വര്‍ത്തമാന പത്രത്തിന് 402 വയസ്സ്

WEBDUNIA|
വര്‍ത്തമാന പത്രം ആദ്യം പിറന്നത് 402 കൊല്ലം മുമ്പ്. കൃത്യമായി പറഞ്ഞാല്‍ 1605 ജൂലൈയില്‍ ജര്‍മ്മനിയില്‍. ജോഹാന്‍ കരോലസ് അച്ചടിച്ചിറക്കിയ റിലേഷന്‍സ് ആണ് ആദ്യത്തെ വര്‍ത്തമാനപ്പത്രം എന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.

കേരളത്തില്‍ ആദ്യത്തെ ദിനപത്രം പുറത്തിറങ്ങിയതും ഒരു ജൂലൈയില്‍ ആയിരുന്നു. ജര്‍മ്മന്‍കാരനായ ഹെര്‍മ്മന്‍ ഹുണ്ടര്‍ട്ടായിരുന്നു അതിന്‍റെ പിന്നില്‍. രാജ്യസമാചാരമായിരുന്നു ആ പത്രം.

1609 ലാണ് ആദ്യത്തെ പത്രം പ്രസിദ്ധീകരിച്ചതെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. ഫ്രാന്‍സിലെ സ്ട്രാസ് ബര്‍ഗ് നഗരത്തിലെ പുരാരേഖകളില്‍ നിന്നാണ് റിലേഷന്‍സ് പത്രത്തിന്‍റെ ജനന സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയത്. പത്രത്തിന്‍റെ തുടക്കത്തെക്കുറിച്ചും പത്രത്തിന്‍റെ പകര്‍പ്പവകാശത്തെക്കുറിച്ചും കരോലോസ് എഴുതിയ കത്തും രേഖകളും മറ്റും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

ലോക ന്യൂസ്പേപ്പര്‍ അസോസിയേഷനും ഈ വസ്തുത അംഗീകരിച്ചു കഴിഞ്ഞു. ജര്‍മ്മനിയിലെ മെയിന്‍സിലുള്ള ഗുട്ടന്‍ബര്‍ഗ് മ്യൂസിയവുമായി സഹകരിച്ച് ജൂലൈയില്‍ വന്‍ പ്രദര്‍ശനവും ആദ്യത്തെ അച്ചടിച്ച പത്രത്തിന്‍റെ നാനൂറാം പിറന്നാളും ആഘോഷിക്കാനൊരുങ്ങുകയാണ് അവര്‍.

കരോലസ് പ്രസിദ്ധനായ ഒരു പ്രിന്‍ററുടെ വിധവയില്‍ നിന്ന് 1604ല്‍ പ്രസ് വാങ്ങി. 1605ല്‍ പത്രം അച്ചടിച്ചു തുടങ്ങി. അതുവരെ കൈകൊണ്ടെഴുതി പകര്‍പ്പെടുത്തായിരുന്നു പത്രം വിറ്റിരുന്നത്. നല്ല വിലയ്ക്ക് ധനികരായ ചില വരിക്കാര്‍ക്ക് മാത്രമാണന്ന് പത്രം കിട്ടിയത്. അച്ചുകൂടം സ്വന്തമായതോടെ കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ പേര്‍ക്ക് പത്രം നല്‍കാന്‍ കരോലസിന് കഴിഞ്ഞു - കൂടുതല്‍ പണമുണ്ടാക്കാനും.

ഇന്ന് 100 കോടിയിലേറെയാണ് പത്രവായനക്കാരുടെ എണ്ണം. 400 കൊല്ലം കൊണ്ടുണ്ടായ വര്‍ധന അവിശ്വസനീയം. അതുകൊണ്ട് പത്രവായനയ്ക്ക് 400 വയസ്സിന്‍റെ പ്രായാധിക്യമല്ല ചെറുപ്പാമാണുള്ളതെന്ന് ഇത്രയും കാലം ആരോഗ്യം കൂടിവരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :