അകത്തളം
ആധുനിക അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത ഉപകരണമായ ഫ്രിഡ്ജ് ഏറെ വിലനല്‍കി വാങ്ങുന്നതാണ്. ഫ്രിഡ്ജ് സംരക്ഷിക്കാന്‍ പലരും അല്‍പം പോലും സമയം ചെലവഴിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അല്‍പം മനസ്സുവച്ചാല്‍ ഫ്രിഡ്ജ് ഏറെ നാള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും. ചില മാര്‍ഗ്ഗങ്ങളിതാ:
ഫ്രിഡ്ജ് അരമിനുട്ടില്‍ കൂടുതല്‍ ഒരിക്കലും തുറന്നു വയ്ക്കരുത്. കൂടുതല്‍ സമയം തുറന്നു വയ്ക്കുമ്പോള്‍ ഫ്രിഡ്ജിലെ ശീതോഷ്ണ സ്ഥിതിയില്‍ മാറ്റം വരുന്നതിനാല്‍ തണുപ്പ് വീണ്ടെടുക്കാന്‍ കംപ്രസ്സറിന് വീണ്ടും പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഇത് ഫ്രിഡ്ജിന്‍റെ കാലാവധി കുറയ്ക്കും.
ഫ്രിഡ്ജിന്‍റെ അകത്തുള്ള കാസ്ക്കറ്റില്‍ അല്‍പം ടാല്‍ക്കം പൗഡര്‍ തൂകിയാല്‍ കാസ്ക്കറ്റ് കറുക്കുന്നത് ഒഴിവാക്കാം. ഫ്രിഡ്ജില്‍ വയ്ക്കുന്ന വ്യത്യസ്ത സാധനങ്ങള്‍ പ്രത്യേകം പ്രത്യേകം കവറിലിട്ടുവച്ചാല്‍ ഒന്നിന്‍റെ ഗന്ധം മറ്റൊന്നില്‍ കലരുന്നത് ഒഴിവാക്കാന്‍ കഴിയും. പച്ചക്കറികള്‍ പെട്ടെന്ന് വാടിപ്പോകാതിരിക്കാനും ഇതു സഹായിക്കും.
മാസത്തിലൊരിക്കല്‍ ഫ്രിഡ്ജ് വൃത്തിയാക്കാന്‍ മറക്കരുത്. ബാക്ടീരിയ, വൈറസ് തുടങ്ങിയ കീടാണുക്കളെ നശിപ്പിക്കാനുള്ള ശേഷിയൊന്നും ഫ്രിഡ്ജിനില്ല. മത്സ്യ മാംസാദികള്‍ പാകം ചെയ്ത് ഫ്രിഡ്ജില്‍ വച്ചാല്‍ സ്റ്റെഫി കോക്കസ് ഔറസ് ബാക്ടീരിയ ഉണ്ടാവുകയും അത് ഭക്ഷണത്തെ വിഷമയമാക്കുകയും ചെയ്യും. ഫ്രിഡ്ജില്‍ വയ്ക്കുന്ന ഭക്‍ഷ്യവസ്തുക്കള്‍ മൂടിവച്ചാല്‍ രോഗാണു വ്യാപനം തടയാം.
ഐസ് ട്രേകള്‍ കഴുകുവാന്‍ തിളച്ചവെള്ളം ഉപയോഗിക്കരുത്. ഇത് ഐസ് ട്രേയില്‍ പോറലും വിള്ളലും ഉണ്ടാക്കാന്‍ ഇടയുണ്ട്. ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകുന്നതാണ് ഉത്തമം. ഐസ് ട്രേകള്‍ ഫ്രിഡ്ജില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ അടിയില്‍ കോര്‍ക്കുകള്‍ വയ്ക്കുക. ഐസ്ട്രേകള്‍ പെട്ടെന്ന് ഇളകിപ്പോരാന്‍ അടിയില്‍ അല്‍പം എണ്ണ തേച്ച് ഫ്രീസറില്‍ വയ്ക്കുക.
ഫ്രിഡ്ജിനകത്തെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ ഒരു നുള്ള് ബേക്കിംഗ് സോഡ തുറന്ന പാത്രത്തിലോ മറ്റോ ഇട്ട് ഫ്രിഡ്ജില്‍ വയ്ക്കുക. ഫ്രിഡ്ജിന്‍റെ പിന്‍വശത്തെ കൂളര്‍ കുഴലുകള്‍ക്ക് വായുസഞ്ചാരം കിട്ടാന്‍ ചുമരില്‍ നിന്നും 20 സെമീ മാറ്റി ഫ്രിഡ്ജ് സ്ഥാപിക്കുക.
രോഗങ്ങള്‍ വിട്ടൊഴിയാത്ത അവസ്ഥ വരുന്നുണ്ടോ ? അത്തരത്തില്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ ഒരു നിമിഷം അടുക്കളയിലേക്കൊന്നു ശ്രദ്ധിക്കുക, മറ്റെവിടെയുമല്ല... പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന സ്ക്രബറിലേക്കാണ് നോക്കേണ്ടത്. അത് എത്ര കാലമായി അടുക്കളയില്‍ ഉപയോഗിക്കുന്നു എന്നും പരിശോധിക്കണം. മാസങ്ങളോളം പാത്രം കഴുകിക്കഴുകി തേഞ്ഞു തീരുന്ന വേളയിലാണ് പലരും സ്ക്രബര്‍ മാറ്റിയെടുക്കുന്നത്.
ചിലര്‍ രാത്രി മുഴുവന്‍ അത് സോപ്പുപതയില്‍ മറന്നിട്ടു പോകും. പിറ്റേന്ന് ചീഞ്ഞഴുകി ഇരിക്കുന്ന അതെടുത്തു വീണ്ടും പാത്രങ്ങള്‍ കഴുകും. സ്ക്രബറിലുള്ള അണുക്കളുടെ എണ്ണമെടുത്താല്‍ അതു കോടാനുകോടികള്‍ വരുമെന്ന കാര്യം ആര്‍ക്കും അറിയില്ല. ഈ അണുക്കളാണ് പിറ്റേന്നു കഴുകുന്ന പാത്രത്തില്‍ പറ്റിപ്പിടിച്ചു നമ്മുടെ ഉള്ളിലേക്കെത്തുന്നത്. രക്തത്തില്‍ അണുബാധ, ശ്വാസകോശരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, വയറിളക്കം എന്നിങ്ങനെയുള്ള പല രോഗങ്ങളും സ്ക്രബറില്‍ വളരുന്ന ഫംഗസ് ഉണ്ടാക്കിയേക്കും.
സ്ക്രബറില്‍ പറ്റിയിരിക്കുന്ന ഭക്ഷണത്തിന്റെ അംശം, എണ്ണയുടെ മെഴുക്ക്, സ്ക്രബറിലെ നനവ് എന്നിവയെല്ലാം ചേര്‍ന്നാണ് ഫംഗസിനു എളുപ്പത്തില്‍ വളരാനുള്ള അന്തരീക്ഷം ഒരുക്കുന്നത്. ഓരോ തവണ പാത്രം കഴുകിക്കഴിഞ്ഞും സ്ക്രബര്‍ കഴുകി പിഴിഞ്ഞ് സോപ്പ് ഡിഷില്‍നിന്നു മാറ്റി ഉണങ്ങിയ ട്രേയില്‍ വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
സോപ്പ് ഡിഷില്‍ ഇരിക്കുമ്പോള്‍ നനവു വലിച്ചെടുത്ത് അതു ചീഞ്ഞഴുകിയതുപോലെയായി മാറുന്നു. തുടര്‍ന്ന് അതില്‍ രൂപംകൊള്ളുന്ന ഫംഗസുകളെ നശിപ്പിക്കാനായി ചൂടുവെള്ളത്തില്‍ രണ്ടു സ്പൂണ്‍ വിനാഗിരിയും അല്‍പം ബേക്കിങ് സോഡയും ചേര്‍ക്കുക. സ്ക്രബര്‍ ഇതില്‍ 15 മിനിറ്റ് നേരം മുക്കി വയ്ക്കുകയാണെങ്കില്‍ ഒരുപരിധിവരെയെങ്കിലും അണുക്കലെ നശിപ്പിക്കാന്‍ കഴിയും.
ചില പൊടിക്കൈകള്‍ അറിഞ്ഞിരുന്നാല്‍ ഏതൊരാള്‍ക്കും അടുക്കളയിലെ ജോലി എളുപ്പവും രസകരവുമാക്കി മാറ്റാന്‍ സാധിക്കും. മാത്രമല്ല തിരക്ക് പിടിച്ച് ജോലി ചെയ്യുന്ന വേളയില്‍ ഉണ്ടാവുന്ന പല തരത്തിലുള്ള പാചകപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഈ പൊടിക്കൈകളിലൂടെ കഴിയും.
ചോറ് അല്‍പം വേവ് കൂടാന്‍ ഇടയായാല്‍ അതുണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. കുടുംബാംഗങ്ങള്‍ തമ്മില്‍ വഴക്ക് വരെ ഉണ്ടാവാന്‍ അത് ഇടയാക്കും. എന്നാല്‍ ഇനി ചോറ് വേവ് കൂടിയാല്‍ അതിലേക്ക് അല്പം നാരങ്ങ നീര് തളിക്കുക. അതോടെ ആ പ്രശ്നം തീരുകയും ചെയ്യും.
പലരിലും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് ഉള്ളിമണം. എന്നാല്‍ നാരങ്ങയുടെ തൊലി കൊണ്ട് ഉള്ളിയില്‍ ഉരസിയാല്‍ ആ മണം ഇല്ലാതാകുകയും ചെയ്യും. പച്ചമുളക് ചീഞ്ഞ് പോവാതിരിക്കാനായി അതിന്റെ ഞെട്ട് കളഞ്ഞ് ഒരു പോളിത്തീന്‍ കവറിലിട്ട് വെക്കുന്നത് നല്ലതാ‍ണ്.
തേങ്ങ അരച്ച കറികള്‍ പെട്ടെന്ന് ചീ‍ത്തയാകാറുണ്ട്. എന്നാല്‍ ആ പ്രശ്നം പരിഹരിക്കാനായി അടുപ്പില്‍ ചൂടുവെള്ളം വെച്ച് അതില്‍ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് കറി പിരിയാതിരിക്കാന്‍ സഹായകമാകും.
ഇഞ്ചി കേടുവരാതിരിക്കാനായി ഉപയോഗിച്ചതിന്റെ ബാക്കി മണ്ണില്‍ കുഴിച്ചിടുക. ഇത്തരത്തില്‍ ചെയ്യുന്നത് മാസങ്ങളോളം ഇത് കേട് കൂടാതെ ഇരിക്കാന്‍ സഹായകമാകും. മിക്‌സിക്കുള്ളിലെ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ പുതിനയിലയോ നാരങ്ങ തൊലിയോ ഇട്ട് അടിച്ചെടുക്കുന്നതും നല്ലതാണ്.
മീന്‍ വറുക്കുമ്പോള്‍ പൊടിഞ്ഞ് പോവാതിരിക്കാന്‍ മുട്ട അടിച്ചത് മീനിന്റെ മുകളില്‍ പുരട്ടിയ ശേഷം വറുത്തെടുത്താല്‍ മതി. ചൂടായ എണ്ണയില്‍ ഒരു നുള്ള് മൈദാ ഇട്ടതിനു ശേഷം മീന്‍ വറുക്കുന്നതും ഈ പ്രശ്നത്തിനു പരിഹാരമാണ്. ഇഡ്ഡലിക്ക് മയം കിട്ടുന്നതിനായി അരി അരക്കുമ്പോള്‍ അല്‍പം അവല്‍ ചേര്‍ക്കുന്നതും നല്ലതാണ്.
എന്നും വീട്ടമ്മമാര്‍ക്ക് തലവേദന നല്‍കുന്ന ഒന്നാണ് അടുക്കള. ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന രീതിയില്‍ ഏതുസമയത്തും അവര്‍ക്ക് അടുക്കളയില്‍ പണികളുണ്ടായിരിക്കും. എന്തുതന്നെയായാലും ജോലിക്കാര്യത്തിനിടയില്‍പ്പോലും അടുക്കളയിലെ ജോലിയും കൃത്യമായി ചെയ്ത് തീര്‍ക്കുന്ന ഈ വീട്ടമ്മമാരാണ് യഥാര്‍ത്ഥത്തില്‍ സൂപ്പര്‍ വുമണ്‍. എന്നാല്‍ വീട്ടമ്മമാര്‍ക്ക് അടുക്കള ജോലികള്‍ എളുപ്പത്തിലാക്കാന്‍ ചില പൊടിക്കൈകളുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം..
ഏതൊരു അടുക്കളയിലും അസഹ്യമായി നില്‍ക്കുന്ന ഒന്നാണ് മത്തിയുടെ മണം. ആ മണം വിട്ടുപോകാന്‍ എന്തൊക്കെ ചെയ്തിട്ടും ഒരു കാര്യവും ഉണ്ടാകാറില്ല. എന്നാല്‍ ഇനി മത്തിയുടെ മണം മാറ്റാന്‍ മത്തി അടുപ്പില്‍ വെക്കുന്ന സമയത്ത് അല്പം മുരിങ്ങയില ചേര്‍ത്താല്‍ മതി. ഇത്തരത്തില്‍ ചെയ്യുന്നത് മത്തിയുടെ ആ ഉളുമ്പ് മണം ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് ചില ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
അതുപോലെ ചെമ്മീന്‍ വറുക്കുമ്പോള്‍ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് മീന്‍ ചുരുണ്ട് പോകുന്നത്. എന്നാല്‍ അതൊരു ഈര്‍ക്കിലിയില്‍ കോര്‍ത്ത് വറുത്താല്‍ അത് ചുരുണ്ട് പോവില്ല. അതുപോലെ മീന്‍ വറുക്കുമ്പോള്‍ അത് ചട്ടിയില്‍ ഒട്ടിപ്പിടിക്കാതിരിക്കുന്നതിനായി എണ്ണയില്‍ അല്‍പം മൈദമാവ് ഇട്ട് വറക്കുന്നതും നല്ലതാണ്. ഇത് മീന്‍ എണ്ണയില്‍ ഒട്ടിപിടിക്കാതിരിക്കാന്‍ സഹായകമാകും.
ചേന അരിയുമ്പോള്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതും പല വീട്ടമ്മമാരേയും വലക്കുന്ന മറ്റൊരു കാര്യമാണ്. എന്നാല്‍ ചേന ചൊറിയാതിരിക്കുന്നതിനായി അല്‍പം പുളി പിഴിഞ്ഞ് ആ വെള്ളത്തില്‍ ചേന ഇട്ട് വെച്ചാല്‍ മാത്രം മതി. അതുപോലെ അച്ചാര്‍ കേടാകാതിരിക്കാന്‍ അതിനു മുകളില്‍ ചൂടാക്കിയ വെളിച്ചെണ്ണ ഒഴിച്ചാല്‍ മതി. ഇത് അച്ചാറിനെ കേടുകൂടാതെ ദീര്‍ഘകാലം സൂക്ഷിക്കുന്നതിനും സഹായിക്കും.
അടുക്കളക്ക് ഭംഗിയും അടുക്കും ചിട്ടയുമുണ്ടെങ്കില്‍ തന്നെ പകുതി കാര്യങ്ങള്‍ ക്ലീനായിരിക്കും. ഒരു വീടുണ്ടാക്കുമ്പോള്‍ അടുക്കളയുടെ നിര്‍മ്മാണം സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ വയ്ക്കാന്‍ സ്ത്രീകള്‍ക്കു കഴിയണം. അത്തരം ചില അറിവുകള്‍ ഇതാ...
ഫ്ലോറിങ്ങിന് അടുക്കളക്ക് നല്ലത് സെറാമിക് ടൈലോ കോട്ടാ സ്റ്റോണോ ആണ്. ഗ്ലോസി ടൈലും ഫിനിഷ് ടൈലും ഒഴിവാക്കുക.
പാതകം അഥവാ കൌണ്ടര്‍ ടോപ്പ്: ബ്ലാക്ക് ഗ്രാനൈറ്റ് തന്നെ പാതകത്തിന് നല്ലതെന്ന് ആരും സമ്മതിക്കും. ദീര്‍ഘകാലം കേടുപാടുപറ്റില്ലെന്നത് തന്നെയാണ് ഇതിന്റെ പ്രധാനകാരണം.
സിങ്ക്: സ്റ്റെയിന്‍‌ലസ് സ്റ്റീല്‍ സിങ്കാണ് കൂടുതല്‍ ഉപയോഗിച്ചുവരുന്നത്. അല്‍പ്പം കൂടി കാശ് മുടക്കാന്‍ ഉണ്ടെങ്കില്‍ ക്വാര്‍ട്സില്‍ തീര്‍ത്ത് കളേര്‍ഡ് ആന്‍റി സ്ക്രാച്ച് സിങ്കുകള്‍ ഉപയോഗിക്കാം.
കിച്ചണ്‍ ക്യാബിനറ്റുകള്‍: ഇത് തടികൊണ്ടോ മറൈന്‍ പ്ലൈവുഡ്ഡ് കൊണ്ടോ നിര്‍മ്മിക്കാം. ഇതിനുള്ളീല്‍ പിവിസി കോട്ടഡ് ബാസ്ക്കറ്റുകള്‍ സജ്ജീകരിക്കുന്നത് കൂടുതല്‍ സ്ഥലം നല്‍കുന്നു. എപ്പോഴും എടുക്കേണ്ടി വരുന്ന സാധനങ്ങള്‍ സജ്ജീകരിക്കാന്‍ ഓവര്‍ ഹെഡ് കാബിനുകള്‍ നിര്‍മ്മിക്കുന്നതും നല്ലതാണ്.
ലൈറ്റിങ്ങ്: ജനറല്‍ ലൈറ്റിങ്ങിനു പുറമേ പാതകത്തോടു ചെര്‍ന്ന് നല്ല വെളിച്ചം ലഭിക്കുന്ന രീതിയില്‍ ലൈറ്റിങ്ങ് നല്‍കാം. ഇത്രയുമാണ് സാധാരണഗതിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. നല്ല നിറങ്ങല്‍ കൂടി തെരഞ്ഞെടുത്താല്‍ അടുക്കള ഉഗ്രന്‍.
വീട് വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ കുടുംബാംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുമെന്നതാണ് വസ്തുത. ചില അടിസ്ഥാന നിയമങ്ങളും ശീലങ്ങളും എല്ലാ ദിവസവും പിന്തുടരുകയാണേണ്‍ക്കീള്‍ വീട് അലങ്കോലവും വൃത്തികേടുമായി കിടക്കുന്നത് ഒഴിവാക്കാനാന്‍ സാധിക്കും. നിങ്ങളുടെ ജീവിതത്തില്‍ ചില നല്ല ശീലങ്ങള്‍ പിന്തുടരുന്നത് വഴി നിങ്ങളുടെ ഭവനം ഏറ്റവും വൃത്തിയുള്ള ഒന്നായി നിലനില്‍ക്കുകയും ചെയ്യും. എന്തെല്ലാമാണ് വീട് വൃത്തിയായി സൂക്ഷിക്കാനുള്ള പൊടിക്കൈകളെന്ന് നോക്കാം...
* വീട് രണ്ടു നേരവും തൂക്കുകയും ഒരു നേരമെങ്കിലും നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുകയും ചെയ്യുന്നത് പൊടി   കുറയ്ക്കാന്‍ സഹായകമാണ്.
* വീട്ടിലേക്കുള്ള പ്രധാന കവാടങ്ങളില്‍ നീളന്‍ ചവിട്ടികള്‍ ഇടുന്നത് നല്ലതാണ്. കര്‍ട്ടനുകളോ ബ്ലൈന്‍ഡോ തൂക്കുകയാണെങ്കില്‍ അവയെല്ലാം  ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. കാര്‍പ്പെറ്റ് ഉപയോഗിക്കുകയാണെങ്കില്‍ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും അവ വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.
* പുസ്തകങ്ങളിലും തുണികളിലുമെല്ലാം പൊടി നിറയാതിരിക്കാന്‍ അവ അലമാരകളില്‍ അടച്ചു സൂക്ഷിക്കുക.
* ചെരുപ്പ് വീടിനകത്തു സൂക്ഷിക്കുന്നത് പൊടി വര്‍ദ്ധിക്കുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ അവ വീടിനു വെളിയില്‍ സൂക്ഷിക്കുക.
* റോഡ് സൈഡിലോ റോഡിനോടു ചേര്‍ന്നോ ഉളള വീടുകളില്‍ പൊടിയുടെ ശല്യം കൂടുതലായിരിക്കും. അതിനാല്‍ റോഡിനെ അഭിമുഖീകരിക്കുന്ന മതിലിനോടു ചേര്‍ന്ന് നിറയെ ഇലയുള്ള മരങ്ങള്‍ വയ്ക്കുന്നത് നല്ലതാണ്.
* വീട്ടില്‍ ഈച്ചയുടെ ശല്യമുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ വേപ്പില, തുളസി എന്നിവയുടെ നീരെടുത്ത് തളിക്കുന്നത് നല്ലതാണ്.
* അടുക്കളയ്ക്ക് നല്ല ഗന്ധം ലഭിക്കുന്നതിനായി ഓറഞ്ചിന്റെ തൊലി ചൂടാക്കുന്നതും വളരെ നല്ലതാണ്.
* പാത്രങ്ങളിലെയും മറ്റും എണ്ണയും മെഴുക്കും മാറാന്‍ അല്‍പം വിനാഗിരിയില്‍ തുണി മുക്കി തുടക്കുന്നത് ഉത്തമമാണ്.
* വാഷ്‌ബേസിന്റേയും ജനലിന്റേയും ഷോകേസിന്റേയും മറ്റും കണ്ണാടികള്‍ക്ക് തിളക്കം കിട്ടാന്‍ പത്രക്കടലാസ് വെള്ളത്തില്‍ മുക്കി തുടക്കുന്നതും ഗുണം ചെയ്യും.
വീട് സുഗന്ധ പൂരിതമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. വീട്ടില്‍ എത്ര അടുക്കും ചിട്ടയും ഉണ്ടെങ്കിലും അരോചകമായ ഗന്ധമാണ് നമ്മെ എതിരേല്‍ക്കുന്നതെങ്കില്‍ ആ വീട്ടിലേക്ക് കയറാന്‍ തന്നെ ഒരു മടുപ്പാണ് തോന്നുക.
കുറച്ച് ശ്രദ്ധ നല്‍കാന്‍ നമ്മള്‍ തയ്യാറായാല്‍ വീട് സുഗന്ധ വാഹിയായ ഒരു ആരാമം തന്നെ ആക്കി മാറ്റാം. തൂത്ത് വാരലും പൊടി തുടയ്ക്കലും ഏറ്റവും പ്രധാനമായതും നിശ്ചമായും ചെയ്യേണ്ട കാര്യമാണ് . ആഴ്ചയില്‍ രണ്ട് തവണയെങ്കിലും തറ സുഗന്ധമുള്ള അണുനാശിനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം.
വീ‍ടിനുള്ളില്‍ വായു കെട്ടിനില്‍ക്കാനിടവന്നാല്‍ അത് അസഹ്യതയുണ്ടാക്കുമെന്ന് മാത്രമല്ല, പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കും. അതിനാല്‍ ദിവസവും വാതിലുകളും ജനലുകളും തുറന്നിട്ട് ശുദ്ധവായു സഞ്ചാരം ഉറപ്പ് വരുത്തേണ്ടതും അത്യാവശ്യമാണ്.
ഫര്‍ണിച്ചര്‍ വിരികളും കവറുകളും മാസത്തില്‍ രണ്ട് തവണ കഴുകുന്നത് നിങ്ങളുടെ സ്വീകരണ മുറിയില്‍ വിയര്‍പ്പ് ഗന്ധം തങ്ങി നില്‍ക്കുന്നത് ഇല്ലാതാക്കും. കര്‍ട്ടനുകള്‍ സ്ഥിരമായി ഒരെണ്ണം തന്നെ ഉപയോഗിക്കരുത്. മാറിമാറി ഉപയോഗിക്കുന്നത് മാനസികാഹ്ലാദം ഉണ്ടാക്കുന്നതിനൊപ്പം കഴുകാനുള്ള അവസരം കൂടി നല്‍കുന്നു.
വീട്ടില്‍ അരോചകമായ ഗന്ധം അനുഭപ്പെടുന്നുണ്ടെങ്കില്‍ ഒരു ടീ സ്പൂണ്‍ വിനാഗിരി വെള്ളത്തില്‍ ഒഴിച്ച് തിളപ്പിക്കുക. ഇത് തിളയ്ക്കുമ്പോള്‍ ഉണ്ടാവുന്ന ഗന്ധത്തില്‍ അരോചകമായ മറ്റെല്ലാ ഗന്ധങ്ങളും മാറും. ഇതേപോലെ, കറുവാപ്പട്ട വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുന്നതും നല്ലതാണ്.
ഭിത്തിയില്‍ തൂക്കിയിടാവുന്നതരം ഇന്‍സ്റ്റന്‍റ് സുഗന്ധ വസ്തുക്കള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. ഇവ ടോയ്‌ലറ്റില്‍ ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യവുമാണ്. എന്നാല്‍ പ്ലഗ്ഗ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ളവ വീട്ടിലെ മറ്റു മുറികളിലും ഉപയോഗിക്കാം.
വീടിന്റെ ഏറ്റവും പ്രധാന ഭാഗങ്ങളില്‍ ഒന്നാണ് അടുക്കള. പലപ്പോഴും അടുക്കള ഏറ്റവും ഭംഗിയോടെയും  വൃത്തിയോടെയും പരിപാലിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. അതില്‍ ഏറ്റവും വൃത്തികേടാകാന്‍ സാധ്യതയേറെയുള്ള ഒരു സ്ഥലമാണ് സ്റ്റീല്‍ സിങ്ക്. ഇതില്‍ വഴുവഴുപ്പും കറയുമെല്ലാം പെട്ടെന്ന് പിടിക്കും. സിങ്ക് എളുപ്പത്തില്‍ വൃത്തിയാക്കാന്‍ ഇതാ ചില എളുപ്പ വഴികള്‍.
സിങ്ക് വൃത്തിയാക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അതില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കണം ചെയ്യണം എന്നതാണ്. എപ്പോഴും അത് ശ്രദ്ധിക്കണം. സ്റ്റീല്‍ സിങ്ക് പഴയപോലെ വെട്ടിത്തിളങ്ങാന്‍ ബേക്കിംഗ് സോഡ, വെള്ളം എന്നിവ ചേര്‍ത്ത മിശ്രിതം സ്റ്റീല്‍ സിങ്കില്‍ പുരട്ടുക. ശേഷം സ്ക്രബ് ചെയ്താല്‍ സിങ്കിന്റെ നിറം തിരികെ ലഭിക്കും. ചൂടുവെള്ളത്തിൽ പാത്രം കഴുകുന്ന ലിക്വിഡ് ഒഴിച്ച് ഇതിൽ സ്‌പോഞ്ച് മുക്കി, ആ സ്‌പോഞ്ച് കൊണ്ട് സിങ്ക് മൃദുവായി ഉരച്ചുകഴുകുന്നതും നല്ലതാണ്.
അല്‍പ്പം ആല്‍ക്കഹോള്‍ സിങ്കില്‍ പുരട്ടി ഉരച്ച കഴുകാം. ഇതിലൂടെ സിങ്കിന് നിറം ലഭിക്കും. കുടാതെ സിങ്ക് വൃത്തിയാക്കാന്‍ കാസ്റ്റിക്ക് സോഡയും നല്ലതാണ്. ഇത് ഉപയോഗിച്ച് സിങ്ക് ഉരച്ച് കഴുകണം എന്നാല്‍ സിങ്ക് വൃത്തിയായിരിക്കും.ഒലിവ് ഓയില്‍ ഉപയോഗിച്ച് സിങ്ക് ഉരച്ച് കഴുകുന്നത് വളരെ നല്ലതാണ്. കുടാതെ വിനെഗറില്‍ തുണിമുക്കി തുടച്ചാലും സിങ്ക് വൃത്തിയായിരിക്കും.
ആധുനിക അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത ഉപകരണമായ ഫ്രിഡ്ജ് ഏറെ വിലനല്‍കി വാങ്ങുന്നതാണ്. ഫ്രിഡ്ജ് സംരക്ഷിക്കാന്‍ പലരും അല്‍പം പോലും സമയം ചെലവഴിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അല്‍പം മനസ്സുവച്ചാല്‍ ഫ്രിഡ്ജ് ഏറെ നാള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും. ചില മാര്‍ഗ്ഗങ്ങളിതാ.
ഫ്രിഡ്ജ് അരമിനുട്ടില്‍ കൂടുതല്‍ ഒരിക്കലും തുറന്നു വയ്ക്കരുത്. കൂടുതല്‍ സമയം തുറന്നു വയ്ക്കുമ്പോള്‍ ഫ്രിഡ്ജിലെ ശീതോഷ്ണ സ്ഥിതിയില്‍ മാറ്റം വരുന്നതിനാല്‍ തണുപ്പ് വീണ്ടെടുക്കാന്‍ കംപ്രസ്സറിന് വീണ്ടും പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഇത് ഫ്രിഡ്ജിന്‍റെ കാലാവധി കുറയ്ക്കും.
ഫ്രിഡ്ജിന്‍റെ അകത്തുള്ള കാസ്ക്കറ്റില്‍ അല്‍പം ടാല്‍ക്കം പൗഡര്‍ തൂകിയാല്‍ കാസ്ക്കറ്റ് കറുക്കുന്നത് ഒഴിവാക്കാം. ഫ്രിഡ്ജില്‍ വയ്ക്കുന്ന വ്യത്യസ്ത സാധനങ്ങള്‍ പ്രത്യേകം പ്രത്യേകം കവറിലിട്ടുവച്ചാല്‍ ഒന്നിന്‍റെ ഗന്ധം മറ്റൊന്നില്‍ കലരുന്നത് ഒഴിവാക്കാന്‍ കഴിയും. പച്ചക്കറികള്‍ പെട്ടെന്ന് വാടിപ്പോകാതിരിക്കാനും ഇതു സഹായിക്കും.
മാസത്തിലൊരിക്കല്‍ ഫ്രിഡ്ജ് വൃത്തിയാക്കാന്‍ മറക്കരുത്. ബാക്ടീരിയ, വൈറസ് തുടങ്ങിയ കീടാണുക്കളെ നശിപ്പിക്കാനുള്ള ശേഷിയൊന്നും ഫ്രിഡ്ജിനില്ല. മത്സ്യ മാംസാദികള്‍ പാകം ചെയ്ത് ഫ്രിഡ്ജില്‍ വച്ചാല്‍ സ്റ്റെഫി കോക്കസ് ഔറസ് ബാക്ടീരിയ ഉണ്ടാവുകയും അത് ഭക്ഷണത്തെ വിഷമയമാക്കുകയും ചെയ്യും. ഫ്രിഡ്ജില്‍ വയ്ക്കുന്ന ഭക്‍ഷ്യവസ്തുക്കള്‍ മൂടിവച്ചാല്‍ രോഗാണു വ്യാപനം തടയാം.
ഐസ് ട്രേകള്‍ കഴുകുവാന്‍ തിളച്ചവെള്ളം ഉപയോഗിക്കരുത്. ഇത് ഐസ് ട്രേയില്‍ പോറലും വിള്ളലും ഉണ്ടാക്കാന്‍ ഇടയുണ്ട്. ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകുന്നതാണ് ഉത്തമം. ഐസ് ട്രേകള്‍ ഫ്രിഡ്ജില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ അടിയില്‍ കോര്‍ക്കുകള്‍ വയ്ക്കുക. ഐസ്ട്രേകള്‍ പെട്ടെന്ന് ഇളകിപ്പോരാന്‍ അടിയില്‍ അല്‍പം എണ്ണ തേച്ച് ഫ്രീസറില്‍ വയ്ക്കുക.
ഫ്രിഡ്ജിനകത്തെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ ഒരു നുള്ള് ബേക്കിംഗ് സോഡ തുറന്ന പാത്രത്തിലോ മറ്റോ ഇട്ട് ഫ്രിഡ്ജില്‍ വയ്ക്കുക. ഫ്രിഡ്ജിന്‍റെ പിന്‍വശത്തെ കൂളര്‍ കുഴലുകള്‍ക്ക് വായുസഞ്ചാരം കിട്ടാന്‍ ചുമരില്‍ നിന്നും 20 സെമീ മാറ്റി ഫ്രിഡ്ജ് സ്ഥാപിക്കുക.
WD
WD
അതേ വീടിനകം മനോഹരമാക്കാന്‍ 3ഡി വാള്‍‌പേപ്പറുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഫ്രഞ്ച് കമ്പനി പ്ലാഷ്. ഇതാദ്യമാണ് ഇത്തരം 3ഡി മോട്ടിഫുകള്‍ ഇന്ത്യന്‍ ഇന്‍റീരിയര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.
വളരെ കുറഞ്ഞ കാലയളവില്‍ തന്നെ മികച്ച പോപ്പുലാരിറ്റിയും ഈ ത്രിമാന വാള്‍പേപ്പറുകള്‍ നേടിക്കഴിഞ്ഞു. വീട്ടുടമക്ക് സ്വയം ഉറപ്പിക്കാന്‍ കഴിയും വിധമാണ് ഇവയുടെ രൂപകല്‍പ്പന. ഭിത്തിയിലോ, തറയിലോ, സീലിങ്ങിലോ ഇവ പതിപ്പിക്കാന്‍ കഴിയും.
