പ്രധാന താള്‍ > വിനോദം > കല, സംസ്കാരം > നടനം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബാലെയുടെ ആചാര്യന്‍ നൊവേറെ
പത്തൊന്‍പതാം നൂറ്റാണ്ടിലെ വിവരണാത്മക ബാലകളുടെ ഉപജ്ഞാതാവും പ്രമുഖ ഫ്രഞ്ച് നര്‍ത്തകനും ബാലെ ഗുരുവുമാണ് ജീന്‍ - ജോര്‍ജ്ജസ് നൊവേറെ.

ആ നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ നര്‍ത്തകനായാണ് നൊവേറെയെ ലോകം വിലയിരുത്തുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്‍റെ ജന്മദിനമായ ഏപ്രില്‍ 29 അന്തര്‍ദേശീയ നൃത്തദിനമായി ആചരിച്ചുവരുന്നു.

1727 ഏപ്രില്‍ 29 ന് ജനിച്ച നൊവേറെ 1810 നവംബര്‍ 19 ന് അന്തരിച്ചു. 1743 ല്‍ ഫൗണ്ടനേ ബ്ള്യൂവിലാണ് അദ്ദേഹം ആദ്യമായി നൃത്തം അവതരിപ്പിച്ചത്. ഓപ്പറ കമ്മ്യൂണിക്കിനു വേണ്ടി 1747 ല്‍, 20 മത്തെ വയസില്‍ അദ്ദേഹം ആദ്യത്തെ ബാലെ രൂപകല്‍പ്പന ചെയ്തു.

അടുത്ത കൊല്ലം അദ്ദേഹത്തെ പ്രഷ്യയിലെ ഹെന്‍റി രാജകുമാരന്‍ ബര്‍ലിനിലേക്ക് ക്ഷണിച്ചുവെങ്കിലും അദ്ദേഹം സ്ട്രാസ് ബര്‍ഗ്ഗിലേക്കാണ് പോയത്. 1750 വരെ അവിടെ താമസിച്ച ശേഷം ലിയോണിലേക്ക് പോയി.

1755 ല്‍ ഗാരിക്കിന്‍റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം ലണ്ടനിലെത്തി. അവിടെയും രണ്ട് കൊല്ലം താമസിച്ചു. ഇക്കാലമത്രയും അദ്ദേഹം വിവിധ ബാലെകള്‍ സംവിധാനം ചെയ്തുകൊണ്ടിരുന്നു.

1758 നും 60 നും ഇടയ്ക്ക് ലിയോണില്‍ അദ്ദേഹം ഒട്ടേറെ ബാലെകള്‍ രൂപകല്‍പ്പന ചെയ്തു. അതോടൊപ്പം നൃത്തത്തെ കുറിച്ചും ബാലകളെ കുറിച്ചും ഉള്ള അദ്ദേഹത്തിന്‍റെ സുചിന്തിതമായ എഴുത്തുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഈ കാലഘട്ടം മുതലാണ് നൊവേറെ സംവിധാനം ചെയ്ത ബാലെകള്‍ ലോക നൃത്ത രംഗത്ത് ഒരു വിപ്ളവമായി മാറിയത്.

പേരുകേട്ട ബാലെകള്‍.
1 | 2  >>  
കൂടുതല്‍
2007 ലെ നൃത്ത ദിനം കുട്ടികള്‍ക്ക്
ലോക നൃത്തദിനം
ചുട്ടി ഉണ്ടാക്കുന്നത് എങ്ങിനെ?
ഗുരു തകഴി കുഞ്ചുക്കുറുപ്പ്
കലമണ്ഡലത്തിലെ കളിയച്ഛന്‍
ഇതിഹാസങ്ങളുടെ നാടകകൃത്ത്