പ്രധാന താള്‍ > വിനോദം > കല, സംസ്കാരം > ലളിതകല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കുരുന്നുകളുടെ ചിത്രവിസ്മയങ്ങള്‍
പീസിയന്‍

painting by meenakshi
WDWD
അവരുടെ വിഹ്വലതകള്‍, ഭാവനകള്‍, ആകാംഷകള്‍, ആഗ്രഹങ്ങള്‍ എല്ലാം ചിത്രങ്ങളില്‍ പ്രതിബിംബിച്ചു. ഇളം മനസ്സുകളുടെ ഭാവനയായത് കൊണ്ടാവാം ചിത്രങ്ങള്‍ക്ക് പച്ച നിറം കൂടുതല്‍ കണ്ടത് എന്ന് ഏഴാച്ചേരി അഭിപ്രായപ്പെട്ടു. പരുഷവും തീവ്രവും യഥാര്‍ത്ഥവുമായ ജീവിതാനുഭവങ്ങളിലേക്ക് ഈ കുട്ടികള്‍ എത്തുമ്പോള്‍ ചിത്രങ്ങള്‍ക്കും അവ ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള മറ്റ് നിറങ്ങള്‍ സ്വീകരിക്കേണ്ടി വരും.

ചിത്രകലാ അധ്യാപകരായ പുത്തൂര്‍ രവീന്ദ്രന്‍, ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എന്നിവരുടെ കീഴില്‍ ചിത്രകല അഭ്യസിക്കുന്ന കുട്ടികളായിരുന്നു പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. ഇരുവരും കുട്ടികളെ ചിത്രകല പഠിപ്പിക്കുകയായിരുന്നില്ല, അവരുടെ ഉള്ളിലുള്ള ഭാവനകളെ കടലാസില്‍ വരകളിലും നിറങ്ങളിലും പകര്‍ത്താനുള്ള പ്രേരണ നല്‍കുക മത്രമാണ് ചെയ്തിരുന്നത്.

അതുകൊണ്ട് തീര്‍ച്ചും സ്വച്ഛവും സ്വതന്ത്രവുമായ അന്തരീക്ഷത്തില്‍ അവരവരുടെ ഉള്ളിലുള്ള കാര്യങ്ങള്‍ പകര്‍ത്താന്‍ കുട്ടികള്‍ക്കായി. ചിത്രപ്രദര്‍ശനത്തിന്‍റെ ഏറ്റവും വലിയ സവിശേഷതയും അതായിരുന്നു.
  വര്‍ഷാ,അവന്തിക,മാതംഗി,ഗൌരീശങ്കര്‍,നന്ദുകൃഷ്ണന്‍,മീനാക്ഷി,വിസ്മയ്,കാര്‍ത്തിക,മറിയ,നിവേദിത,ജോഷ്വ,സൂര്യമോഹന്‍,നന്ദിനി,അനിഷ്,പാര്‍വതി,ഹരികൃഷ്ണന്‍,മാളവിക,ആരതി,ശ്രീലാല്‍,സുധന്യ,പാട്രിക്,ദേവിക,സാന്ദ്ര,അജിത്,ദയാനാഥ്,അലീസ്സ,ഇന്ദു,സമീക്ഷ എന്നീകുട്ടികളുടെതായിരു      


ചിത്രങ്ങള്‍ അവയുടെ ഭംഗികൊണ്ടല്ല സ്വതസിദ്ധത കൊണ്ടാണ് ശ്രദ്ധിക്കപ്പെടേണ്ടതെന്ന് അന്താരാഷ്ട്ര പ്രശസ്തനായ ചിത്രകാരന്‍ പ്രദീപ് പുത്തൂര്‍ അഭിപ്രായപ്പെട്ടു.

രസങ്ങളും ഭാവങ്ങളും കുട്ടികളുടെ മുഖത്തു നിന്നാണ് പഠിക്കേണ്ടത് എന്ന് തോട്ടം നമ്പൂതിരി മുമ്പ് പറഞ്ഞിട്ടുണ്ട്. അതേപോലെ ചിത്രകലയുടെ ഭാവങ്ങളും രസങ്ങളും മുതിര്‍ന്നവര്‍ പലരും മനസ്സിലാക്കേണ്ടത് കുട്ടികളുടെ രചനകളില്‍ നിന്നാണ് എന്ന് ഈ ചിത്രപ്രദര്‍ശനം ഓര്‍മ്മിപ്പിക്കുന്നു.
painting by varsha
WDWD
painting by sameeksha
WDWD

സ്വന്തമായി ഒരു പ്രദര്‍ശനം നടത്താന്‍ പറ്റാത്ത കുട്ടികള്‍ക്കും സ്വന്തം ചിത്രങ്ങള്‍ പൊതുജനത്തിനു മുമ്പില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കിയ,കുട്ടികളുടെ സര്‍ഗ്ഗ സ്വപ്നങ്ങളുടെ ആവിഷ്കാരമായ ഈ ‘മഴവില്‍’ പ്രദര്‍ശനം കുരുന്ന് പ്രതിഭകളെ വളരെയേറെ സന്തോഷിപ്പിച്ചു. കൂടുതല്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ അവര്‍ക്ക് പ്രചോദനമാവുകയും ചെയ്യും.
<< 1 | 2 
കൂടുതല്‍
ഡൊണാള്‍ഡ് താറാവിന് പിറന്നാള്‍
കാനായിയുടെ ശില്‍പചാരുത
വരയുടെ അരനൂറ്റാണ്ട് പിന്നിട്ട യേശുദാസന്‍
വരയുടെ ആചാര്യന്‍: ചാള്‍സ് കീപ്പിംഗ്
പോള്‍ഗോഗിന്‍ ആധുനികതയുടെ ചിത്രകാരന്‍
ഡാവിഞ്ചിയുടെ പറക്കും യന്ത്രം