വിജ്ഞാനം
പെട്ടെന്ന്‌ തയാറാക്കുന്ന കാപ്പി എന്നതിനാലാണ്‌ ഇന്‍സ്റ്റന്റ്‌ കാപ്പി എന്ന പേര്‌ വന്നത്‌. ജോര്‍ജ്ജ്‌ വാഷിംഗ്‌ടന്‍ എന്ന ഇംഗ്ലീഷ്‌ എഞ്ചിനീയറാണ്‌ ഇന്‍സ്റ്റന്റ്‌ കാപ്പിയുടെ ഉപജ്ഞാതാവ്‌.
1906 ല്‍ ഗ്വാട്ടിമാല എന്ന രാജ്യത്തെ കാപ്പിത്തോട്ടം കാണാനെത്തിയ ജോര്‍ജ്ജ്‌ വാഷിംഗ്‌ടന്‍ അവിടെ ഒരിടത്ത്‌ കാപ്പി തിളപ്പിച്ചിരുന്ന പാത്രത്തിനടുത്ത്‌ ഉപയോഗിച്ചശേഷം കൂട്ടിയിട്ടിരിക്കുന്ന കാപ്പിമട്ട്‌ കാണാനിടയായി. അതിന്‌ ഉപയോഗിച്ചശേഷവും മണവും ഗുണവുമുണ്ടെന്നു കണ്ടെത്തിയ അദ്ദേഹം തുടര്‍ന്ന്‌ പല പരീക്ഷണങ്ങളും നടത്തിയാണ്‌ ഇന്നുപയോഗിക്കുന്ന രീതിയിലുളള ഇന്‍സ്റ്റന്റ്‌ കാപ്പി തയ്യാറാക്കിയത്‌. 
ഇന്ന്‌ ആസ്‌ട്രേലിയയിലെയും ബ്രിട്ടണിലേയും ജപ്പാനിലേയും തൊണ്ണൂറു ശതമാനം കാപ്പികുടിക്കാര്‍ക്കും ഇന്‍സ്റ്റന്റ്‌ കാപ്പിയാണ്‌ പ്രിയം.]]></content:encoded>
ഫ്രഞ്ച്‌ ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയനാണ്‌ ആദ്യമായി ആംബുലന്‍സ്‌ ഉപയോഗിക്കാന്‍ തുടങ്ങിയത്‌. നെപ്പോളിയന്റെ സൈനിക ഡോക്‌ടറായിരുന്ന ഡൊമിനിക്‌ ജീന്‍ലാറെ എന്നയാളാണ്‌ ഈ രീതി തുടങ്ങിയത്‌. 
1796 ല്‍ ഇറ്റലിയുമായി നടന്ന യുദ്ധത്തില്‍ മാരകമായി പരിക്കേറ്റ ഭടന്മാരെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകാനായിരുന്നു ആദ്യമായി ആംബുലന്‍സ്‌ ഉപയോഗിക്കപ്പെട്ടത്‌. 
കാറുകളും പെട്രോളും ഒന്നുമില്ലാതിരുന്ന അക്കാലത്ത്‌ കുതിരകളും മ൹ഷ്യരുമാണ്‌ ആംബുലന്‍സുകള്‍ വലിച്ചിരുന്നത്‌.]]></content:encoded>
ഒരു രാജ്യത്തുനിന്ന്‌ മറ്റൊരു രാജ്യത്തേക്ക്‌ അയക്കുന്ന സ്ഥാനപതിമാരെയാണ്‌ അംബാസിഡര്‍ എന്നു വിളിക്കുന്നത്‌. എല്ലാ രാജ്യങ്ങളുടെയും വിദേശ സ്ഥാനപതിമാരുടെ ഔദ്യോഗിക നാമവും ഇതുതന്നെയാണ്‌. 
എന്നാല്‍ കോമണ്‍ വെല്‍ത്ത്‌ സംഘടനയില്‍ (മുമ്പ്‌ ബ്രിട്ടീഷ്‌ മേധാവിത്വം നിലനിന്നിരുന്ന രാജ്യങ്ങളും ബ്രിട്ടനും അംഗങ്ങളായുള്ള ഒരു സംഘടന) അംഗങ്ങളായുള്ള രാജ്യങ്ങള്‍ പരസ്‌പരം കൈമാറുന്ന സ്ഥാനപതിമാരെ ഹൈക്കമ്മീഷണര്‍ എന്നാണ്‌ വിളിക്കുന്നത്‌. ഇന്ത്യ ഒരു കോമണ്‍ വെല്‍ത്ത്‌ രാജ്യമായതിനാല്‍ മറ്റ്‌ കോമണ്‍ വെല്‍ത്ത്‌ രാജ്യങ്ങളിലേക്ക്‌ അയക്കുന്ന സ്ഥാനപതിമാര്‍ ഹൈക്കമ്മീഷണര്‍ എന്ന പേരിലാണ്‌ അറിയപ്പെടുക.]]></content:encoded>
      <content:encoded><![CDATA[അപരനാമങ്ങള്‍
അപരനാമങ്ങളിടുന്നതില്‍ ഇന്ത്യക്കാര്‍ എപ്പോഴും മുന്നിലാണ്‌. മഹാന്മാരായ വ്യക്തികളുടെ അപരനാമങ്ങളാണ്‌ ചുവടെ.
പാവങ്ങളുടെ അമ്മ- മദര്‍ തെരേസ
അര്‍ത്ഥനഗ്നനായ ഫക്കീര്‍ - ഗാന്ധിജി
നേതാജി- സുഭാഷ്‌ ചന്ദ്രബോസ്‌
അതിര്‍ത്തിഗാന്ധി - ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്‍
ഇന്ത്യന്‍ നെപ്പോളിയന്‍- സമുദ്ര ഗുപ്തന്‍
പഞ്ചാബിലെ സിംഹം - ലാലാ ലജ്‌പത്‌ റോയ്‌
ഇന്ത്യയിലെ ഉരുക്കു മനുഷ്യന്‍ - സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍
ഉരുക്കു വനിത- മാര്‍ഗരറ്റ്‌ താച്ചര്‍
വിളക്കേന്തിയ വനിത - ഫ്ലോറന്‍സ്‌ നൈറ്റിംഗ്‌ ഗേല്‍
ലോക നായിക്‌ - ജയപ്രകാശ്‌ നാരായണന്‍
ഗുരുദേവന്‍- ശ്രീനാരായണഗുരു
ഇന്ത്യയിലെ വാനമ്പാടി - സരോജിനി നായിഡു
അണ്ണാ - സി.എന്‍. അണ്ണാദുരൈ
ഇന്ത്യയിലെ വന്ധ്യവയോധികന്‍ - ദാദഭായി നവറോജി
ഗുരുജി - എം.എസ്‌. ഗോള്‍വാക്കര്‍
ദേശബന്ധു - സി.ആര്‍. ദാസ്‌
സമാധാന മ൹ഷ്യന്‍ - ലാല്‍ ബഹാദൂര്‍ ശാസ്‌ത്രി
പ്രിയദര്‍ശിനി - ഇന്ദിരാഗാന്ധി
നടികര്‍ തിലകം- ശിവാജി ഗണേശന്‍]]></content:encoded>
ലോകത്ത്‌ പ്രധാനമായും രണ്ട്‌ തരത്തിലുള്ള ആനകളാണ്‌ ഉള്ളത്‌. ഇന്ത്യന്‍ (ഏഷ്യന്‍)ആനകളും ,ആഫ്രിക്കന്‍ ആനകളും. 
രണ്ടും ആനകളാണെങ്കിലും ഇവ തമ്മില്‍ പല വ്യത്യാസങ്ങളുമുണ്ട്‌. ഈയിടെ തിരുവനന്തപുരത്തിനടുത്ത്‌ ഉയരം കുറഞ്ഞ്‌ കുള്ളാനകള്‍ എന്ന ചെറിയ ഇനം ആനയെ കണ്ടെത്തിയതായി റിപ്പൊര്‍ട്ടുണ്ടായിരുന്നു.
സൗന്ദര്യം കൂടുതല്‍ ഇന്ത്യന്‍ ആനകള്‍ക്കാണ്‌; മെരുക്കാനെളുപ്പവും ഇവയെ ആണ്‌ 
മറ്റ്‌ വ്യത്യാസങ്ങള്‍:
* ആഫ്രിക്കന്‍ ആനകളുടെ കണ്ണുകള്‍ താരതമ്യേന വലുതാണ്‌. 
* ആഫ്രിക്കന്‍ ആനയുടെ ആയുസ്സ്‌ ഏകദേശം 150 ആണെങ്കില്‍ ഇന്ത്യന്‍ ആനകളുടെ ആയുസ്സ്‌ 130 മാത്രമാണ്‌. 
* ആഫ്രിക്കന്‍ ആനകളിലെ പെണ്ണാനയ്ക്കും കൊമ്പുണ്ട്‌. എന്നാല്‍ ഇന്ത്യന്‍ ആനകളിലെ പെണ്ണാനകള്‍ക്ക്‌ കൊമ്പ്‌ പ്രകടമായി വെളിയില്‍ കാണുന്നില്ല.
* ആഫ്രിക്കന്‍ ആനകള്‍ സാധാരണഗതിയില്‍ ചെളിയില്‍  കിടന്നുരുളുന്നതിനും ഉറുമ്പുകളെ  ഉരസി കളയുന്നതിനും മാത്രമേ ഭൂമിയില്‍ കിടക്കാറുള്ളൂ. നിന്നു തന്നെ ഉറങ്ങുകയാണ്‌ പതിവ്‌. എന്നാല്‍ ഇന്ത്യന്‍ ആനകള്‍ കിടന്നുറങ്ങുന്നു.
* ആഫ്രിക്കന്‍ ആനകളുടെ ഉയരം ഏകദേശം പന്ത്രണ്ടടിയോളം ഉണ്ടാവും. എന്നാല്‍ ഇന്ത്യന്‍ ആനകള്‍ക്ക്‌ ഒന്‍പത്‌ അടിയോളം മാത്രമേ ഉയരമുണ്ടാകാറുള്ളൂ. 
* ആഫ്രിക്കന്‍ ആനകളുടെ തൊലി കറുത്തതും വളരെ പരുക്കനുമാണെങ്കില്‍ ഇന്ത്യന്‍ ആനകളുടെ തൊലി അത്രത്തോളം പരുക്കനല്ല.
* ആഫ്രിക്കന്‍ ആനകള്‍ എത്രവലിയ ചൂടും സഹിക്കും. എന്നാല്‍ ഇന്ത്യന്‍ ആനകള്‍ അത്രത്തോളം ചൂടുസഹിക്കില്ല. 
* ആഫ്രിക്കന്‍ ആനയുടെ പിന്‍കാലുകളില്‍ മൂന്നു നഖങ്ങളാണുള്ളതെങ്കില്‍ ഇന്ത്യന്‍ ആനയുടെ പിന്‍കാലുകള്‍ നാലുനഖങ്ങളാണുള്ളത്‌. 
* ആഫ്രിക്കന്‍ ആനയുടെ പിന്‍ ഭാഗം അവയുടെ തോളുകളേക്കാള്‍ ഉയരക്കുറവുള്ളതാണെങ്കില്‍ ഇന്ത്യന്‍ ആനകളുടെ പിന്‍ഭാഗം ആര്‍ച്ചുപോലെ വളഞ്ഞായിരിക്കും. 
* ആഫ്രിക്കന്‍ ആനയുടെ തുമ്പിക്കയ്യുടെ അറ്റം മുന്‍പിലും പിന്‍പിലും വളര്‍ന്ന്‌ രണ്ടു വിരലുകള്‍ പോലെ ഉപയോഗപ്രദമുള്ളതാണെങ്കില്‍ ഇന്ത്യന്‍ ആനകളുടെ തുമ്പിക്കൈയുടെ അറ്റത്തു മുന്‍ഭാഗം മാത്രമേ വളര്‍ന്നിട്ടുണ്ടാവൂ. 
