സംഗീത നാടക അക്കാഡമിയുടെ സമഗ്ര സംഭാവനയ്‌ക്കുള്ള ഇക്കൊല്ലത്തെ അവാര്‍ഡ് കോഴിക്കോട് ശാന്താദേവിക്കാണ്.
1992 ല്‍ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ശാന്താദേവിക്കായിരുന്നു. ഭരത് ഗോപിയുടെ യമനം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ഇത്.കഴിഞ വര്‍ഷത്തെ പ്രേംജി അവാര്‍ഡും അവരെ തേടിയെത്തി
കോഴിക്കോട്ടുകാരിയായ ശാന്താദേവി കോഴിക്കോട് അബ്‌ദുള്‍ ഖാദര്‍ എന്ന പ്രസിദ്ധ ഗായകന്‍റെ ഭാര്യയാണ്.
അരങ്ങിലും വെള്ളിത്തിരയിലുമായി 50 കൊല്ലത്തിലേറെയായി ശാന്താദേവിയുണ്ട്. അമ്മയായും അമ്മൂമ്മയായും ഒട്ടേറെ മുസ്ലീം കഥാപാത്രങ്ങളായും ശാന്താദേവി നമ്മുടെ മനസില്‍ ജീവിക്കുന്നു.
നാടിന്ടെ നടിയാണ് ശാന്താദേവി.നാടകത്തിന്റേയോ സിനിമയുടേയോ ഗ്ലാമര്‍ അവരെ ബാധിച്ചിട്ടില്ല.അവര്‍ ഇന്നും ലൈന്‍ ബസ്സില്‍ സഞ്ചരിക്കുന്നു.സാധാരണക്കാരുടെകൂടെ കഴിയുന്നു.
ഫ്രീഡം, അമ്മക്കിളിക്കൂട്, കിളിച്ചുണ്ടന്‍ മാമ്പഴം, മിഴിരണ്ടിലും, സുവര്‍ണ്ണസിംഹാസനം, മദാമ്മ, ഓരോവിളിയും കാതോര്‍ത്ത്, പിന്‍ഗാമി ആഗ്നേയം, സ്ഥലത്തെ പ്രധാന പയന്‍സ് , ആകാശക്കോട്ടയിലെ സുല്‍ത്താന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, നാടുവാഴികള്‍, പാരലല്‍ കോളജ്,അങ്ങാടി ,അനുബന്ധം, ചാകര തകര ,അവള്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ അവര്‍ അഭിനയിച്ചു
നാടകസ്കൂളുകള്‍ക്കും സിനിമാഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും മികച്ച അഭിനേതാക്കളെ സൃഷ്ടിക്കാനാവില്ല എന്നാണവരുടെ അഭിയം. അഭിനയം ജന്മവാസനയണ് സിദ്ധിയയാണ്. ഈ വാസനയുള്ളവരെ നന്നായി പരിശീലിപ്പിക്കാനേ സ്ഥാപനങള്‍ ഉതകൂ എന്നവര്‍ സുചിന്തിതമായി പറയുന്നു
വാര്‍ദ്ധക്യകാലത്തെ ഈ അവാര്‍ഡ് ശാന്തദേവിയെ സന്തോഷിപ്പിക്കുന്നുണ്ട് എങ്കിലും ജീവിതത്തില്‍ ഉണ്ടായ കഷ്ടപ്പാടുകളും സഹിക്കാന്‍ കഴിയാത്ത വേര്‍പാടുകളും അവരെ വേദനിപ്പിക്കുന്നുമുണ്ട്.
ബാലനടനും ഗായകനുമായി പേരെടുത്തു വളര്‍ന്ന മാസ്റ്റര്‍ സത്യജിത്ത് എന്ന മകന്‍ അടുത്തകാലത്താണ് ജീവിതത്തോട് സ്വയം വിടപറഞ്ഞ് പോയത്.
കോഴിക്കോട്ടെ നല്ലളം ബസാറില്‍ മൂത്ത മകന്‍ സുരേഷ് ബാബുവിനൊപ്പമാണ് ശാന്താദേവി താമസിക്കുന്നത്. അതിനു മുമ്പ് കോഴിക്കോട് നഗരത്തില്‍ പലയിടത്തും താമസിച്ചു. ചേരിക്ക് സമാനമായ ആനക്കുളം പ്രദേശത്തെ വീട്ടിലും കുറേക്കാലം ശാന്താദേവിയുണ്ടായിരുന്നു.
|