കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » സുരേഷ്ഗോപി ഇനി രാജാരവിവര്‍മ്മ
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
suresh Gopi and Lenin Rajendran In press conference
KBJKBJ
ആക്ഷന്‍ കഥാപാത്രങ്ങളില്‍ നിന്നും വല്ലപ്പോഴുമേ സുരേഷ് ഗോപിക്കു പുറത്തു ചാടാന്‍ അവസരം ലഭിക്കാറുള്ളൂ. ഇത്തവണ കൈത്തോക്ക് കൈ വിടുന്ന സുരേഷ് ചിത്രകാരന്‍റെ ആയുധമായ ബ്രഷാണ് കയ്യിലെടുക്കുന്നത്. ചിത്രരചനാ ലോകത്ത് കേരളത്തിന്‍റെ സംഭാവനയായ രാജാ രവി വര്‍മ്മയിലേക്കാണ് സുരേഷ്ഗോപിയുടെ പുതിയ വേഷ പകര്‍ച്ച.

വ്യത്യസ്തമായ കഥകള്‍ പരീക്ഷിക്കുന്ന സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനാണ്‌ സുരേഷ് ഗോപിയെ ചിത്രം വരപ്പിക്കുന്നത്. ചിത്രകലയുടെ കുലപതിയായ രവിവര്‍മ്മയുടെ ജീവിതത്തിലേക്കാണ് ലെനിന്‍ പുതിയ ചിത്രത്തിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. പ്രശസ്തമായ ചിത്രങ്ങളുടെ രചനാവേളയില്‍ രവിവര്‍മ്മ അനുഭവിച്ച ആത്മസംഘര്‍ഷങ്ങളാണ്‌ സിനിമയുടെ ഇതിവൃത്തമെന്ന് ലെനിന്‍രാജേന്ദ്രന്‍ പറയുന്നു.

‘സ്വാതിതിരുനാള്‍’‍,‘കുലം’ എന്നിവ ലെനിന്‍രാജേന്ദ്രന്‍റെ പ്രശസ്തമായ ചരിത്ര സിനിമകളാണ്‌. അദ്ദേഹം ഒരുക്കിയ ‘രാത്രിമഴ’ എന്ന സിനിമകഴിഞ്ഞവര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടി. എന്നാല്‍ ചിത്രം ഇതുവരെതിയേറ്ററില്‍ എത്തിയിട്ടില്ല. സ്ഥിരം വേഷങ്ങളുടെ ചട്ടക്കൂടില്‍ നിന്നും പുറത്തുവരാനുള്ള അവസരമായി ഈ വേഷത്തെ കാണുന്നുവെന്ന്‌ സുരേഷ്ഗോപി പറഞ്ഞു.

മുമ്പ് ഷേക്‍സ്പീയറുടെ ഒഥല്ലോയെ അധികരിച്ച് ജയരാജ് സംവിധാനം ചെയ്‌‌ത കളിയട്ടത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് സുരേഷ്ഗോപി ഭരത് അവാര്‍ഡ് കൈപ്പിടിയില്‍ ഒതുക്കിയിരുന്നു. കഴിവുറ്റ സംവിധായകനും വ്യത്യസ്തത തേടുന്ന നായകനും ഒന്നിക്കുമ്പോള്‍ മികച്ച സൃഷ്ടി പ്രതീക്ഷിക്കുകയാണ് കേരളം.