ചിത്രം: നിഴലാട്ടം ഗാനരചന: വയലാര്‍ രാമവര്‍മ്മ സംഗീതം: ജി. ദേവരാജന്‍ ആലാപനം: പി. സുശീല
യക്ഷഗാനം മുഴങ്ങി യവനികയും നീങ്ങി നിമിഷങ്ങളേതൊ ലഹരിയില്‍ മുങ്ങി നിഴലാട്ടം തുടങ്ങി കാലം ചരടു വലിക്കുന്നു കളിപ്പാവകള്‍ നമ്മളാടുന്നു ചിരിക്കാന്‍ പറയുമ്പോള്‍ ചിരിക്കുന്ന നമ്മള്‍ കരയാന്‍ പറയുമ്പോള്‍ കരയുന്നു പാവങ്ങള്‍ - നിഴലുകള്‍! പാട്ടുകള്‍ പാടുന്നു - നമ്മളെ മറ്റൊലി കളിയാക്കുന്നു സത്യത്തിന്‍ മുഖമാരോ സ്ഫടികപാത്രം കൊണ്ട് മറയ്ക്കുന്നു പാവങ്ങള്‍- നിഴലുകള്‍! കാമം കല്ലുകളെറിയുന്നു കളിപ്പാവകള്‍ നമ്മള്‍ തകരുന്നു അരങ്ങത്തു കണ്ടവരകലുന്നു- മുമ്പില്‍ അവരുടെ നിഴലുകള്‍ മായുന്നു പാവങ്ങള്‍-പാവങ്ങള്‍!
|