ചിഹ്നവിശേഷം: ‘സൈക്കിളി‘ല്‍ നിന്നിറങ്ങി ‘കസേര‘യെടുത്ത പി സി തോമസിന്റെ ലയനവിരുദ്ധവിഭാഗം

WEBDUNIA| Last Modified ബുധന്‍, 29 ജനുവരി 2014 (15:45 IST)
PRO
2010 ഏപ്രില്‍ മാസത്തില്‍ കേരള കോണ്‍ഗ്രസ് (മാണി) എന്ന കക്ഷിയും പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗവും ലയിക്കാന്‍ തീരുമാനമെടുത്തു.

പക്ഷേ മാണി വിഭാഗത്തില്‍ നിന്നും അഭിപ്രായവ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന് പുറത്തുപോയ പിസി തോമസ് ലയനനീക്കത്തിനെതിരായിരുന്നു. പിജെ ജോസഫും, പിസി തോമസും സൈക്കിള്‍ ഛിഹ്നവും കേരള കോണ്‍ഗ്രസ് എന്ന പേരിന്മേലുള്ള അവകാശവും മുന്നോട്ടുവച്ചു.

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സൈക്കിള്‍ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീടു മരവിപ്പിച്ചു. പി സി തോമസ് വിഭാഗത്തിന്റെ പാര്‍ട്ടിക്ക് സൈക്കളിന് പകരം കസേര ചിഹ്നവും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. കേരള കോണ്‍ഗ്രസ്( ലയനവിരുദ്ധവിഭാ‍ഗം) എന്നപേരില്‍ ഇടതുപക്ഷത്ത് തുടരുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :