റൂട്ടും കൂട്ടരും വിറച്ചു, ഇന്ത്യ എറിഞ്ഞിടുന്നു; തല തകര്‍ന്ന് ഇംഗ്ലണ്ട് - 57 റണ്‍സിന് നാല് വിക്കറ്റ് നഷ്‌ടം

റൂട്ടും കൂട്ടരും വിറച്ചു, ഇന്ത്യ എറിഞ്ഞിടുന്നു; തല തകര്‍ന്ന് ഇംഗ്ലണ്ട് - 57 റണ്‍സിന് നാല് വിക്കറ്റ് നഷ്‌ടം

  Virat kohli , team india , England , root , cricket , ജോസ് ബട്‌ലര്‍ , ജോ റൂട്ട് , അലിസ്‌റ്റര്‍ കുക്ക് , വിരാട് കോഹ്‌ലി
ലണ്ടൻ| jibin| Last Modified വ്യാഴം, 30 ഓഗസ്റ്റ് 2018 (18:07 IST)
ഇന്ത്യക്കെതിരായ നാലാം ടെസ്‌റ്റില്‍ ഇംഗ്ലണ്ട് കൂട്ടത്തകര്‍ച്ചയിലേക്ക്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അതിഥേയര്‍ ആദ്യ സെഷനില്‍ 57 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ്. ജോസ് ബട്‌ലറും (13*)‌, ബെന്‍ സ്‌റ്റോക്‍സുമാണ് (12*) ക്രീസില്‍.

ജസ്പ്രീത ബുംറ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഇഷാന്ത് ശര്‍മ്മയും പാണ്ഡ്യയയും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. കീറ്റൻ ജെന്നിം‌സ് (0), ജോ റൂട്ട് (നാല്), ജോണി ബെയർസ്റ്റോ (ആറ്), അലിസ്‌റ്റര്‍ കുക്ക് (17) എന്നിവരാണ് പുറത്തായത്.

സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍ മാത്രമുള്ളപ്പോള്‍ ജെന്നിംഗ്‌സിനെ പൂജ്യനാക്കി കൂടാരം കയറ്റിയ ബുംറ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 15ല്‍ നില്‍ക്കെ ഇഷാന്തിന്റെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങി റൂട്ടും പുറത്തായതോടെ ഇംഗ്ലണ്ട് ഞെട്ടി.

ബെയർസ്റ്റോയെ റിഷഭ് പന്തിന്റെ കൈകളില്‍ ബുംറ എത്തിച്ചതോടെ കളിയില്‍ ഇന്ത്യ പിടിമുറുക്കി. പിടിച്ചു നില്‍ക്കുമെന്ന് തോന്നിച്ചെങ്കിലും കുക്കിനെ പാണ്ഡ്യ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :