ഇമ്രാന്‍ ഹാഷ്മി ഉമ്മ വയ്പ് വേണ്ടെന്നു വയ്ക്കുകയാണ്. കാരണം മറ്റൊന്നുമല്ല, മടുത്തു അത്ര തന്നെ! വഴിവിട്ട പ്രണയബന്ധങ്ങള്‍ പ്രമേയമാകുന്ന ബോളീവുഡ് ചിത്രങ്ങളിലെല്ലാം നായകനായ ഇമ്രാന്‍ ഹാഷ്മി നായികമാരെ ഉമ്മ വച്ചാണ് ബോളീവുഡില്‍ പ്രശസ്തനായത്. ഇനി ഉമ്മവയ്ക്കാനില്ലെന്ന പ്രഖ്യാപനം താരത്തിന്‍റെ കരിയറിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധികമാര്‍.
എന്‍റെ ചുംബന ദൃശ്യങ്ങള്‍ സ്ക്രീനില്‍ കാണുമ്പോള്‍ ഇപ്പോള്‍ എനിക്ക് തന്നെ മടുപ്പ് തോന്നുന്നു. ചുംബന വേഷങ്ങളിലേക്ക് മാത്രം ഞാന്‍ ഒതുങ്ങുന്നു. ചുംബന ഇമേജ് മാറ്റാന്‍ ഞാന്‍ ശ്രമിക്കും- ഇരുപത്തെട്ടുകാരനായ ഇമ്രാന്‍ ഹാഷ്മി പറയുന്നു.
ആവാരപന്‍ എന്ന പുതിയ ചിത്രത്തിന്‍റെ പ്രചാരണപരിപാടിയില്‍ സംസാരിക്കുകായിരിരുന്നു ഹാഷ്മി. ആവാരപന്നില്‍ ശിവാജിയിലെ ശ്രീയ നായികയാണ്.
ചുംബനവീരന്‍ ഇമേജില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ ചിത്രത്തില്‍ ശ്രമം നടത്തിയയിട്ടുണ്ടെന്നും അതിനാല്‍ പ്രേക്ഷകര്‍ സിനിമകാണാന്‍ എത്തണമെന്നുമാണ് നായകന്‍റെ അഭ്യര്‍ത്ഥന. അമേരിക്ക, ബ്രിട്ടണ്‍, ദുബായ് എന്നീ രാജ്യങ്ങളിലടക്കം ആറ് വിദേശ രാജ്യങ്ങളിലാണ് ചിത്രം ഒരേ സമയം റിലീസ് ചെയ്തത്.