PRO
എന്നാല്‍ വീടിന്‍റെ ഫ്ലോറിംഗിന് ഇവയെ ചെറുക്കാന്‍ ശേഷിയുണ്ടെങ്കിലോ. അതെ രോഗാണുക്കളെ ചെറുക്കാന്‍ ശേഷിയുള്ള ഫ്ലോറിങ്ങ് വിപണിയില്‍ എത്തിയിരിക്കുന്നു.
ലാമിനേറ്റ് ഫ്ലോറിംഗ് മേഖലയിലെ മുന്‍‌നിരക്കാരായ പെര്‍ഗോ ആണ് ആദ്യ മൈക്രോബിയല്‍ ലാമിനേറ്റ് ഫ്ലോറുമായി വിപണിയില്‍ എത്തിയിരിക്കുന്നത്. തറയുടെ പ്രതലത്തിലുള്ള അതിസൂക്ഷ്മ സില്‍‌വര്‍ അയണുകളാണ് സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയെ ചെറുക്കുന്നത്.
അടുക്കള ഒഴിവാക്കിക്കൊണ്ടുള്ള വീടിനെക്കുറിച്ച് നമുക്ക് ചിന്തിക്കാനെ ആവില്ല. മനോഹരമായ അടുക്കളയും അവിടെ നിര്‍മ്മിക്കു ന്ന   രുചികരമായ ഭക്ഷണവുമെല്ലാം  മനുഷ്യന്‍റെ ഓര്‍മ്മയില്‍ എന്നും തങ്ങിനില്‍ക്കും.
മനുഷ്യന്‍റെ ആരോഗ്യകരമായ ജീവിതത്തെപ്പോലും അടുക്കളകള്‍ സ്വാധീനിക്കുന്നു. വൃത്തിഹീനമായ അടുക്കളകള്‍ രോഗങ്ങള്‍ വരുത്തിവയ്ക്കുന്ന കാര്യം പറയാതെ തന്നെ അറിയാമല്ലോ.
അല്‍പ്പം മനസ്സു വച്ചാല്‍ അടുക്കളകള്‍ മനോഹരമാക്കാവുന്നതേയുള്ളൂ. നിരന്തരമായ പാചകവും പുകയുമെല്ലാം അടുക്കളയെ മലിനമാക്കുന്നു. ഇതിനു പുറമെ അടുക്കളയിലെ സന്തത സഹചാരികളായ ഉറുമ്പുകളും പാറ്റകളുംമെല്ലാം ചേരുമ്പോള്‍ അടുക്കളകള്‍ വൃത്തിഹീനമായില്ലെങ്കിലെ അത്ഭുതമുള്ളൂ.
അല്‍പം വിനാഗരി ചേര്‍ത്ത വെള്ളം കൊണ്ടു മൂന്നു ദിവസം കൂടുമ്പോള്‍ തുടച്ചാല്‍ അടുക്കളയില്‍ നിീന്ന്  ദുര്‍ഗന്ധം ഉണ്ടാകില്ല. ഇതിനു പുറമെ അടുക്കള എല്ലാ ദിവസവും അടിച്ചു വാരാന്‍ ശ്രദ്ധിക്കണം. പച്ചക്കറിയുടെയും മറ്റും അവശിഷ്ടങ്ങ്ളള്‍ അടുക്കളയില്‍ കിടക്കുന്നത് ഒഴിവാക്കണം.
മഞ്ഞള്‍പ്പെടി വിതറിയാല്‍ അടുക്കളയിലെ ഉറുമ്പ് ശല്യം ഒഴിവാക്കാന്‍ കഴിയും. ഉറുമ്പു പോകുന്ന വഴിയില്‍ മാത്രം അല്‍പം പൊടി വിതറിയാല്‍ മതി. മീന്‍ വറുക്കുമ്പോഴുണ്ടാകുന്ന മണം ഒഴിവാക്കാന്‍ വറുക്കുന്നതിനു മുമ്പ് നാരങ്ങാ നീരു ചേര്‍ത്ത വെള്ളത്തില്‍ മീന്‍ അര മണിക്കൂര്‍ മുക്കിവയ്ക്കുക.
ചിമ്മിനിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പുകക്കറ മാറ്റാനും വിദ്യയുണ്ട്. ഒരു ഗാലന്‍ വെള്ളത്തില്‍ ഒരു കപ്പ് ട്രൈസോഡിയം ഫോസ്ഫേറ്റിട്ടിളക്കിയ മിശ്രിതം കൊണ്ട് ചിമ്മിനി കഴുകിയാല്‍ പുകക്കറ പൂര്‍ണ്ണമായി മാറിക്കിട്ടും. കൈയുറ ധരിച്ച് മാത്രമെ മിശ്രിതം കൈകാര്യം ചെയ്യാവൂ.
അടുക്കളയിലെ പുകയും ദുര്‍ഗന്ധവും ഒഴിവാക്കാന്‍ പരന്ന പാത്രത്തില്‍   കറുവാപ്പട്ടയിട്ട് ചൂടാക്കിയാല്‍ മതി. ഒരു വീട്ടില്‍ ഏറ്റവും വേഗത്തില്‍ മാലിന്യം നിറയുന്ന സ്ഥലമാണ് അടുക്കളയെന്നതിനാല്‍ ഇടയ്ക്കിടെ അടുക്കള വൃത്തിയായി  കഴുകാന്‍ മറക്കരുത്. ശ്രദ്ധിച്ചാല്‍  മനോഹരവും വൃത്തിയുള്ളതുമായ അടുക്കള സൃഷ്ടിക്കാന്‍  നമുക്ക് കഴിയും.
ഫ്രിഡ്ജ് അരമിനുട്ടില്‍ കൂടുതല്‍ ഒരിക്കലും തുറന്നു വയ്ക്കരുത്. കുടുതല്‍ സമയം തുറന്നു വയ്ക്കുമ്പോള്‍ ഫ്രിഡ്ജിലെ ശീതോഷ്ണ സ്ഥിതിയില്‍ മാറ്റം വരുന്നതിനാല്‍ തണുപ്പ് വീണ്ടെടുക്കാന്‍ കംപ്രസ്സറിന്  വീണ്ടും പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഇത് ഫ്രിഡ്ജിന്‍റെ കാലാവധി കുറയ്ക്കും.
ഫ്രിഡ്ജിന്‍റെ അകത്തുള്ള കാസ്ക്കറ്റില്‍ അല്‍പം ടാല്‍ക്കം പൗഡര്‍ തൂകിയാല്‍  കാസ്ക്കറ്റ് കറുക്കുന്നത് ഒഴിവാക്കാം. ഫ്രിഡ്ജില്‍ വയ്ക്കുന്ന വ്യത്യസ്ത സാധനങ്ങള്‍ പ്രത്യേകം പ്രത്യേകം കവറിലിട്ടുവച്ചാല്‍ ഒന്നിന്‍റെ ഗന്ധം മറ്റൊന്നില്‍ കലരുന്നത് ഒഴിവാക്കാന്‍ കഴിയും. പച്ചക്കറികള്‍ പെട്ടെന്ന് വാടിപ്പോകാതിരിക്കാനും ഇതു സഹായിക്കും.
മാസത്തിലൊരിക്കല്‍ ഫ്രിഡ്ജ് വൃത്തിയാക്കാന്‍ മറക്കരുത്. ബാക്ടീരിയ, വൈറസ് തുടങ്ങിയ കീടാണുക്കളെ നശിപ്പിക്കാനുള്ള ശേഷിയൊന്നും ഫ്രിഡ്ജിനില്ല. മത്സ്യ മാംസാദികള്‍ പാകം ചെയ്ത് ഫ്രിഡ്ജില്‍ വച്ചാല്‍ സ്റ്റെഫി കോക്കസ് ഔറസ്  ബാക്ടീരിയ ഉണ്ടാവുകയും അത് ഭക്ഷണത്തെ വിഷമയമാക്കുകയും ചെയ്യും. ഫ്രിഡ്ജില്‍ വയ്ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ മൂടിവച്ചാല്‍ രോഗാണു വ്യാപനം തടയാം.
ഐസ് ട്രെകള്‍ കഴുകുവാന്‍ തിളച്ചവെള്ളം ഉപയോഗിക്കരുത്. ഇത് ഐസ് ട്രേയില്‍ പോറലും വിള്ളലും ഉണ്ടാക്കാന്‍ ഇടയുണ്ട്. ചൂടുള്ള വെള്ളം ഉപയോഗിച്ച്  കഴുകുന്നതാണ് ഉത്തമം. ഐസ് ട്രേകള്‍ ഫ്രിഡ്ജില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ അടിയില്‍ കോര്‍ക്കുകള്‍ വയ്ക്കുക. ഐസ്ട്രേകള്‍ പെട്ടെന്ന്് ഇളകിപ്പോരാന്‍ അടിയില്‍ അല്‍പം എണ്ണ തേച്ച് ഫ്രീസറില്‍ വയ്ക്കുക.
PRO
നഗരത്തിലെ വീട്ടിനുള്ളിലോ ഫ്ലാറ്റിനുള്ളിലോ കുറച്ച് ഹരിതഭഗിയുണ്ടായാലോ? ഇതില്‍പ്പരം സന്തോഷം മറ്റൊന്നില്ല എന്നാവും നമ്മുടെ പ്രതികരണം. വീടിനകം ഹരിതാഭമാക്കാന്‍ ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ സഹായിക്കും.
ഓര്‍ണമെന്‍റല്‍ ഗ്രാസും കാക്റ്റസും വളര്‍ത്താനും പരിപാലിക്കാനും എളുപ്പമുള്ള ഇന്‍ഡോര്‍ പ്ലാന്‍റുകളാണ്. ഈ ചെടികള്‍ക്ക് കൂടെനിന്നുള്ള സംരക്ഷണം ആവശ്യമില്ല. എളുപ്പം മുളപ്പിക്കാവുന്ന ചെടിയാണ് കാക്റ്റസ്. ഇതില്‍ സൌരഭ്യം പരത്തുന്ന പൂക്കള്‍ വിരിയുന്നത് ഈ ചെടിയെ വീടുകളുടെ അകത്തങ്ങളിലെത്തിക്കുന്നു.
യൂക്കാസ്,ക്രോട്ടന്‍ ചെടികള്‍, ഓര്‍ണമെന്‍റല്‍ കാബേജ്, വിപ്പിംഗ് ഫിഗസ് എന്നിവയും വീടിന്‍റെ അകത്തളങ്ങില്‍ പച്ചപ്പിന്‍റെ ശീതളിമ നല്‍കുന്ന ചെടികളാണ്. ക്ലേ ട്രേ, ചെടിച്ചട്ടികള്‍ എന്നിവക്കുള്ളില്‍ വച്ച് ഇവയെ പരിപാലിക്കാവുന്നതാണ്.
അലങ്കാര ചെടികളുടെ പരിപാലനത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കഴിവതും ഇത്തരം ചെടികളുടെ ഇലകള്‍ കഴുകരുത്. വെള്ളം ഉപയോഗിച്ച് സ്പ്രേ ചെയ്ത് വൃത്തിയാക്കുകയാണ് വേണ്ടത്. ചെടികള്‍ ഇടയ്ക്ക് അല്‍പ്പം സൂര്യപ്രകാശം കൊള്ളുന്ന സ്ഥലത്ത് വയ്ക്കുകയും വേണം.
WD
സ്വാഭാവിക പ്രകാശത്തിന് മുന്‍‌ഗണ നല്‍കുന്ന രീതിയില്‍ തന്നെയാവണം വീടിന്‍റെ ലൈറ്റിംഗ് പ്ലാന്‍. എന്നാല്‍, സൂര്യപ്രകാശം കുറയുന്നതിന് അനുസരിച്ച് വീടിന്‍റെ എല്ലാ ഭാഗത്തും ആവശ്യാനുസരണം പ്രകാശമെത്തിക്കുകയും വേണം.
വീടിന്‍റെ പ്ലാനില്‍ നാം കാണിക്കുന്ന ശ്രദ്ധ വൈദ്യുതീകരണത്തിലും കാണിക്കണം. എവിടൊക്കെ ലൈറ്റുകള്‍ വേണം, ഏതു തരത്തിലുള്ള ലൈറ്റുകളാണ് വേണ്ടത്, എന്തുതരം വയറിംഗ് നടത്തണം എന്നൊക്കെ വ്യക്തമായ പ്ലാന്‍ ഉണ്ടായിക്കണം.
വയറിംഗ് നടത്തുമ്പോള്‍ അത് സീലിംഗിലൂടെയായാല്‍ വയറിന്‍റെ നീളം ലാഭിക്കാനാവും. ഭിത്തിയുടെയും കട്ടിളയുടെയും പണി കഴിഞ്ഞാലുടന്‍ വയറിംഗിനെ കുറിച്ച് ആലോചിക്കുന്നതായിരിക്കും നല്ലത്. സാധാരണ ലൈറ്റുകള്‍ക്ക് ഒരു എം‌എം കട്ടിയുള്ളതും എസി പോലെയുള്ള ഉപകരണങ്ങള്‍ക്ക് നാല് എം‌എം കട്ടിയുള്ളതുമായ വയര്‍ ഉപയോഗിക്കാന്‍ നിഷ്ക്കര്‍ഷിക്കണം.
അല്പ ലാഭത്തിനായി തരംതാണ വയറിംഗ് സാമഗ്രികള്‍ വാങ്ങരുത്. ബ്രാന്‍ഡഡ് സാമഗ്രികള്‍ വാങ്ങുന്നതിലൂടെ സുരക്ഷിതത്വവും ഉറപ്പാക്കാം. ഷോക്കടിക്കുകയോ അധിക വോള്‍ട്ടേജ് കയറിവരുകയോ ചെയ്യുമ്പോള്‍ ഡ്രിപ്പ് ആവുന്ന എംസി‌ബി സര്‍ക്യൂട്ട് വീടുകള്‍ക്ക് ഉപകാ‍രപ്രദമാണ്.
നമുക്ക് എവിടേക്ക് പ്രവേശിക്കണമെങ്കിലും വാതില്‍ തുറക്കാതെ കഴിയില്ല. ജീവിത തത്ത്വങ്ങളില്‍ വളരെ പ്രാധാന്യമുള്ള വാതില്‍ മനുഷ്യനെ ഏറെ സ്വാധീനിക്കുകയും ചെയ്യുന്ന ഒന്നാണ്. വളരെ ചിന്തിച്ച് രൂപകല്‍‌പന ചെയ്തിട്ടുള്ള വാതിലുകള്‍ക്ക് നമ്മുടെ ജീവിതാന്തരീക്ഷത്തിനു തന്നെ നാടകീയമായ പരിവേഷം നല്‍കാനാവും. ലോകത്തിന്‍റെ പല ഭാഗങ്ങളിലും വ്യത്യസ്തമായ വാതിലുകളാണ് ഉപയോഗിച്ചു വരുന്നത്. വ്യത്യസ്തങ്ങളായ ചില വാതിലുകള്‍ ഇതാ,
പ്രവേശന വാതില്‍: പേരു സൂചിപ്പിക്കുന്നര്‍തു പോലെ തന്നെ ഒരു വീടൊ മറ്റ് എന്ത് കെട്ടിടവുമാകട്ടെ അതിലേക്ക് പ്രവേശിക്കാനുള്ള പ്രധാന വാതിലായിരിക്കുമിത്. അതിനാല്‍ തന്നെ കൂടുതല്‍ ശ്രദ്ധ പതിയുന്ന വാതിലും ഇതു തന്നെ. പ്രധാന വാതിലായതിനാല്‍ ഇത് വളരെ മനൊഹരവും ബലവുമുള്ളതായിരിക്കണം.  കേരളീയ സാഹചര്യങ്ങളനുസരിച്ച് മരം കൊണ്ടുള്ള പ്രവേശന വാതിലാണ് ഉത്തമം.
ഇന്‍റീരിയര്‍ വാതിലുകള്‍: വീടിനുള്ളിലെ മുറികളുമായി ബന്ധിപ്പിക്കുന്നതാണ് ഈ വാതിലുകള്‍. വളരെ സാധാരണമായ രീതിയിലും ചുരുങ്ങിയ ചെലവിലും ഈ വാതിലുകള്‍ ഉണ്ടാക്കാം. പ്ലൈവുഡ്, ഫൈബര്‍ തുടങ്ങിയവ കൊണ്ട് ഇവനിര്‍മ്മിക്കാം.
ഗ്ലാസ് വാതിലുകള്‍: ഏറ്റവും മനോഹരമായ വാതിലുകളാണ് ചില്ലു വാതിലുകള്‍. പ്ലെയിന്‍ ഗ്ലാസ്സും അലങ്കാരപണികളടങ്ങിയ ഗ്ലാസും ഉപയോഗിച്ച് ഈ വാതിലുകള്‍ നിര്‍മ്മിക്കാനാവും.
ലോഹ വാതിലുകള്‍: വളരെ ദൃഢമായവയായിരിക്കും ലോഹങ്ങള്‍ കൊണ്ടുള്ള വാതിലുകള്‍. അതിനാല്‍ തന്നെ കൂടുതല്‍ സുരക്ഷ നല്‍കാനും ഈ വാതിലുകള്‍ക്കാവും. ഇരുമ്പ്, ഓട്, അലുമിനിയം തുടങ്ങിയ ലോഹങ്ങളാണ് പ്രധാനമായും വാതില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്.
കൊത്തുപ്പണി വാതിലുകള്‍: വാതില്‍ എന്നതിലുപരി ഒരു കലാരൂപമായി മാറ്റനാവുന്ന വാതിലുകളാണിത്. നല്ല മരത്തില്‍ നിര്‍മ്മിച്ച് മനോഹരമായ കൊത്തുപ്പണികള്‍ കൂടി നടത്തുമ്പോള്‍ ഈ വാതിലുകള്‍ വീടിന്‍റെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടും.
Sasi
WD
വീടിന്‍റെ അകത്തളം സുന്ദരമാക്കാന്‍ വന്‍ വേതനം പറ്റുന്ന ഇന്‍റീരിയര്‍ ഡിസൈനറെ വിളിക്കേണ്ട ആവശ്യമൊന്നുമില്ല. കുറച്ച് ഭാവനയും പ്രായോഗിക ബുദ്ധിയുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തന്നെ നിങ്ങളുടെ വീടിനെ ഒരു സ്വര്‍ഗ്ഗമാക്കി മാറ്റാനാവും.  മാസികകളില്‍ നിന്നും മറ്റും കിട്ടുന്ന വിവരങ്ങളും നിങ്ങളുടെ ആശയങ്ങളും സംയോജിപ്പിച്ച് വീടിന്‍റെ അകത്തളം നിങ്ങള്‍ക്ക് മോടിപിടിപ്പിക്കാം.
കസേര, കട്ടില്‍, സെറ്റികള്‍ തുടങ്ങിയവയ്ക്കാണ് ഏറ്റവും അധികം വില വരിക. അതുകൊണ്ട് തന്നെ ഇവ തെരഞ്ഞെടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. എല്ലാം പുത്തന്‍ തന്നെ വേണമെന്ന വാ‍ശിയുണ്ടെങ്കില്‍ അത് തത്ക്കാലം മാറ്റിവയ്ക്കുക. പഴയ ഗൃഹോപകരണങ്ങള്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് വില കുറഞ്ഞതും എന്നാല്‍ ഭംഗിയും ഗുണവുമുള്ളതായവ നിങ്ങള്‍ക്ക് വാങ്ങാനാവും.
മൊത്തവ്യാപാര സ്ഥാപനങ്ങള്‍, താമസം മാറി പോകുന്നവര്‍ തുടങ്ങിയവരില്‍ നിന്നുമെല്ലാം നല്ല ഗൃഹോപകരങ്ങള്‍ വില കുറച്ച് നിങ്ങള്‍ക്ക് സ്വന്തമാക്കാനാവും. വീടിന്‍റെ അകത്തളം എങ്ങനെ ക്രമീകരിക്കുന്നു എന്നത് നിങ്ങളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന കാര്യമാണ്.
നിങ്ങള്‍ക്ക് വളരെ യോജിച്ചതും സൌകര്യപ്രദവുമായ രീതിയിലാവണം ഈ സജ്ജീകരണം. അതിന് വിലകൂടിയ ഫര്‍ണിച്ചറുകള്‍ തന്നെ വേണമൊന്നുമില്ല. നിങ്ങളുടെ ഭാവനയും ക്രിയാത്മകതയും പരിശ്രമവും ഉണ്ടെങ്കില്‍ ചെലവുകുറഞ്ഞ രീതിയില്‍ അഴകുള്ളതും സൌകര്യപ്രദവുമായ അകത്തളം നിങ്ങള്‍ക്ക് സ്വയം സജ്ജീകരിക്കാം.
വിന്‍ഡോ, സ്പ്ലിറ്റ് എന്നിങ്ങനെ രണ്ടുതരം എ സികള്‍ ലഭ്യമാണ്. വിന്‍ഡോയില്‍ തണുപ്പിക്കുന്ന യൂണിറ്റും കം‌പ്രസ്സറുമെല്ലാം ഒരു ബോക്സിനുള്ളില്‍ തന്നെയാണ്. മുറിയുടെ ജനാ‍ലയിലാണ് ഇത് സ്ഥാപിക്കുക. ഒരു മുറി മാത്രം തണുപ്പിക്കാനാണ് ഇത് ഉപയോഗിക്കുക.
സ്പ്ലിറ്റില്‍ തണുപ്പിക്കുന്ന യൂണിറ്റും ക്മ്പ്രസ്സറ്ം രണ്ടിടത്തായി വച്ച് തമ്മില്‍ ഘടിപ്പിക്കുകയാണ് ചെയ്യുക. ഒന്നിലധികം മുറികള്‍ തണുപ്പിക്കാന്‍ സ്പ്ലിറ്റ് ടൈപ്പ് ഉപയോഗിക്കാം. വീട്ടില്‍ സാധാരണ നിലയില്‍ വിന്‍ഡോ ആണ് അഭികാമ്യം.
എ സി വാങ്ങുമ്പോള്‍ വീട്ടിലെ വയറിംഗും വൈദ്യുതി സംവിധാനവും ശരിയാണോ എന്നു പരിശോധിക്കണം. എ സിയുടെ ഗ്യാരന്‍റി കാര്‍ഡും മറ്റു രേഖകളും ചോദിച്ചു വാങ്ങുക.
എ സി ഉപയോഗിക്കുന്ന മുറിയില്‍ നല്ല ചുടുണ്ടെങ്കില്‍ ഇതിന്‍റെ കപ്പാസിറ്റി 10 ശതമാനം വര്‍ദ്ധിപ്പിക്കുക. മുറിയില്‍ ആളു കൂടുമ്പോള്‍ കപ്പാസിറ്റിയും കൂട്ടുക.
ഫ്ലോറിങ്ങിന് അടുക്കളക്ക് നല്ലത് സെറാമിക് ടൈലോ കോട്ടാ സ്റ്റോണോ ആണ്. ഗ്ലോസി ടൈലും ഫിനിഷ് ടൈലും ഒഴിവാക്കുക.
പാതകം അഥവാ കൌണ്ടര്‍ ടോപ്പ്: ബ്ലാക്ക് ഗ്രാനൈറ്റ് തന്നെ പാതകത്തിന് നല്ലതെന്ന് ആരും സമ്മതിക്കും. ദീര്‍ഘകാലം കേടുപാടുപറ്റില്ലെന്നത് തന്നെ പ്രധാനം.
സിങ്ക്: സ്റ്റെയിന്‍‌ലസ് സ്റ്റീല്‍ സിങ്കാണ് കൂടുതല്‍ ഉപയോഗിച്ചുവരുന്നത്. അല്‍പ്പം കൂടി കാശ് മുടക്കാന്‍ ഉണ്ടെങ്കില്‍ ക്വാര്‍ട്സില്‍ തീര്‍ത്ത് കളേര്‍ഡ് ആന്‍റി സ്ക്രാച്ച് സിങ്കുകള്‍ ഉപയോഗിക്കാം. ചിലവ് 6000-8000 വരും.
കിച്ചണ്‍ ക്യാബിനറ്റുകള്‍: ഇത് തടികൊണ്ടീ മറൈന്‍ പ്ലൈവുഡ്ഡ് കൊണ്ടോ നിര്‍മ്മിക്കാം. ഇതിനുള്ളീല്‍ പിവിസി കോട്ടഡ് ബാസ്ക്കറ്റുകള്‍ സജ്ജീകരിക്കുന്നത് കൂടുതല്‍ സ്ഥലം നല്‍കുന്നു. എപ്പോഴും എടുക്കേണ്ടി വരുന്ന സാധനങ്ങള്‍ സജ്ജീകരിക്കാന്‍ ഓവര്‍ ഹെഡ് കാബിനുകള്‍ നിര്‍മ്മിക്കാം.
ലൈറ്റിങ്ങ്: ജനറല്‍ ലൈറ്റിങ്ങിനു പുറമേ പാതകത്തോടു ചെര്‍ന്ന് നല്ല വെളിച്ചം ലഭിക്കുന്ന രീതിയില്‍ ലൈറ്റിങ്ങ് നല്‍കാം. ഇത്രയുമാണ് സാധാരണഗതിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. നല്ല നിറങ്ങല്‍ കൂടി തെരഞ്ഞെടുത്താല്‍ അടുക്കള ഉഗ്രന്‍.
