പൈതൃകം | സംഗീതം | ഉത്സവങ്ങള്‍ | നടനം | ലളിതകല
പ്രധാന താള്‍ » വിനോദം » കല, സംസ്കാരം » പൈതൃകം » കൊല്ലവര്‍ഷം എന്ന അത്ഭുതം (A miracle as Kollavarsham)
 
PRO
ചിങ്ങം ഒന്നിനു കൊല്ലവര്‍ഷം തുടങ്ങുന്നു. എന്താണ് ഈ കൊല്ലവര്‍ഷം?. മലയാളിയുടെ മാത്രമായ കലണ്ടര്‍ ആണ് കൊല്ലവര്‍ഷം. ഇതിലെ മാസങ്ങളെ മലയാള മാസം എന്നാണ് പറയുന്നത്. ഒരേ അര്‍ഥം വരുന്ന കൊല്ലവും വര്‍ഷവും ചേന്ന് കൊല്ലവര്‍ഷം എന്ന് ഈ കലണ്ടറിന് എങ്ങനെ പേര്‍ വന്നു? സംശയം ന്യായമാണ്.

കേരളത്തിലെ കൊല്ലത്താണ് ഈ കലണ്ടര്‍ ഉണ്ടാക്കാനായി ജ്യോതിഷികളുടേ സമ്മേളനം നടന്നത്. കൊല്ലത്തു പിറന്ന വര്‍ഷം - കലണ്ടര്‍ പിന്നെ കൊല്ലവര്‍ഷമായി.

ഈ കലണ്ടര്‍ നിലവില്‍ വന്നത് എ ഡി 825 ഓഗസ്റ്റ് 25 ആണെന്നാണ് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത്. കൊല്ലവര്‍ഷത്തെ കുറിച്ച് പരാമര്‍ശമുള്ള ആദ്യത്തെ രേഖ എ ഡി 970(കൊല്ലവര്‍ഷം 149)ലെ - ശ്രീവല്ലഭന്‍ കൊത്തയുടെ മാമ്പിള്ളി ശാസനങ്ങളാണ്.

സൂര്യമാസ

മലയാളികളുടെ വര്‍ഷമാണ് കൊല്ലവര്‍ഷം. സൂര്യനെ ആശ്രയിച്ചുള്ള കൊല്ലവര്‍ഷ കലണ്ടറിന് മുമ്പ് മലയാളികള്‍ കലിവര്‍ഷമായിരുന്നത്രേ കാലഗണനക്കായി ഉപയോഗിച്ചിരുന്നത്

സൗരയൂഥത്തിലെ സ്ഥിര നക്ഷത്രസമൂഹത്തെ മുന്‍ നിര്‍ത്തി ഓരോ സമയത്തും ഏതു നക്ഷത്ര സമൂഹത്തോടൊപ്പമാണ് സൂര്യന്‍റെ സ്ഥാനം എന്ന് നിര്‍ണ്ണയിച്ചാണ് മലയാളമാസങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്.

ഉദാഹരണം: ചിങ്ങം. ചിങ്ങമാസം ‘ലിയോ’ നക്ഷത്ര സമൂഹത്തെ മുന്‍ നിര്‍ത്തി വന്ന പേരാണ്. ലിയോ എന്നാല്‍ ലയണ്‍ ‍- സിംഹം. ചിങ്ങം സിംഹത്തിന്‍റെ തത്ഭവരൂപം.

ഞാറ്റുവേ

27 നക്ഷത്രങ്ങളെ കണക്കിലെടുത്ത് 365 ദിവസമുള്ള ഓരോ കൊല്ലത്തേയും 14 ദിവസം വീതമുള്ള 27 ഞാറ്റുവേലകളാക്കി തിരിച്ചിട്ടുണ്ട്. തിരുവാതിര ഞാറ്റുവേല, പുണര്‍തം എന്നിങ്ങനെ. കൃഷിയെ അടിസ്ഥാനപ്പെടുത്തി കൂടി ഉള്ളതാണ് ഞാറ്റുവേലയുടെ കാലഗണന.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