വടക്കേന്ത്യയുടെ ക്ലാസിക്കല്‍ നൃത്തരൂപമായ കഥകിന്റെ ചലന സൗന്ദര്യം അനന്തപുരി നിവാസികളിലേക്ക് കുടിയേറിയ ദിവസമായിരുന്നു സൂര്യ നൃത്തോത്സവത്തിന്റെ അഞ്ചാം ദിനം
ചിത്രകലാ അധ്യാപകരായ പുത്തൂര്‍ രവീന്ദ്രന്, ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എന്നിവരുടെ കീഴില്‍ ചിത്രകല അഭ്യസിക്കുന്ന കുട്ടികളായിരുന്നു പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. ഇരുവരും കുട്ടികളെ ചിത്രകല പഠിപ്പിക്കുകയായിരുന്നില്ല, അവരുടെ ഉള്ളിലുള്ള ഭാവനകളെ കടലാസില്‍ വരകളിലും നിറങ്ങളിലും പകര്‍ത്താനുള്ള പ്രേരണ നല്‍കുക മത്രമാണ് ചെയ്തിരുന്നത്