പൈതൃകം | സംഗീതം | ഉത്സവങ്ങള്‍ | നടനം | ലളിതകല
പ്രധാന താള്‍ » വിനോദം » കല, സംസ്കാരം » പൈതൃകം » പാപമോചനത്തിന്‍റെ ഋഷിപഞ്ചമി (Rishi panchami of edification)
 
PRO
ത്രിമൂര്‍ത്തികളും സൂര്യചന്ദ്രാദി ഗ്രഹങ്ങളും നക്ഷത്രങ്ങളും ദേവന്മാരും ഋഷീശ്വരന്മാരും വിശ്വബ്രഹ്മദേവനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസമാണ് ഋഷിപഞ്ചമി. 2009ലെ ഋഷിപഞ്ചമി ചിങ്ങം 8 ആയ ഓഗസ്റ്റ് 24നാണ്.

ഹൈന്ദവ ആഘോഷങ്ങളില്‍ പഞ്ചമി നാളിന് ഏറെ പ്രാധാന്യമുണ്ട്. പഞ്ചമിയെന്നാല്‍ അഞ്ചാമത്തെ ദിവസം. വസന്ത പഞ്ചമി, നാഗപഞ്ചമി, ഋഷിപഞ്ചമി എന്നിങ്ങനെ ഒട്ടേറെ പഞ്ചമി ദിനാഘോഷങ്ങളുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ വരുന്ന ഭാദ്രപാദ മാസത്തിലെ നാലാം ദിവസം - അതായത് ചതുര്‍ത്ഥി നാള്‍ - വിനായക ചതുര്‍ത്ഥിയും, പിറ്റേന്ന് ഋഷിപഞ്ചമിയുമാണ്.

ജ്യോതിഷ പ്രകാരം പ്രോഷ്ടപാദ മാസത്തിലെ ശുക്ളപഞ്ചമി മധ്യാഹ്നത്തിന് വരുന്ന ദിവസം സ്ത്രീകള്‍ രജോദോഷ പ്രായശ്ചിത്തമായി വ്രതം അനുഷ്ഠിക്കണമെന്ന് പറയുന്നു. നേപ്പാളിലെ ഹൈന്ദവരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഋഷിപഞ്ചമി. നേപ്പാളില്‍ ഈ ഉത്സവം പ്രധാനമായും സ്ത്രീകളുടെ ആഘോഷമാണ്. തീജ് എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.

നല്ല ഭര്‍ത്താവിനെ കിട്ടുക എന്നതുകൂടിയാണ് പ്രധാനമായും സ്ത്രീകളുടെ ആഘോഷമായ തീജിന്‍റെ ഉദ്ദേശം. ചിലപ്പോള്‍ ഇത് സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ ആഘോഷമായി മാറാറുണ്ട്. ജൈനമതക്കാര്‍ക്കും ഈ ദിവസം ഏറെ പ്രാധാന്യമുള്ളതാണ്. അവരിതിനെ ജ്ഞാനപഞ്ചമി എന്നാണ് വിളിക്കുന്നത്.

ഭാദ്രപാദ മാസത്തിലെ ശുക്ളപക്ഷ പഞ്ചമിയാണ് ഋഷി പഞ്ചമി എന്നറിയപ്പെടുന്നത്. അന്ന് സപ്തര്‍ഷികളെ പൂജിക്കേണ്ട ദിവസമാണെന്നാണ് ഒരു വിശ്വാസം. കശ്യപന്‍, അത്രി, ഭരദ്വാജന്‍, വിശ്വാമിത്രന്‍, ഗൗതമന്‍, ജമദഗ്നി, വസിഷ്ഠന്‍ എന്നിവരാണ് സപ്തര്‍ഷികള്‍. കര്‍മ്മങ്ങളിലൂടെ വന്നുപോയ പാപങ്ങള്‍ക്ക് പ്രായശ്ഛിത്തം അനുഷ്ഠിക്കുന്ന ദിവസമാണ് ഋഷിപഞ്ചമി എന്നതാണ് മറ്റൊരു വിശ്വാസം.

പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങളുടെയും സൃഷ്ടികര്‍ത്താവ് സ്വയംഭൂവായ വിശ്വബ്രഹ്മാവാണ്. ബ്രഹ്മം അദൃശ്യമാണ്. അതിന്‍റെ ദൃശ്യ രൂപത്തെയാണ് നമ്മള്‍ വിശ്വബ്രഹ്മാവ് എന്നും വിരാട് ബ്രഹ്മാവെന്നും വിളിക്കുന്നത്. വിശ്വകര്‍മ്മാവില്‍ നിന്നും നേരിട്ട് ഉല്‍ഭവിച്ചവരാണ് വിശ്വകര്‍മ്മാക്കള്‍ എന്നാണ് വിശ്വാസം. കേരളത്തില്‍ വിശ്വകര്‍മ്മ ക്ഷേത്രങ്ങള്‍ തീരെ കുറവാണ്. കോട്ടയത്തെ വാകത്താനത്തുള്ള വിശ്വബ്രഹ്മ ക്ഷേത്രമാണ് അറിയപ്പെടുന്ന ഒരു വിശ്വകര്‍മ്മ ക്ഷേത്രം.
 
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