അശ്വിന്റെ മാന്ത്രിക ബോള്‍ വീണ്ടും; കുറ്റി തെറിച്ചതറിയാതെ കുക്ക് - അമ്പരന്ന് ആരാധകര്‍

അശ്വിന്റെ മാന്ത്രിക ബോള്‍ വീണ്ടും; കുറ്റി തെറിച്ചതറിയാതെ കുക്ക് - അമ്പരന്ന് ആരാധകര്‍

ബര്‍മിങ്ങാം| jibin| Last Modified ബുധന്‍, 1 ഓഗസ്റ്റ് 2018 (18:37 IST)
തുടക്കത്തിലേറ്റ തിരിച്ചടിയില്‍ നിന്നും ശക്തമായ നിലയിലേക്ക് നീങ്ങുകയാണ് ഇന്ത്യക്കെതിരായ ആദ്യ ടെസ്‌റ്റില്‍ ഇംഗ്ലണ്ട്. സൂപ്പര്‍ താരം അലിസ്‌റ്റര്‍ കുക്കിന്റെ (13) വിക്കറ്റ് മാത്രമാണ് വിരാട് കോഹ്‌ലിക്കും സംഘത്തിനും നേടാന്‍ സാധിച്ചത്.

സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാരയെ പുറത്തിരുത്തി ശിഖര്‍ ധവാനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യക്ക് ടോസും കനിഞ്ഞില്ല. ടോസിന്റെ ആനുകൂല്യം ലഭിച്ച ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ സെഷനില്‍ 26 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിചേര്‍ക്കുമ്പോഴേക്കും കുക്കിന്റെ വിക്കറ്റ് നഷ്‌ടമായത് ഇംഗ്ലണ്ടിന് ഞെട്ടലുണ്ടാക്കിയെങ്കിലും അശ്വിന്റെ കുത്തി തിരിഞ്ഞ മാന്ത്രിക ബോളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായ കുക്കിനെ അക്ഷരാര്‍ത്ഥത്തില്‍ കറക്കിവീഴ്ത്തുകയായിരുന്നു അശ്വിന്‍. അശ്വിന്റെ മനോഹരമായ പന്തില്‍ കുക്ക് സ്റ്റംമ്പ് ഔട്ടായി മടങ്ങുകയായിരുന്നു. ഇത് എട്ടാം തവണയാണ് ടെസ്‌റ്റില്‍ കുക്കിന്റെ വിക്കറ്റ് അശ്വിന്‍ നേടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :