ഇരട്ട റോളില്‍ ബിജുമേനോന്‍
ഏറെനാളായി വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാതിരിക്കുന്ന ബിജു മേനോന്‍ ഇപ്പോള്‍ ഇരട്ട വേഷവുമായി രംഗത്തെത്തുന്നു. തഥ എന്ന ചിത്രത്തിലാണ് ബിജു മേനോന്‍ ഇരട്ട വേഷത്തിലെത്തുന്നത്.
വാസൂട്ടി എന്ന അറുപതുകാരനായും സുധാകരന്‍ എന്ന മുപ്പതുകാരനായും ബിജു മേനോന്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്‍റെ സംവിധാനം ബിജു സി കണ്ണനാണ് നിര്‍വഹിക്കുന്നത്.
ജെ.ജെ. ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വളരെ നാളുകള്‍ക്ക് ശേഷം ഭാവനയും അഭിനയിക്കാനെത്തുന്നു. സുധാകരന്‍റെ സഹോദരിയായ ശ്രീക്കുട്ടി എന്ന ഗ്രാമീണ പെണ്‍കുട്ടിയെയാണ് ഭാവന അവതരിപ്പിക്കുന്നത്.
സിനിമാക്കാരുടെ കഥ പറയുന്ന തഥയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.
ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ശിവപ്രസാദ് ഇരവിമംഗലമാണ് കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം കെ.പി.നമ്പ്യാതിരിയും കലാസംവിധാനം മക്കട ദേവദാസും നിര്‍വഹിക്കുന്നു. അയ്‌മനം സാജനാണ് പി.ആര്‍.ഒ.
ബിജു മേനോനൊപ്പം, ഭാവന, വിജയ് മേനോന്‍, ജോയി ചെമ്മാച്ചേല്‍, ടി.എസ്. രാജു, കോട്ടയം പുരുഷന്‍ എന്നിവരും അഭിനയിക്കുന്നു.