* ആഫ്രിക്കന്‍ ആനകളുടെ ചെവി കപ്പല്‍പ്പായ പോലെ വിടര്‍ന്നിരിക്കും. മൂന്നര അടിയിലേറെ വീതിയുള്ളവയുമാണ്‌. എന്നാല്‍ അത്രവലിപ്പമുള്ളതല്ല ഇന്ത്യന്‍ ആനകളുടെ ചെവികള്‍.]]></content:encoded>
ആഹാരത്തില്‍ ഉപ്പു വേണമെന്ന്‌ നമുക്കു തോന്നുന്നതെന്തുകൊണ്ട്‌ ?ഉപ്പ്‌ നമുക്ക്‌ വളരെ ഇഷ്ടമായതുകൊണ്ടാണെന്നതു മാത്രമാണോ ?. അല്ല, മനുഷ്യന്റെ ശരീരത്തിന്‌ വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്‌ ഉപ്പ്‌. ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്ന ഉപ്പിന്റെ അളവ്‌ നിലനിര്‍ത്തുന്നതിനാണ്‌ നാം ആഹാരത്തില്‍ ഉപ്പ്‌ ചേര്‍ത്തു കഴിക്കുന്നത്‌.
കടലിലാണ്‌ ജീവജാലങ്ങളൂടെ തുടക്കം എന്നാണ്‌ ശാസ്ത്രം പറയുന്നത്‌. ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ കൊണ്ട്‌ കടലിലെ ജീവികള്‍ പെറ്റുപെരുകി പല രൂപത്തിലുള്ളവയായി. ചിലവ കരയിലേക്കു കയറി 
ജീവിക്കാന്‍ തുടങ്ങുകയും, രൂപാന്തരങ്ങളിലൂടെ ഇന്നു കാണുന്ന തരത്തിലുള്ള ജീവികളാവുകയും ചെയ്‌തു. *
എന്നാല്‍, ഒരു കാര്യം മാത്രം മാറിയില്ല. നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിലെ കോശങ്ങളീല്‍ കടല്‍ വെള്ളത്തില്‍ ഉള്ള ഉപ്പ്‌, മറ്റു രാസവസ്തുക്കള്‍ എന്നിവ ചേര്‍ന്ന ഒരു തരം ദ്രാവകമുണ്ട്‌. അധ്വാനംകൊണ്ടും മറ്റും വിയര്‍ക്കുമ്പോള്‍ ധാരാളം ഉപ്പ്‌ ശരീരത്തില്‍ നിന്നു നഷ്ടപ്പെടുന്നു. ഇങ്ങനെ ഉപ്പിന്റെ അളവു കുറഞ്ഞാല്‍ ശരീരത്തിന്റെ പ്രവര്‍ത്തനം തകരാറിലാവും. നഷ്ടപ്പെടുന്ന ഉപ്പിന്റെ അംശം നികത്തുന്നതിനാണ്‌ നമ്മള്‍ ഉപ്പ്‌ കഴിക്കുന്നത്‌. ഉപ്പ്‌ മാത്രം നേരിട്ടു കഴിക്കാന്‍ പറ്റാത്തതുകൊണ്ട്‌ ആഹാരസാധനങ്ങളീല്‍ ചേര്‍ത്തു കഴിക്കുന്നു. 
മനുഷ്യനെപ്പോലെ കരയിലെ ജീവികള്‍ക്കെല്ലാം ഉപ്പ്‌ കഴിക്കേണ്ട ആവശ്യമില്ല. കാരണം, അവ കഴിക്കുന്ന മാംസത്തിലും മറ്റും വേണ്ടത്ര ഉപ്പുണ്ട്‌ 
എന്നാല്‍, ചെടികളില്‍ ഉപ്പിന്റെ അംശം വളരെക്കുറവാണ്‌. അതുകൊണ്ടാണ്‌ സസ്യഭോജികളായ പശു, ആന തുടങ്ങിയ മൃഗങ്ങളൊക്കെ വെറുതെ ഉപ്പു തിന്നാന്‍ ഇഷ്ടപ്പെടുന്നത്‌.]]></content:encoded>
ചിപ്പിയില്‍ നിന്നു കിട്ടുന്ന അഴകാര്‍ന്ന മുത്തിനെ സ്വന്തമാക്കാന്‍ ആഗ്രാഹിക്കാത്തവരായി ആരുണ്ട്‌ ? എന്നാല്‍ എങ്ങനെയാണ്‌ ചിപ്പിയില്‍ മുത്തുണ്ടാകുന്നതെന്നറിയാമോ ?
