പ്രധാന താള്‍  വിനോദം  കല, സംസ്കാരം  നടനം
 
കലാമണ്ഡലം ഗോപി സപ്തതിയുടെ നിറവില്‍
സപ്തതി 2007 മെയ് 25 ന് ആയിരുന്നു
Kalamandalam Gopi
file
ജീവിച്ചിരിക്കുന്ന കഥകളി കലാകാരന്മാരില്‍ ഏറ്റവും പ്രഗത്ഭന്‍ എന്ന വിശേഷണം ഏറ്റവും ചേരുക ഒരു പക്ഷെ, കലാമണ്ഡലം ഗോപിക്കായിരിക്കും. കഥകളിയിലെ പച്ച വേഷത്തെ അത്രയേറെ ഭംഗിയായി അവതരിപ്പിച്ച നടന്മാര്‍ വേറെയുണ്ടാവില്ല.അദ്ദേഹത്തിന്റെ സപ്തതി 2007 മെയ് 25 ന് ആയിരുന്നു

കേരളത്തിലെ സുന്ദരമായ അഞ്ച് വസ്തുക്കളില്‍ ഒന്ന് കലാമണ്ഡലം ഗോപിയുടെ പച്ച വേഷമാണെന്ന് ആര്‍ട്ടിസ്റ്റ് നന്പൂതിരി ഒരിക്കല്‍ വിലയിത്ധത്തിയിരുന്നു. കഥകളിയുടെ വടക്കന്‍ ചിട്ടയുടെ ആചാര്യന്മാരില്‍ ഒരാളാണ് കലാമണ്ഡലം ഗോപി.

സാത്വിക അഭിനയം അവതരിപ്പിക്കുന്നതില്‍ ഗോപിക്കുള്ള മികവാണ് മറ്റ് നടന്മാരില്‍ നിന്ന് അദ്ദേഹത്തെ വിഭിന്നനാക്കിയത്.
ശൃംഗാരം, വീരം, കത്ധണം എന്നീ രസങ്ങള്‍ ആടുന്നതിലും മനോധര്‍മ്മം ആടുന്നതിലും അദ്ദേഹം അനിതര സാധാരണമായ മികവ് പ്രകടിപ്പിച്ചു.

1937 മേയില്‍ പൊന്നാനിക്കടുത്ത കോതച്ചിറ ഗ്രാമത്തിലാണ് വടക്കാ മനലത്ത് ഗോവിന്ദന്‍ നായര്‍ എന്ന കലാമണ്ഡലം ഗോപിയുടെ ജനനം. ഇപ്പോല്‍ കോതച്ചിറ പാ‍ാലക്കാട് ജില്ലയിലാണ്. വടക്കത്ത് വീട്ടില്‍ ഗോപാലന്‍ നായതരും മണലത്ത് ഉണ്യാതിയമ്മയും ആയിരുന്നു മാതാപിതാക്കള്‍.

കഥകളി പാരന്പര്യം ഒട്ടുമില്ലാത്ത കുടുംബത്തില്‍ നിന്ന് കഥകളിയോട് ഒരു താത്പര്യവും തോന്നാതിരുന്ന ഒരാള്‍ ഒടുവില്‍ കഥകളിയുടെ ഏറ്റവും പ്രശസ്തനായ അവതാരകനും ഗുരുനാഥനും ആയിമാറിയതാണ് ഗോപിയുടെ ജീവിത കഥ.വാസ്തവത്തില്‍ ഓട്ടന്‍ തുള്ളല്‍ പഠിച്ചുകൊണ്ടാണ് കലാരംഗത്തേക്ക് ഗോപി കടന്നുവന്നത്.

ബന്ധുക്കള്‍ നിര്‍ബന്ധിച്ചതു കൊണ്ടാണ് അവര്‍ മകനെ തേക്കിന്‍ കാട്ടില്‍ രാവുണ്ണിനായത്ധടെ കീഴില്‍ കഥകളി പഠിക്കാനയച്ചത്. നിത്യ ദാരിദ്ര്യത്തില്‍ നിന്ന് കഥകളിയുടെ അക്ഷയ യശസ്സിലേക്ക് ഗോപി ഉയര്‍ന്നുവന്നത് ഈശ്വരേച്ഛയും കഠിനാധ്വാനവും കൊണ്ടാണ്.

തേക്കിങ്കാട്ടില്‍ രാവുണ്ണി നായര്‍, ഗുരുകലാമണ്ഡലം രാമന്‍ കുട്ടി നായര്‍, പത്മനാഭന്‍ നായര്‍, കുമാരന്‍ നായര്‍ എന്നിവരായിരുന്നു അദ്ദേഹത്തിന്‍റെ ഗുരുനാഥന്മാര്‍. കഥകളിയിലെ എല്ലാ വേഷങ്ങളും അദ്ദേഹത്തിന് പഥ്യമാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ പച്ച വേഷമാണ് കഥകളി ഭ്രാന്തന്മര്‍ക്ക് ഇഷ്ടം.ഭീമന്‍, അര്‍ജ്ജുനന്‍, നളന്‍ എന്നീ വേഷങ്ങള്‍ ബഹു കേമമാണ്.

1958 മുതല്‍ അദ്ദേഹം കലാമണ്ഡലത്തില്‍ പഠിപ്പിക്കുകയും ചെയ്തു. കലാമണ്ഡലം ഗോപിക്ക് ഉണ്ടായിരുന്ന ഒരു പ്രധാന ദോഷം കടുത്ത മദ്യപാനം ആയിര്‍ന്നു. അത് അദ്ദേഹത്തിന്‍റെ കലാജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയില്ലെങ്കില്‍ പോലും ആരോഗ്യത്തെ ഗുത്ധതരമായി ബാധിച്ചു.
1| 2
കൂടുതല്‍
ഇക്കുറി നൃത്ത ദിനം കുട്ടികള്‍ക്ക്
ബാലെയുടെ ആചാര്യന്‍ നൊവേറെ
മാര്‍ച്ച് 27 ലോക തിയേറ്റര്‍ ദിനം
പട്ടിക്കാന്തൊടി രാമുണ്ണി മേനോന്‍
എന്നാല്‍ ബൈബിള്‍ക്കഥയുര ചെയ്യാം
ധന്യം ഈ നടനജീവിതം