കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ചലച്ചിത്രഗാനങ്ങള്‍ » ചക്കരമുത്ത്
ചലച്ചിത്രഗാനങ്ങള്‍
Feedback Print Bookmark and Share
 


മറന്നുവോ പൂമകളെ
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു - വെറുതെ (മറന്നുവോ)
മാവില്‍ നാട്ടുമാവില്‍ നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞു
പാടും പാട്ടിലേതോ കൂട്ടുകാരായ് നാമലഞ്ഞു
തൊടിയിലെ തുമ്പയില്‍ തുടിക്കുന്ന തുമ്പിയെ
പിടിക്കുന്ന കൌതുകമായി ഞാന്‍ -
അന്നും നിന്നെ കൊതിച്ചിരുന്നു (മറന്നുവോ)
രാവില്‍ പൂനിലാവില്‍ പീലിനീര്‍ത്തും പുല്ലുപായില്‍
പൊന്നിന്‍ നൂലുപോലെ നീയുറങ്ങും നേരമന്നും
മനസ്സിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം
തിളയ്ക്കുന്ന തീക്കുരുന്നേ
നിന്നെ അന്നും ഇന്നും തൊട്ടേയില്ല ഞാന്‍ (മറന്നുവോ)