'മൂന്നാം‌മുന്നണി' അംഗങ്ങള്‍ പാര്‍ലമെന്റില്‍ പ്രത്യേകം ഇരിക്കും

ഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 5 ഫെബ്രുവരി 2014 (13:41 IST)
PRO
കോണ്‍ഗ്രസ്, ബിജെപി ഇതരപാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ പ്രത്യേകം ബ്ലോക്കായി ഇരിക്കുമെന്ന് ജെഡിയു നേതാവ് ശരത് യാദവ്.

പാര്‍ലമെന്റ് അനെക്സില്‍ നടന്ന മൂന്നാം‌മുന്നണിയുടെ പ്രത്യേകയോഗത്തിനുശേഷമാണ് ഇക്കാര്യം നേതാക്കള്‍ അറിയിച്ചത്. മതേതര പാര്‍ട്ടികളുടെ കൂട്ടായ്മയാണ് മൂന്നാം‌മുന്നണിയിലൂടെ ഉദ്ദേശിക്കുന്നതെന്നും 11 പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തെന്നും സീതാറാം യെച്ചൂരിയും പറഞ്ഞു.

92 എംപിമാരാണത്രെ പാര്‍ലമെന്റില്‍ പ്രത്യേക ബ്ലോക്കായി നിലനില്‍ക്കുന്നത്. തെരഞ്ഞെടുപ്പിനു ശേഷം മാത്രമേ മൂന്നാം മുന്നണി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുള്ളു എങ്കിലും അതിന്‍റെ പ്രാരംഭ നടപടികള്‍ മൂന്നാം മുന്നണി പാര്‍ട്ടികള്‍ തുടങ്ങിക്കഴിഞ്ഞു .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :