പ്രധാന താള്‍  വിനോദം  കല, സംസ്കാരം  പൈതൃകം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കാമസൂത്ര അശ്ലീല പുസ്തകമോ?
kamasuthra
FILEFILE
കാമസൂത്ര എന്ന് കേട്ടാല്‍ നെറ്റിചുളിക്കുന്നവരാണ് നമ്മില്‍ പലരും. കാമസൂത്ര ഒരു അശ്ലീല പുസ്തകം മാത്രമാണെന്നുള്ള ധാരണയാണ് അതിന് പിന്നില്‍. എന്നാല്‍ ആ ധാരണ തീരെ ശരിയല്ല എന്നതാണ് വാസ്തവം.

ശൃംഗാരകലയെ ശാസ്ത്രീയമായും സമഗ്രമായും വിശകലനം ചെയ്യുന്ന ഒരു പുസ്തകം "കാമസൂത്ര" എന്ന പേരില്‍ ഉണ്ടെന്നറിഞ്ഞ് പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബ്രിട്ടീഷുകാരനായ റിച്ചാര്‍ഡ് എഫ്. ബര്‍ട്ടണ്‍ അത്ഭുതത്തോടെ പറഞ്ഞ വരികള്‍ ശ്രദ്ധേയമാണ്;

“ഇത്തരമൊരു ലൈംഗീകതയെ കുറിച്ച് ഞങ്ങള്‍ കേട്ടിട്ടുകൂടിയില്ല. അഥവാ കേട്ടിരുന്നെങ്കില്‍ നിരവധി ബ്രിട്ടീഷ് കന്യകകളുടെ ജീവിതങ്ങളെ ഞങ്ങള്‍ തകര്‍ക്കുമായിരുന്നില്ല.” സാങ്കേതിയമായി, പ്രണയത്തെ അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും വിശകലനം ചെയ്യുന്ന കാമസൂത്രയോട് കിടപിടിക്കുന്ന മറ്റൊരു പുസ്തകം നിലവിലുണ്ടോ എന്ന് തന്നെ സംശയമാ‍ണ്.

കാമസൂത്ര എഴുതിയ കാലഘട്ടത്തെ കുറിച്ച് വ്യക്തമായി രേഖകള്‍ ലഭ്യമല്ലെങ്കിലും, ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയില്‍ എഴുതിയതാണെന്നാണ് പൊതുവേയുള്ള അനുമാനം.

ഉത്തര്‍പ്രദേശിലെ ബനാറസില്‍ (ഇപ്പോഴത്തെ വാരണാസി) ജീവിച്ചിരുന്ന വാത്സ്യായന മഹര്‍ഷിയാണ് ഇതിന്‍റെ കര്‍ത്താവെന്ന് കരുതുന്നു. ശിവനും പാര്‍വതിയും തമ്മില്‍ നടന്ന സംഭാഷണം കേട്ട ശേഷം മനുഷ്യകുലത്തിനുവേണ്ടി ശിവദാസനായ നന്ദി എഴുതിയതാണ് കാമസൂത്ര എന്നൊരു വിശ്വാസവും നിലവിലുണ്ട്. അത് എന്തുതന്നെയായാലും, "വാത്സ്യായന കാമസൂത്ര" എന്നാണ് കാമസൂത്ര പരക്കെ അറിയുന്നത്

ബീഹാറിലെ പാലിപുത്രയില്‍ ജീവിച്ചിരുന്ന ബ്രഹ്മചാരിയും പണ്ഡിതനുമായ മഹര്‍ഷിയായിരുന്നു വാത്സ്യായാനന്‍. ലഭ്യമായ വിവരങ്ങള്‍ ശരിയാണെങ്കില്‍ അദ്ദേഹം ജീവിച്ചിരുന്നത് ഗുപ്തന്മാരുടെ കാലഘട്ടത്തായിരിക്കണം. വാത്സ്യായന മഷര്‍ഷി ഒരു ചാര്‍വാകനായിരുന്നുവെന്നും കാമസൂത്രയെ കൂടാതെ "ന്യായസൂത്രഭാഷ്യം" എന്ന പേരില്‍ മറ്റൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്നും പറയുന്നു

ഏഴ് പ്രധാന വിഭാഗങ്ങളിലായി 37 അദ്ധ്യായങ്ങളുള്ള കാമസൂത്ര, ശൃംഗാര കലയില്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങള്‍ ഒന്നും തന്നെയില്ല. സംസ്കൃതത്തിലാണ് കാമസൂത്ര രചിക്കപ്പെട്ടത്. സംസ്കൃതത്തില്‍ ‘കാമം’ എന്നാല്‍ മോഹം, അഭിനിവേശം, താല്‍പ്പര്യം എന്നൊക്കെ അര്‍ത്ഥമാക്കാം. ‘സൂത്ര’ എന്നാല്‍ നിയമങ്ങള്‍ അല്ലെങ്കില്‍ ചിട്ടകള്‍ എന്നും പറയാം.

വാത്സ്യായനന്‍റെ അഭിപ്രായത്തില്‍, എട്ട് വിധത്തില്‍ സ്നേഹം പ്രകടിപ്പിക്കാനാകും. ഓരോ സ്നേഹ പ്രകടനവും എട്ട് സ്ഥാനങ്ങളിലൂടെയും പ്രകടിപ്പിക്കാം. അങ്ങനെ 64 ലൈംഗിക സ്ഥാനങ്ങളെ (Sexual positions) കുറിച്ച് കാമസൂത്ര വിവരിക്കുന്നുണ്ട്. ഈ 64 സ്ഥാനങ്ങളെയും "64 കലകള്‍" എന്നാണ് വാത്സ്യായാന മഹര്‍ഷി വിശേഷിപ്പിച്ചിരുക്കുന്നത്.

40 തരം ചുംബനങ്ങളെ കുറിച്ചും കാമസൂത്ര പ്രതിപാദിക്കുന്നുണ്ട്. ഇതില്‍, 10 ചുംബന രീതികളും ചുംബിക്കുമ്പോള്‍ നടത്തേണ്ട 4 മുറകളെ കുറിച്ചും പറയുന്നുണ്ട്. സന്ധിവാതം, നടുവേദന, ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവയുള്ളവര്‍ ഇതിലെ സ്ഥാനങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുതെന്ന് വാത്സ്യാനന്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.

കാമസൂത്രയില്‍ ഉപയോഗിച്ചിരിക്കുന്ന രഹസ്യഭാഷ രീതി ഗവേഷകരെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. അതുപോലെ തന്നെ പ്രണേതാവുമായുള്ള കൂടിക്കാഴ്ച സാധ്യമാക്കുന്നതിനുള്ള സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് സ്ത്രീകള്‍ രഹസ്യഭാഷ ശൈലി പഠിക്കണമെന്നും കാമസൂത്ര അനുശാസിക്കുന്നുണ്ട്.

മയിലിന്‍റെയോ കാട്ടുനായയുടെയോ അസ്ഥി സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് വലത്തെ കൈയ്യില്‍ കെട്ടിയാല്‍ ഏതൊരു സ്ത്രീയെയും കീഴടക്കാന്‍ പുരുഷന് സാധിക്കുമെന്ന് കാമസൂത്ര വിശ്വസിക്കുന്നു.


1| 2| 3
കൂടുതല്‍
ഇന്ന് ഗുരു പൂര്‍ണ്ണിമ
കര്‍ക്കിടകച്ചൊല്ലുകള്‍
കര്‍ക്കിടോത്തി
കര്‍ക്കിടകത്തിനെതിരെ കേരളീയ രീതികള്‍
കര്‍ക്കിടകത്തിന്‍റെ പൊരുളറിയാന്‍
ശീവോതിക്കു വെക്കല്‍