പ്രധാന താള്‍ > വിനോദം > കല, സംസ്കാരം > നടനം > നടന വൈഭവവുമായ് ശോഭന
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നടന വൈഭവവുമായ് ശോഭന
ജാനകി എസ് നായര്‍
ശോഭന
PROPRO
ഭാവരാഗതാള സമ്മേളന നിറവില്‍ സൂര്യ മേളയുടെ ഒരു രാവുകൂടി പ്രേക്ഷകര്‍ക്ക്‌ ദൃശ്യവിരുന്നായി.

പ്രശസ്‌ത നടിയും നര്‍ത്തകിയുമായ പത്മശ്രീ ശോഭനയുടെ വശ്യസുന്ദരമായ നടന വൈഭവം അനന്തപുരിക്ക്‌ ഏറെ പരിചിതമാണെങ്കിലും പുതുമ നഷ്ടപ്പെടാതെയുള്ള നൃത്താവിഷ്‌കാരം സൂര്യയുടെ നൃത്ത സന്ധ്യക്ക്‌ മിഴിവേകി.

മല്ലാരിയുടെ ചടുല നൃത്തച്ചുവടുകളില്‍ തുടങ്ങി ഹരികാംഭോജി രാഗത്തിലുള്ള "രാമനന്നു ബ്രോവര.." എന്ന ഭക്തിസാന്ദ്രമായ ത്യാഗരാജകൃതി ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചു.

പരമാത്മാവില്‍ ലയിക്കാന്‍ വെമ്പുന്ന ജീവാത്മാവിന്‍റെ ഉത്‌ഘടമായ അഭിവാഞ്‌ജയെ ശങ്കരാഭരണം രാഗത്തിലെ “മനവിവര്‍ണ്ണവു...” എന്ന വര്‍ണ്ണത്തിലൂടെ നര്‍ത്തകി ആവിഷ്‌കരിച്ചു.

അഷ്ടനായികമാരില്‍ കണ്‌ഠിത നായകിയുടെ വിരഹ ദു:ഖത്തില്‍ ഉണ്ടായ കോപം ആവിഷ്‌കരിച്ചതായിരുന്നു അടുത്ത ഇനം. തുടര്‍ന്ന്‌ പുന്നകവരാളി രാഗത്തിലെ നാഗസ്‌തുതി, തില്ലാന എന്നിവയും അരങ്ങേറി.
സൂര്യ ലോഗോ
PROPRO
ഗുരുവിന്‍റെ പ്രാഗത്‌ഭ്യത്തിന്‌ ഒട്ടും മാറ്റ്‌ കുറയ്‌ക്കാതെ തന്നെ ശിഷ്യരായ ശ്രീവിദ്യ രാമചന്ദ്രനും ചിത്രയും നിറഞ്ഞു നിന്നു.


വായ്‌പാട്ടില്‍ രേവതി കുമാറും മൃദംഗത്തില്‍ എന്‍ രാമകൃഷ്‌ണനും വയലിനില്‍ നീലൂര്‍ ജയകുമാറും പുല്ലാങ്കുഴലില്‍ നിഷാന്ത്‌ ഷേണായിയും നൃത്ത വിരുന്നില്‍ പ്രാഗത്‌ഭ്യം തെളിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കഥകളിയെ നേര്‍വഴി നടത്തിയ പട്ടിക്കാന്തൊടി
നാടകാചാര്യനായ ഒ.മാധവന്‍
കഥകളിയിലെ ഹംസം പറന്നകന്നു
പൈങ്കുളം രാമചാക്യാര്‍. - കൂടിയാട്ടത്തിന്‍റെ സൗഭഗം
സംതൃപ്തന്‍ : നോവിക്കുന്ന ദൃശ്യാനുഭവം  
അതിജീവന ശ്രമത്തില്‍ കുറത്തിയാട്ടം