മുത്തുച്ചിപ്പികളെന്നറിയപ്പെടുന്ന ജലജീവികളില്‍ നിന്നാണ്‌ പ്രകൃതിദത്തമായ മുത്തുകള്‍ ലഭിക്കുന്നത്‌. ജലജീവികളായ മുത്തുച്ചിപ്പികളുടെ മൃദു ഘടനയോടു കൂടിയ ശരീര പാളികള്‍ക്കുള്ളില്‍, ഒരു മണല്‍ത്തരിയോ മറ്റോ കടന്നുകൂടുമ്പോള്‍ അതിനു ചുറ്റും ശരീരസ്രവങ്ങള്‍കൊണ്ട്‌ ഒരു കവചം സൃഷ്ടിക്കപ്പെടുന്നു.ഒന്നിനു മേല്‍ മേല്‍ ഒന്നായി ഇങ്ങനെ പുതിയ പുതിയ കവചങ്ങള്‍ ചേര്‍ന്നു കഴിയുമ്പോള്‍ ആ മണല്‍ത്തരി മുത്തായി മാറുന്നു. 
ചിപ്പിക്കുള്ളില്‍ കൃത്രിമമായി ബാഹ്യവസ്തുക്കള്‍ നിക്ഷേപിച്ച്‌ വാണിജ്യാടിസ്ഥാനത്തില്‍ മുത്തുകള്‍ നിര്‍മ്മിക്കുന്ന രീതിയും ഇന്നു പ്രാവര്‍ത്തികമാക്കാറുണ്ട്‌. കൂടാതെ രാസമൂലകങ്ങള്‍ സംയോജിപ്പിച്ചുണ്ടക്കുന്ന സംയുക്തങ്ങള്‍ മുത്തിനു പകരമായി ആഭരണ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു വരികയും ചെയ്യുന്നു.]]></content:encoded>
ഇക്കാലത്ത്‌ കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ ഉപയോഗിക്കാനിഷ്ടപ്പെടുന്ന ഒന്നാണ്‌ ഷാംപൂ. ഷാംപൂ തേച്ചുകുളിക്കുന്നതൊരു സുഖം തന്നെയാണെന്നതിനാലാണിത്‌. തലയില്‍ പതയുന്നതുപോലെ ഷാംപൂ ദേഹത്ത്‌ പതയുന്നില്ല, എന്തുകൊണ്ടാണിതെന്നറിയാമോ ?
സോപ്പു കുമിളകളുടെ കൂട്ടത്തെയാണ്‌ പത എന്നു പറയുന്നത്‌. വായുവിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമേ സോപ്പു കുമിളകള്‍ക്ക്‌ നന്നായി പതയാന്‍ കഴിയൂ. ഷാമ്പൂവിനോ സോപ്പിനോ പതയാനാവശ്യമായത്ര വായു സാന്നിദ്ധ്യം നമ്മുടെ ശരീരത്തിലെ ത്വക്കിന്റെ ഉപരിതലത്തില്‍ ഇല്ല. പക്ഷെ, നമ്മുടെ തലയിലെ മുടിയിഴകള്‍ക്കിടയില്‍ ആവശ്യത്തിലേറെ വായുസാന്നിദ്ധ്യമുണ്ട്‌. അതിനാലാണ്‌ സോപ്പായാലും ഷാംപൂവായാലും നമ്മുടെ മുടിയില്‍ നന്നായി പതയുന്നത്‌. 
ഇതേ തത്വം തന്നെയാണ്‌ ഷേവിംഗ്‌ ബ്രഷിന്റെ കാര്യത്തിലും ഉപയോഗമായിരിക്കുന്നത്‌. തലമുടിയിഴകള്‍ക്കിടയില്‍ വായുവിന്റെ സാന്നിദ്ധ്യമുള്ളതുപോലെ തന്നെ ഷേവിംഗ്‌ ബ്രഷുകളുടെ ബ്രസീലുകള്‍ക്കിടയിലും ധാരാളം വായുസാന്നിദ്ധ്യമുള്ളതുകൊണ്ട്‌ ക്രീം നന്നായി പതയുന്നു.]]></content:encoded>