കൊല്ലത്ത് എം എ ബേബി ഇടത് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കൊല്ലത്ത് എം എ ബേബി സിപിഎമ്മിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വരും എന്നാണ് റിപ്പോര്‍ട്ട്.

എം എ ബേബി മത്സരിക്കുമെന്ന പോളിറ്റ് ബ്യൂറോ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ചേര്‍ന്ന പിബി യോഗത്തിലാണ് എം എ ബേബി മല്‍സരിക്കുന്നത് സംബന്ധിച്ച് ധാരണയായത്.

പിബി അംഗം ലോക്സഭയിലേക്ക് മല്‍സരിക്കുക സാധാരണമല്ല. എംഎ ബേബി മല്‍സരിക്കുകയാണെങ്കില്‍ എകെജിക്ക് ശേഷം ആദ്യമായി ലോക്സഭയിലേക്ക് മല്‍സരിക്കുന്ന പിബി അംഗമായി അദ്ദേഹം മാറും.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ഥികളാക്കാന്‍ സിപി‌എം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :