കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ചലച്ചിത്രഗാനങ്ങള്‍ » കാറ്റാടി തണലും തണലത്തര മതിലും
ചലച്ചിത്രഗാനങ്ങള്‍
Feedback Print Bookmark and Share
 
ചിത്രം ക്ലാസ്മേറ്റ്സ

പാടിയവര്‍: വിധു പ്രതാപും സംഘവു

കാറ്റാടി തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും പറയത്തുളി കണ്ണും
കളിയൂഞ്ഞാലാടുന്നേ ഇടനാഴിയിലായ്
മതിയാവില്ലൊരു നാളിലുമീ നല്ലൊരു നേരം
ഇനിയില്ലിതുപോലെ സുഖമറിയുന്നൊരു കാലം (കാറ്റാടി...)

മഞ്ഞില്‍ കതിര്‍ ചേരുന്നൊരു പൊന്‍‌വെയിലായ് മാറാന്‍
നെഞ്ചം കണി കണ്ടേ നിറയെ
കാണുന്നതിലെല്ലാം മഴവില്ലുള്ളതുപോലെ
ചേലുള്ളവയെല്ലാം വരമാകുന്നതുപോലെ
പുലരൊളിയുടെ കസവണിയണ-
മലരുകളുടെ രസനടനം (കാറ്റാടി...)

വിണ്ണില്‍ മിഴിപാകുന്നൊരു വെണ്‍‌മയിലായ് മാറാന്‍
ഉള്ളില്‍ കൊതിയില്ലേ സഖിയേ
കാണാതൊരു കിളിയെങ്ങോ കൊഞ്ചുന്നതുപോലെ
കണ്ണീരിനു കയ്‌പ്പില്ലെന്നറിയുന്നതുപോലെ
പുതുമഴയുടെ കൊലുസ്സിളകിയ
കനവുകളുടെ പദചലനം (കാറ്റാടി,,,)