പ്രധാന താള്‍  വിനോദം  സിനിമ  സിനിമാ വാര്‍ത്ത
 
‘ബോളിവുഡ് മറക്കാനാവാത്ത’ യാത്രയ്ക്ക്
ബച്ചന്‍ കുടുംബം ഉള്‍പ്പെടെ ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ്, ‘മറക്കാനാവാത്ത യാത്രയ്ക്ക്’. ലോകമെമ്പാടുമുള്ള ബോളിവുഡ് ആരാധകര്‍ക്ക് വേണ്ടി ഒരു വര്‍ഷം നീളുന്ന ‘അണ്‍ഫൊര്‍ഗറ്റബിള്‍ ടൂര്‍’ നടത്തുന്നത് ‘വിസ്ക്രാഫ്റ്റ്’ എന്ന ആഗോള ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിയാണ്.

അമിതാഭ് ബച്ചന്‍, അഭിഷേക്, ഐശ്വര്യറായ് എന്നിവര്‍ പങ്കെടുക്കുന്നത് ടൂറിന്‍റെ പ്രത്യേകതയായി കണക്കാക്കുന്നു. ഈ ബോളിവുഡ് കുടുംബത്തിന് പുറമെ ബിപാഷ, ലാറ ദത്ത, റിറ്റിഷ് ദേശ്‌മുഖ് എന്നിവരും 2008 ഏപ്രിലില്‍ തുടങ്ങുന്ന ടൂറില്‍ പങ്കെടുക്കും.

ആഫ്രിക്ക, മധ്യേഷ്യ, കാനഡ, യൂറോപ്പ് തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘാഗങ്ങള്‍ വേദികളില്‍ അവരുടേതായ പ്രത്യേക നമ്പറുകളും അവതരിപ്പിക്കും.
കൂടുതല്‍
മിഷന്‍ 90 ഡേയ്‌സ് വൈകും
കാനില്‍ കൊടിയിറങ്ങി
മെഹബൂബ താളത്തില്‍ മല്ലിക ആടും
ചിമ്പുവും നയനും കണ്ടുമുട്ടിയാല്‍
അമിതാഭിനൊപ്പം ഷാരൂഖും
ബംഗാള്‍ തരംഗം ബോളിവുഡിലും