തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കേണ്ട കാര്യമില്ലെന്ന് ശശി തരൂര്‍

തിരുവനന്തപുരം| WEBDUNIA|
PRO
തെരഞ്ഞെടുപ്പില്‍ നിന്നും താന്‍ മാറി നില്‍ക്കേണ്ട കാര്യമില്ലെന്നും ഭാര്യയുടെ മരണത്തെ കുറിച്ച് ആരും എന്തും പറഞ്ഞോട്ടെയെന്നും തനിക്കെതിരെ തെളിവില്ലെന്നും സങ്കടം മാത്രമാണ് ഉള്ളതെന്നും ശശി തരൂര്‍.

സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും ശശി തരൂര് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു‍. ഏറെ സ്‌നേഹിച്ച ഭാര്യയെയാണ് നഷ്ടമായതെന്നും ആ നഷ്ടത്തെ രാഷ്ട്രീയവിഷയമാക്കുന്നത് രാഷ്ട്രീയമര്യാദയില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് വോട്ടര്‍മാരില്‍ വിശ്വാസമുണ്ടെന്നും ജയം ഉറപ്പാണ്. തന്റെ വോട്ടര്‍മാരില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും തരൂര്‍ പ്രതികരിച്ചു. കേരളത്തില്‍ മോഡി പ്രഭാവം ഇല്ലെന്നും തരൂര്‍ പ്രതികരിച്ചു.

തനിക്കെതിരെ ഒ രാജഗോപാല്‍ മത്സരിക്കുന്നതിനെ ഭയക്കുന്നില്ലെന്നും ഒ രാജഗോപാലിന്റെ കാലം ഇതാണോയെന്നും തരൂര്‍ ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :