സൂപ്പര്‍താരങ്ങള്‍ പുറത്താകും, പന്തിന് ‘നോ ചാന്‍‌സ്’; രണ്ടാം ടെസ്‌റ്റിലെ കോഹ്‌ലിയുടെ സ്വപ്‌ന ടീം ഇങ്ങനെ

സൂപ്പര്‍താരങ്ങള്‍ പുറത്താകും, പന്തിന് ‘നോ ചാന്‍‌സ്’; രണ്ടാം ടെസ്‌റ്റിലെ കോഹ്‌ലിയുടെ സ്വപ്‌ന ടീം ഇങ്ങനെ

  england , Virat kohli , team india , dhavan , jadeja , മുരളി വിജയ്‌ , കെ എല്‍ രാഹുല്‍ , ചേതേശ്വര്‍ പുജാര , പാണ്ഡ്യ
ലണ്ടന്‍| jibin| Last Modified വ്യാഴം, 9 ഓഗസ്റ്റ് 2018 (13:51 IST)
ജയിക്കാവുന്ന ആദ്യ ടെസ്‌റ്റില്‍ തോല്‍‌വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചു പണി.

വിദേശ പിച്ചുകളിലെ പരാജയമായ ശിഖര്‍ ധവാന്‍, ബോളിംഗിലും ബാറ്റിംഗിലും മോശം പ്രകടനം തുടരുന്ന ഹാര്‍ദ്ദിക്ക് എന്നിവരാകും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുക.

ധവാന് പകരം മുരളി വിജയ്‌ക്കൊപ്പം കെ എല്‍ രാഹുല്‍ ഓപ്പണിംഗ് ഇറങ്ങുമ്പോള്‍ മൂന്നാമനായി ചേതേശ്വര്‍ പുജാരയെത്തും. നാലാമനായി വിരാട് കോഹ്‌ലിയും അഞ്ചാം സ്ഥാനത്ത് രാഹാനയും ഇറങ്ങും.

പാണ്ഡ്യയ്‌ക്ക് പകരം കുല്‍‌ദീപോ രവീന്ദ്ര ജഡേജയോ ടീമിലെത്തും. അശ്വിന് മികച്ച പിന്തുണ നല്‍കാന്‍ ശേഷിയുള്ള താരമെന്ന നിലയില്‍ കുല്‍ദീപിനാകും കോഹ്‌ലി അവസരം നല്‍കുക. പേസ് ബോളര്‍മാര്‍ക്ക് മാറ്റമുണ്ടാകില്ല.

വിക്കറ്റിന് പിന്നിലും ബാറ്റിംഗിലും പരാജയപ്പെടുന്ന
ദിനേഷ് കാര്‍ത്തികിന് ഒരവസരം കൂടി ലഭിച്ചേക്കും. അങ്ങനയെങ്കില്‍
പുതുമുഖ താരം റിഷഭ് പന്ത് ഇത്തവണയും പുറത്തിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :