സല്‍മാന്‍ ഖാന്‍റെ മെഴുക് രൂപം ലണ്ടനിലെ മദേം ടുസോഡ്സില്‍ ബോളിവുഡ് ആരാധകര്‍ക്ക് ഹരമാവും. 2008 ജനുവരി 15 ന് സല്‍മാന്‍ ഖാന്‍ തന്നെ പ്രതിമ അനാഛാദനം ചെയ്യുമെന്നാണ് അവസാനം ലഭിച്ച റിപ്പോര്‍ട്ടുകള്‍.
പ്രതിമയ്ക്ക് വേണ്ട വസ്ത്രങ്ങള്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ് തെരഞ്ഞെടുത്തത്. ഉദ്ഘാടന ദിവസം മ്യൂസിയം സന്ദര്‍ശിക്കുന്നവര്‍ക്ക് കാണാനായി സല്‍മാന്‍റെ വീഡിയോ സന്ദേശവും റിക്കോഡ് ചെയ്യും.
മദേം ടുസോഡ്സില്‍ ബോളിവുഡ് വിഭാഗം തുടങ്ങിയതോടെ ഇന്ത്യന്‍ ബോളിവുഡ് ആരാധകരുടെ ആകര്‍ഷണ കേന്ദ്രമായിരിക്കുകയാണിവിടെ. ഇപ്പോള്‍ അമിതാഭ് ബച്ചന്‍, ഐശ്വര്യാ ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ മെഴുക് പ്രതിമകളാണ് മദേം ടുസോഡ്സില്‍ ഉള്ളത്.
ആരാധകരുടെ താല്‍പര്യം അറിഞ്ഞ ശേഷമാണ് മ്യൂസിയം അധികൃതര്‍ ബോളിവുഡ് താരങ്ങളുടെ മെഴുക് പ്രതിമ സ്ഥാപിക്കുന്നത്. അഭിഷേക് ബച്ചന്‍, മധുരി ദീക്ഷിത് തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണത്രേ സല്‍മാന്‍റെ മെഴുക് പ്രതിമ ടുസോഡ്സില്‍ സ്ഥാനം പിടിക്കുന്നത്.
2007 ഓഗസ്റ്റിലാണ് ടുസോഡ്സിലെ അടുത്ത ബോളിവുഡ് താര പ്രതിമ ആരുടേതാവണം എന്ന് വോട്ടെടുപ്പ് നടത്തിയത്. ഇതില്‍ പതിനായിരത്തിലധികം വോട്ടുകള്‍ നേടിയാണ് സല്‍മാന്‍ സ്ഥാനമുറപ്പിച്ചത്.