നിരൂപണം | അണിയറ | കാര്യം നിസ്സാരം | മുഖാമുഖം | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ചലച്ചിത്രഗാനങ്ങള്‍ » മലയാളം മണക്കുന്ന രാഘവസംഗീതം (K Raghavan, master of village tunes!)
രാഘവന്‍ മാസ്റ്റര്‍
PROPRO
മണ്ണിന്റെ മണമാണ്‌ രാഘവസംഗീതത്തിന്റെ കാതല്‍ "എല്ലാരുംചൊല്ലണ്‌", "കുയിലിനെത്തേടി", "നാഴൂരിപ്പാല്‍കൊണ്ട്‌", "മാനത്തെ മഴമുകില്‍" എന്നീ ഗാനങ്ങല്‍ മലയാളം മണക്കുന്നതാണ്‌. "ശ്രീമഹാദേവന്‍ തന്റെ" എന്ന പുള്ളവപ്പാട്ടും, "കായലരികത്ത്‌" എന്ന മാപ്പിളപ്പാട്ടും ഈ അഭിപ്രായം അരക്കിട്ടുറപ്പിക്കുന്നു.

ഈ സംഭാവനയുടെ കാരണക്കാരനായ കെ. രാഘവന്റെ സ്വദേശം തലശ്ശേരിയിലെ തലായിയാണ്‌. പിതാവ്‌ എം. കൃഷ്ണന്‍, മാതാവ്‌ നാരായണി. സംഗീതപാരമ്പര്യമില്ലാത്ത കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം സ്വന്തം താല്പര്യവും അഭിരുചിയും കാരണം സംഗീതലോകത്ത് എത്തുകയായിരുന്നു.

ചെറുപ്പത്തില്‍ സംഗീതാഭ്യസനവും വിദ്യാഭ്യാസവും കായികാഭ്യാസവും ഒരുമിച്ചുകൊണ്ടുപോയി, നല്ലൊരു ഫുട്ബാള്‍ കളിക്കാരന്‍ കൂടിയായിരുന്നു രാഘവന്‍. ബോംബെയില്‍ പെട്രോള്‍കമ്പനിയിയിലെ ജോലി ഉപേക്ഷിച്ച്‌ മദ്രാസിലെത്തി. ഓള്‍ ഇന്ത്യാ റേഡിയോയില്‍ തംബുരു വാദകനായി സംഗീത ജീവിതമാരംഭിച്ചു. സ്ഥലംമാറ്റമായി ഡല്‍ഹിയില്‍ താമസിക്കെ നാട്ടുകാരനും കറാച്ചിയുമായി ബന്ധമുള്ള ഒരു സുഹൃത്തുമായി ബന്ധപ്പെട്ടു. കറാച്ചി സന്ദര്‍ശിച്ച അവസരത്തില്‍ രാഘവന്റെ വീട്ടിനടുത്തുള്ള ഒരു കുടുംബവുമായി കിട്ടിയ പരിചയം വിവാഹത്തില്‍ പര്യവസാനിച്ചു.

കോഴിക്കോട്‌ ആകാശവാണി നിലയം തുടങ്ങിയപ്പോള്‍ അവിടെ സ്ഥലംമാറ്റം വാങ്ങി. പി. ഭാസ്കരന്‍, തിക്കൊടിയന്‍, ഉറൂബ്‌, കെ. പത്മനാഭന്‍ നായര്‍, ഉള്‍പ്പെടെ ഒരു നല്ല സുഹൃത്‌വലയം അദ്ദേഹത്തിന് കിട്ടി. അവരുടെ പ്രേരണയില്‍ ലളിതഗാനങ്ങള്‍ ചെയ്യുവാന്‍ ആരംഭിച്ചതോടെ, മലയാള ചലച്ചിത്ര സംഗീതവേദിയിലെ ചതുര്‍മൂര്‍ത്തികളില്‍ രണ്ടാമത്തെ അംഗത്തിന്റെ പുറപ്പാടായി. ഫലം നീലക്കുയില്‍, രാരിച്ചന്‍ എന്ന പൗരന്‍, ഉണ്ണിയാര്‍ച്ച തുടങ്ങിയ ചിത്രങ്ങളിലെ തനിമയാര്‍ന്ന ഗാനങ്ങള്‍.

പതിറ്റാണ്ടുകള്‍ നീണ്ട സംഗീതസപര്യയില്‍ ഔദ്യോഗിക ജീവിതത്തിലെ തടസ്സങ്ങള്‍ മൂലം വളരെക്കുറച്ച്‌ സിനിമകള്‍ക്കേ അദ്ദേഹം സംഗീതം പകര്‍ന്നുള്ളൂ. അതു തന്നെ ആദ്യകാലത്ത്‌ അധികൃതരുടെ കണ്ണുവെട്ടിക്കാന്‍ കെ.രഘുനാഥ്‌ എന്ന തൂലികാനാമത്തില്‍. അക്കാലത്തെ പ്രശസ്ത ഗാനരചയിതാവും സംഗീതസംവിധായകന്മാരായിരുന്നു ബാലമുരളിയും രഘുനാഥും. ഔദ്യോഗിക ജീവിതത്തില്‍ കോട്ടം വരാതിരിക്കാന്‍ മറുപേരില്‍ മറഞ്ഞിരുന്ന ഒ.എന്‍.വിയും രാഘവനുമായിരുന്നു ഇവര്‍. നാടന്‍പാട്ടിന്റെ ഈണവും മധുരവും നാടോടിസംഗീത പാരമ്പര്യത്തിന്റെ മുഗ്‌ധലാവണ്യവുമാണ്‌ രാഘവഗീതങ്ങളുടെ സവിശേഷത.

രാഘവന്‍ മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഉമ്മാച്ചുവിലെ അനശ്വരമായ ഒരു ഗാനമിതാ. വരികള്‍ പി ഭാസ്കരന്റേത്. ആലപിച്ചത് പി, ജയചന്ദ്രന്‍.

ഏകാന്തപഥികന്‍ ഞാന്‍
ഏതോ സ്വപ്‌നവസന്തവനത്തിലേ
ഏകാന്തപഥികന്‍ ഞാന്‍

എവിടെ നിന്നെത്തിയെന്നറിവീല
ഏതാണ്‌ ലക്ഷ്യമെന്നറിവീല
മാനവസുഖമെന്ന മായാമൃഗത്തിനെ
തേടുന്ന പാന്ഥന്‍ ഞാന്‍
തേടുന്ന പാന്ഥന്‍ ഞാന്‍
(ഏകാന്തപഥികന്‍ ഞാന്‍...)

പാരാകെ ഇരുട്ടില്‍ പതിക്കുമ്പോള്‍
പാദം നടന്നു തളരുമ്പോള്‍
പാതതന്നരികില്‍ ആകാശം നിവര്‍ത്തിയ
കൂടാരം പൂകിയുറങ്ങുന്നു
(ഏകാന്തപഥികന്‍ ഞാന്‍...)
WebduniaWebdunia