കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » കാവ്യ അവതാരകയാകുന്നു
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
kavya madhavan
FILEFILE
കൂടുതല്‍ പണവും അംഗീകരവും നല്‍കി മലയാള നായികമാരെ തമിഴും തെലുങ്കുമാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ തമിഴിന്‍റെയും തെലുങ്കിന്‍റേയും പ്രലോഭനങ്ങളില്‍ പെടാതെ മാറി നില്‍ക്കുകയായിരുന്നു മലയാളത്തിന്‍റെ പ്രിയ താരം കാവ്യാ മാധവന്‍. ദേ ഇപ്പോള്‍ കാവ്യയും തമിഴിലേക്ക്.

സാധു മിരണ്ടാല്‍ എന്നാണ് ചിത്രത്തില്‍ ഒരു ടെലിവിഷന്‍ അവതാരകയുടെ വേഷത്തിലാണ് കാവ്യ ഒരു തനി തമിഴ് പടത്തില്‍ ആദ്യമെത്തുന്നത്. മലയാളത്തിലെ ചിരിപ്പടങ്ങളുടെ രാജാവ് സിദ്ദിഖാണ് (സിദ്ധിഖ്-ലാല്‍) കാവ്യയെ തമിഴിലേക്കു വര്‍ഷങ്ങള്‍ക്കു ശേഷം മടക്കി കൊണ്ടു വരുന്നത്.

തമിഴ്‌സിനിമ മുമ്പ് തന്നെ വിളിക്കുന്നുണ്ടായിരുന്നെങ്കിലും മികച്ച ഒരു തിരക്കഥയ്‌ക്കും വേഷത്തിനുമായി താരം കാത്തിരിക്കുകയായിരുന്നു. സാധു മിരണ്ടാല്‍ കാത്തിരിപ്പ് അവസാനിപ്പിച്ചെന്നു കാവ്യ പറയുന്നു. ചിത്രത്തിന്‍റെ സംഗീത സംവിധാനം സിദ്ധിക്ക് മലയാളികള്‍ക്കു പരിചയപ്പെടുത്തിയ ദീപക് ദേവാണ്.

നീളമേറിയ ഹെയര്‍ സ്റ്റൈലില്‍ വ്യത്യാസം വരുത്തി തടികുറച്ച് കൂടുതല്‍ സുന്ദരിയായി പുതിയ ലുക്കിലും ഗറ്റപ്പിലുമാണ് കാവ്യ പ്രത്യക്ഷപ്പെടുന്നത്. നേരത്തേ ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിന്‍റെ തമിഴ് പതിപ്പില്‍ കാവ്യ അഭിനയിച്ചിരുന്നു. ചിത്രത്തില്‍ നായകന്‍ യുവ നടന്‍ പ്രസന്നയാണ്