FILE
FILE
ജനാലയ്ക്കരികില്‍ ഫോണ്‍ വയ്ക്കരുത്. പുറത്തുനിന്ന് ടെലിഫോണ്‍ ബന്ധം വിച്ഛേദിക്കുന്നതിനും ഫോണ്‍ ദുരുപയോഗം ചെയ്യുന്നതിനും ഇത് ഇടനല്‍കും. മഴക്കാലത്ത് അമിതമായ ഈര്‍പ്പം ഫോണിനെ പ്രവര്‍ത്തനരഹിതമാക്കാന്‍ ഇടയുണ്ട്. ആ സമയത്ത് ഫോണ്‍ ഒരു ടര്‍ക്കിയില്‍ പൊതിഞ്ഞു സൂക്ഷിക്കുക.
ഫ്രിഡ്ജ്, ടിവി തുടങ്ങിയ വൈദ്യുത ഉപകരണങ്ങളുടെ മുകളില്‍ ഫോണ്‍ വയ്ക്കാന്‍ പാടില്ല. തടി അല്ലെങ്കില്‍ പ്ലാസ്റ്റിക് പ്രതലത്തില്‍ വയ്ക്കുന്നതാണ് നല്ലത്. ഇടിമിന്നലുള്ളപ്പോള്‍ ഫോണ്‍ ഉപയോഗിക്കരുത്. ടെലഫോണ്‍ പ്ലഗ്ഗില്‍ നിന്ന് ഊരിയിടുക. ടെലഫോണിനടുത്ത് ബുക്കും പേനയും സൂക്ഷിച്ചാല്‍ കാര്യങ്ങള്‍ കുറിക്കാന്‍ എളുപ്പമായി.
വിളിക്കും മുന്‍പ് പറയാനുള്ള കാര്യങ്ങള്‍ ഒരു കുറിപ്പാക്കി കയ്യില്‍ വയ്ക്കുന്നത് സമയം ലാഭിക്കാന്‍ സഹായിക്കും. എസ് ടി ഡി, ഐ എസ് ഡി കോളുകള്‍ വിളിച്ചു ഫോണ്‍ വച്ച ശേഷം ഫോണെടുത്ത് ഒരു ലൊക്കല്‍ നമ്പര്‍ ഡയല്‍ ചെയ്തു വയ്ക്കുക.
വിളിച്ച നമ്പറിലേക്കുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടില്ലെങ്കില്‍ പണം നഷ്ടപ്പെടാന്‍ ഇടയുണ്ട്.
FILE
FILE
ചുവരുകള്‍ക്ക് ഏറ്റവും നല്ല നിറം വെള്ളയാണെന്നാണ് വിദഗ്ധമതം. മനസ്സ് ശാന്തമാക്കുന്നതോടൊപ്പം ആരോഗ്യപരമായും ഇതു നല്ലതാണ്. അഴുക്കുപുരണ്ടാല്‍ പെട്ടന്നു കണ്ടുപിടിക്കാനും കൂടുതല്‍ വൃത്തിയായി സൂക്ഷിക്കാന്‍ പ്രേരിപ്പിക്കാനും വെള്ളനിറത്തിനു കഴിയും.
അടുക്കളയില്‍ വെള്ളനിറം ഉപയോഗിക്കുന്നത് ഇതുകൊണ്ടു തന്നെ ഏറെ പ്രയോജനപ്രദമാണ്. പച്ച നിറം കണ്ണിനു കുളിര്‍മ്മ പകരുകയും മനസ്സു ശാന്തമാക്കുകയും ചെയ്യും. കുട്ടികളുടെ മുറികളില്‍ റോസ്, പിങ്ക് വര്‍ണ്ണങ്ങള്‍ നല്‍കാം. ഇത് മനസ്സിന് ആഹ്ലാദം നല്‍കുന്ന നിറങ്ങളാണ്.
Sasi
WD
കുറച്ച് ശ്രദ്ധ നല്‍കിയാല്‍ വീട് സുഗന്ധ വാഹിയായ ഒരു ആരാമം തന്നെ ആക്കി മാറ്റാം. തൂത്ത് വാരലും പൊടി തുടയ്ക്കലും ഏറ്റവും പ്രധാനമായതും നിശ്ചമായും ചെയ്യേണ്ട കാര്യമാണ് . ആഴ്ചയില്‍ രണ്ട് തവണയെങ്കിലും തറ സുഗന്ധമുള്ള അണുനാശിനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം.
വീ‍ടിനുള്ളില്‍ വായു കെട്ടിനിന്നാല്‍ അത് അസഹ്യതയുണ്ടാക്കുമെന്ന് മാത്രമല്ല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാവും. അതിനാല്‍ ദിവസവും വാതിലുകളും ജനലുകളും തുറന്നിട്ട് ശുദ്ധവായു സഞ്ചാരം ഉറപ്പ് വരുത്തുക.
ഫര്‍ണിച്ചര്‍ വിരികളും കവറുകളും മാസത്തില്‍ രണ്ട് തവണ കഴുകുന്നത് നിങ്ങളുടെ സ്വീകരണ മുറിയില്‍ വിയര്‍പ്പ് ഗന്ധം തങ്ങി നില്‍ക്കുന്നത് ഇല്ലാതാക്കും. കര്‍ട്ടനുകള്‍ സ്ഥിരമായി ഒരെണ്ണം തന്നെ ഉപയോഗിക്കരുത്. മാറിമാറി ഉപയോഗിക്കുന്നത് മാനസികാഹ്ലാദം ഉണ്ടാക്കുന്നതിനൊപ്പം കഴുകാനുള്ള അവസരം കൂടി നല്‍കുന്നു.
വീട്ടില്‍ അരോചകമായ ഗന്ധം അനുഭപ്പെടുന്നു എങ്കില്‍ ഒരു ടീ സ്പൂണ്‍ വിനാഗിരി വെള്ളത്തില്‍ ഒഴിച്ച് തിളപ്പിക്കുക. ഇത് തിളയ്ക്കുമ്പോള്‍ ഉണ്ടാവുന്ന ഗന്ധത്തില്‍ അരോചകമായ മറ്റെല്ലാ ഗന്ധങ്ങളും മാറുന്നത് കാണാം. ഇതേപോലെ, കറുവാപ്പട്ട വെള്ളത്തില്‍ ഇട്ട് തിളപ്പിച്ചാലും മതിയാവും.
എന്തു വസ്തുക്കളും വൃത്തിയാക്കാന്‍ ചില പ്രത്യേക രീതികളുണ്ട്. അവ അവലംബിച്ചാല്‍ എളുപ്പവഴിയില്‍ സാധനങ്ങള്‍ വൃത്തിയാക്കാം. അങ്ങനെയുള്ള ചില വഴികള്‍.
1. മാര്‍ബിള്‍ തറയിലെ പാടുകള്‍ കളഞ്ഞ് വൃത്തിയാക്കുന്നതിന് പെട്രോളിലോ സ്പിരിറ്റിലോ മുക്കിയ തുണികൊണ്ട് തുടച്ചാല്‍ മതി.
2. സ്റ്റീല്‍ പാത്രങ്ങളില്‍ മങ്ങല്‍ വീണാല്‍ കറിക്കു പിഴിഞ്ഞ പുളി കൊണ്ട് തേച്ചാല്‍ നല്ല തിളക്കം കിട്ടും.
3. സ്റ്റൗബര്‍ണറുകള്‍ വൃത്തിയാക്കാന്‍ നൂലില്‍ സൂചി കോര്‍ത്ത് ഓരോ ദ്വാരത്തില്‍ കൂടെയും കടത്തുക.
4. അലൂമിനിയം ജനറല്‍ ഫ്രെയിം തുടയ്ക്കുമ്പോള്‍ നനഞ്ഞ തുണിയില്‍ അല്പം ഉപ്പുവിതറി തുടയ്ക്കുക. നല്ല തിളക്കം ലഭിയ്ക്കും.
5. കണ്ണട വൃത്തിയാക്കുന്ന സമയം പോറല്‍ വീഴാതിരിക്കാന്‍ വൃത്തിയാക്കുന്നതിന് മുന്‍പ് ഒരു തുള്ളി വിനാഗിരി ചില്ലില്‍ ഒഴിച്ചു തുടയ്ക്കുക.
6. ഫര്‍ണിച്ചറുകളില്‍ ഒട്ടിപ്പിടിച്ച പേപ്പര്‍ കളയുന്നതിന് എണ്ണ പുരട്ടിയാല്‍ മതി. അല്പ സമയത്തിനു ശേഷം പേപ്പര്‍ താനേ ഇളകി വരുന്നു.