പ്രധാന താള്‍ > വിനോദം > കല, സംസ്കാരം > ലളിതകല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വരയുടെ ആചാര്യന്‍: ചാള്‍സ് കീപ്പിംഗ്  Search similar articles
രമ്യ പി വി
charles Keeping  illustrator
WDWD
പുസ്തകങ്ങളിലും മാസികകളിലും വളരെ ആകര്‍ഷണീയമായി ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ പ്രശസ്തനായിരുന്നു ചാള്‍സ് വില്യം ജയിംസ് കീപ്പിംഗ്. മേയ് 16 അദ്ദേഹത്തിന്‍റെ ചരമദിനമാണ്.
ധാരാളം വരകളിലൂടെ കുട്ടികളെ രസിപ്പിച്ച ആ കലാകാരന്‍ 1988 മേയ് 16ന് ബ്രയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചു.

ബ്രിട്ടീഷുകാരനായ ഇദ്ദേഹം കുട്ടികള്‍ക്കായുള്ള ചിത്രകഥാ പുസ്തകങ്ങളും ധാരാളം എഴുതിയിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരുടെ ധാരാളം കൃതികള്‍ കുട്ടികള്‍ക്ക് രസിക്കുന്ന വിധം കാര്‍ട്ടൂണുകളാക്കി അച്ചടിച്ചിറക്കി.

ചാള്‍സ് വില്യം ജയിംസ് കീപ്പിംഗ് 1924 സെപ്റ്റംബര്‍ 22ന് ലണ്ടന്‍ നഗരത്തിലെ ലാംബെത്തിലാണ് ജനിച്ചത്. പത്രവിതരണക്കാരനായിരുന്നു അച്ഛന്‍. നഗരജീവിതത്തിന്‍റെ ചിത്രങ്ങള്‍ മനസില്‍ പതിഞ്ഞ കീപ്പിംഗ് ചെറുപ്രായത്തില്‍ തന്നെ മൂത്ത സഹോദരി ഗ്രേയ്സുമൊത്ത് ചിത്രങ്ങളും കഥകളും നിര്‍മ്മിക്കുന്നതിലേര്‍പ്പെട്ടു.

കലയില്‍ താത്പര്യം തോന്നിയപ്പോള്‍ റീജന്‍റ് സ്ട്രീറ്റ് പോളിടെക്നിക്കില്‍ ചേര്‍ന്നു. അവിടെ കാര്‍ട്ടൂണിസ്റ്റുകളുടെ നീഗല്‍ ലാംബുമെ, സ്റ്റുവര്‍ട്ട് ട്രസിലിയന്‍ എന്നിവരുടെ കീഴില്‍ ചിത്രകല അഭ്യസിച്ച അദ്ദേഹം രണ്ടു വര്‍ഷത്തെ കോഴ്സ് ആറു മാസം കൊണ്ട് പൂര്‍ത്തിയാക്കി. കാര്‍ട്ടൂണും അച്ചടിയും വിദワമായി പരിശീലിച്ചു.

ആദ്യകാലത്ത് പത്രങ്ങളില്‍ കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ച ഡെയ്ലി ഹൊറാള്‍ഡില്‍ 1952 ലാണ് ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ജ്യൂയിഷ് ക്രോണിക്കിള്‍, മിഡില്‍ ഇസ്റ്റേണ്‍ റിവ്യൂ, പഞ്ച് മാഗസിന്‍ തുടങ്ങിയവയില്‍ രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചു. പത്രങ്ങളില്‍ കാര്‍ട്ടൂണിസ്റ്റായി മാത്രം അറിയപ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.

1953ല്‍ പുസ്തകങ്ങളുടെ രംഗത്തേക്ക് തിരിഞ്ഞ അദ്ദേഹം വൈ ഡൈ ഓഫ് ഹാര്‍ട്ട് ഡിസീസ്? എന്ന ആരോഗ്യ സംബന്ധിയായ പുസ്തകത്തില്‍ നര്‍മ്മം തുളുമ്പുന്ന ചിത്രങ്ങള്‍ വരച്ചു. ധാരാളം ടെസ്റ്റ് ബുക്കുകളില്‍ ചിത്രങ്ങളും ഇംഗ്ളീഷ് ബുക്കുകളുടെ പുറംചട്ടകളില്‍ ചിത്രരചനയും അക്കാലങ്ങളില്‍ നടത്തി.

1 | 2  >>  
കൂടുതല്‍
പോള്‍ഗോഗിന്‍ ആധുനികതയുടെ ചിത്രകാരന്‍
ഡാവിഞ്ചിയുടെ പറക്കും യന്ത്രം
രാജാ രവിവര്‍മ്മ കേരളത്തിന്‍റെ ലോകചിത്രകാരന്‍
കെടാമംഗലം: മണ്ണിന്‍റെ കഥ പറഞ്ഞവന്‍
വരയുടെ വരപ്രസാദവുമായി വിജ-യന്‍
വാന്‍ഗോഗ്-അനശ്വരതയുടെ ചിത്രകാരന്‍