പ്രധാന താള്‍ > വിനോദം > കല, സംസ്കാരം > സംഗീതം > സൂര്യയില്‍ സുധാ രഘുനാഥ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സൂര്യയില്‍ സുധാ രഘുനാഥ്
സുധ
PROPRO
പ്രമുഖ കര്‍ണ്ണാടക സംഗീതഞ്‌ജ പത്മശ്രീ സുധാ രഘുനാഥിന്‍റെ സംഗീത കച്ചേരി സൂര്യ നൃത്ത സംഗീതോത്സവത്തില്‍ കാണികള്‍ക്ക്‌ നവ്യാനുഭവമായി.

പ്രമുഖ സംഗീതഞ്‌ജ എം എല്‍ വസന്തകുമാരിയുടെ ശിഷ്യയായ സുധ മോഹനരാഗത്തില്‍ നിന്നു “കോരിയുന്നാനുറ” എന്ന വര്‍ണം ആലപിച്ചുകൊണ്ടാണ്‌ കച്ചേരി ആരംഭിച്ചത്‌.

നാട്ട രാഗത്തിലുള്ള “വാരണമുഖനേ വാ” എന്ന ഗണേശസ്‌തുതി ഏറെ ആസ്വാദ്യകരമായി. പൂര്‍വ്വ കല്യാണി രാഗത്തിലുളള പരമപാവനയും ആലപിച്ചു.

കുംഭകോണം എം ആര്‍ ഗോപിനാഥ്‌ (വയലിന്‍), പല്ലടം ആര്‍ രവി (മൃദംഗം), ആര്‍ രാമന്‍ (മുഖര്‍ശംഖ്‌) എന്നിവര്‍ പശ്ചാത്തലമൊരുക്കി.

ഒമ്പതാം വയസുമുതല്‍ അമ്മ ചൂഡാമണിയുടെ ശിഷ്യണത്തില്‍ സംഗീതം അഭ്യസിച്ച സുധ ബി വി ലക്ഷ്‌മണന്‍റേയും ശിഷ്യയാണ്‌.

വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍ മുതല്‍ കേന്ദ്രസര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജി. ദേവരാജന്‍റെ പാട്ടുകള്‍
ഗാനസംഗീതത്തിന്‍റെ പര്യായമയ ദേവരാജന്‍
ചെമ്പൈക്ക് നാദം തിരിച്ചു നല്‍കി... ഗുരുവായൂരപ്പന്‍
ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ :ജീവിതരേഖ
ചെമ്പൈ എന്ന നാദപ്രപഞ്ചം
ബിസ്മില്ലാഖാന്‍- ഷെഹനായി ചക്രവര്‍ത്തി