കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ചലച്ചിത്രഗാനങ്ങള്‍ » പാരിജാതം...
ചലച്ചിത്രഗാനങ്ങള്‍
Feedback Print Bookmark and Share
 

ചിത്രം: തോക്കുകള്‍ കഥ പറയുന്നു (1968)
രചന: വയലാര്‍ രാമവര്‍മ്മ
സംഗീതം: ദേവരാജന്‍
ആലാപനം: യേശുദാസ

പാരിജാതം തിരുമിഴി തുറന്നു
പവിഴ മുന്തിരിപൂത്തു വിടര്‍ന്നു
നീലോല്‍പലമിഴി നീലോല്‍പലമിഴി
നീമാത്രമെന്തിനുറങ്ങി

മൂടല്‍ മഞ്ഞു മുലക്കച്ചകെട്ടിയ
മുത്തണിക്കുന്നിന്‍ താഴ്വരയില്‍
നിത്യകാമുകി........ നിത്യകാമുകി
നില്‍പ്പൂ ഞാനീ
നിശാനികുഞ്ജത്തിന്നരികില്‍
എഴുന്നേല്‍??? സഖീ, എഴുന്നേക്കൂ
ഏകാന്ത ജാലകം തുറക്കൂ.
(പാരിജാതം)

നിന്‍റെ സ്വപ്നമദാലസനിദ്രയില്‍
നിന്നെയുണര്‍ത്തും ഗാനവുമായ്
വിശ്വമോഹിനീ,.....വിശ്വമോഹിനി
നില്‍പ്പൂ ഞാനീ
വികാര സരസ്സിന്‍ കരയില്‍
എഴുന്നേല്‍ക്കൂ സഖീ, എഴുന്നേല്‍ക്കൂ
ഏകാന്ത ജാലകം-തുറക്കൂ
(പാരിജാതം...)