ന മംത ഉടന്‍ തന്നെ ഈ ചിത്രത്തിനായി ജോയിന്‍ ചെയ്യും. ഈ ചിത്രം ഗള്‍ഫില്‍ ചിത്രീകരിക്കുകയാണെങ്കില്‍ ചിത്രത്തില്‍ സംഹകരിക്കാമെന്ന പ്രതിസന്ധിയിലാണ് മംത.

ഈ പ്രമുഖരെല്ലാം തന്നെ തമിഴിനു പരിചിതരാണെന്നതാണ് വസ്തുത. പൃത്ഥ്വിരാജിന്‍റെ പുതിയതായി തമിഴില്‍ പുറത്തുവരാനിരിക്കുന്ന ചിത്രം ഉദയനാണു താരത്തിന്‍റെ റീമേക്കായ ‘വെള്ളിത്തിര’യാണ്. സംക്രാന്തിക്ക് പുറത്തുവരാനിരുന്ന ചിത്രത്തിന്‍റെ റിലീസിംഗ് ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് നീട്ടി വച്ചിരിക്കുകയാണ്. ഒരു പാട്ടു കൂടി മാത്രമേ ചിത്രത്തിനായി തീരാനുള്ളത്. മംത തമിഴില്‍ ഏതാനും ചിത്രങ്ങള്‍ ചെയ്തിരുന്നു.