ലോകോത്തര ചിത്രകാരനും ശില്‍പിയുമായ മൈക്കലാഞ്ചലോ (മൈക്കലാഞ്ചലോ സി ലോബോവികോ ബ്യൂനറോട്ടി സിമോണി എന്ന് മുഴുവന്‍ പേര്) മികച്ചൊരു കവിയും വാസ്തുശില്‍പ വിദഗ്ദ്ധനുമായിരുന്നു.
പുരുഷ സൗന്ദര്യത്തെയും നഗ്നതയെയും കലാപരമായി അനശ്വരമാക്കിയ മൈക്കലാഞ്ചലോ 1475 മാര്‍ച്ച് ആറിനായിരുന്നു ജ-നിച്ചത്. 89-ാം വയസ്സില്‍ 1564 ഫെബ്രുവരി 18 നായിരുന്നു അന്ത്യം.
പാശ്ഛാത്യ ശില്‍പകലയുടെ എക്കാലത്തെയും മികച്ച നിദര്‍ശനമായ സെസ്റ്റൈന്‍ ചാപ്പലിന്‍റെ മേല്‍ത്തട്ടിലെ രചന മൈക്കലാഞ്ചലോയുടേതാണ്.
വത്തിക്കാനിലെ കാപ്പെല്ല പയോലിനയിലെ അള്‍ത്താരയിലുള്ള അവസാനത്തെ വിധി, സെന്‍റ് പീറ്ററിന്‍റെ രക്തസാക്ഷിത്വം, സെന്‍റ് പോളിന്‍റെ സംഭാഷണം തുടങ്ങിയ കൊത്തുപണികള്‍, ഡേവിഡ്, കന്യാമറിയത്തെയും യേശുക്രിസ്തുവിനെയും കുറിച്ചുള്ള പിയറ്റ എന്നിവ മൈക്കലാഞ്ചലോയുടെ വിശ്വോത്തര സൃഷ്ടികളാണ്.
റോമിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ താഴികക്കുടം ശില്‍പങ്ങളാലും ചിത്രങ്ങളാലും മനോഹരമാക്കി പണിതൊരുക്കിയത് മൈക്കലാഞ്ചലോ ആണ്.
ഇറ്റലിയിലെ തുസ്കാനി കാപ് റെസിയിലെ അരെസോവില്‍ ലോഡോവിക്കോ എന്ന മജ-ിസ്ട്രേട്ടിന്‍റെ മകനായാണ് മൈക്കലാഞ്ചലോ ജ-നിച്ചത്. സുഖ സൗകര്യങ്ങള്‍ അധികം ഉണ്ടായിരുന്നിട്ടും ചിത്രങ്ങളുടെയും ശില്‍പങ്ങളുടെയും കവിതകളുടെയും ലോകത്ത് വിഹരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഇതിനായി അച്ഛനെ ധിക്കരിക്കുക പോലുമുണ്ടായി.
|