കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ചലച്ചിത്രഗാനങ്ങള്‍ » ബ്രഹ്മാനന്ദന്‍റെ പ്രണയ ഗാനങ്ങള്‍
ചലച്ചിത്രഗാനങ്ങള്‍
Feedback Print Bookmark and Share
 
ബ്രഹ്മാനന്ദനെ മലയാളികളുടെ മനസിന്‍റെ ഉള്ളറകളില്‍ കുടിയിരുത്തിയത് അദ്ദേഹത്തിന്‍റെ പാട്ടുകളിലെ വിഷാദഛായയായിരുന്നു.വിഷാദരാഗങ്ങളുടെ രാജകുമാരനായിരുന്നു അദ്ദേഹം. താരകരൂപിണിയും, മാനത്തെക്കായലും ആസ്വാദകന് പുതിയ അനുഭവമായി മാറി.

പ്രണയവും വിഷാദവും തീവ്രമായി അനുഭവിപ്പിച്ച ഗാനമായിരുന്നു ടാക്സികാര്‍ എന്ന ചിത്രത്തിലെ താമരപ്പൂ നാണിച്ചു... ഭാവസമ്പുഷ്ഠമായ സ്വരത്തില്‍ ബ്രഹ്മാനന്ദന്‍ അത് ആലപിച്ചു.

ചിത്രം: ടാക്സി കാര്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം : ആര്‍.കെ.ശേഖര്‍

താമരപ്പൂ നാണിച്ചു
നിന്‍റെ തങ്കവിഗ്രഹം വിജയിച്ചു
പുളകം പൂക്കും പൊയ്ക പറഞ്ഞു
യുവതീ നീയൊരു പൂവായ് വിടരൂ
പൂവായ് വിടരൂ
നദിയുടെ ഹൃദയം ഞാന്‍ കണ്ടു
നിന്‍ നടയില്‍ ഞാനാ ഗതി കണ്ടു
കാറ്റാം കാമുക കവി പാടി
കരളേ നീയൊരു
പുഴയായ് ഒഴുകൂ
പുഴയായ് ഒഴുകൂ....
പൂവായ് ഓമന വിടരാമോ?
നിന്നെ പുല്‍കാം ഞാനൊരു ജലകണമായ്
പുഴയായ് ഓമന ഒഴുകാമോ
പുണരാം ഞാനൊരു കുളിര്‍കാറ്റായ്
കുളിര്‍കാറ്റായ്....

 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ബ്രഹ്മാനന്ദന്‍റെ പ്രണയ ഗാനങ്ങള്‍