മലനിരകള്‍
ഒരു ജീവിതമേയുള്ളൂ. അത് ഒറ്റ സാഹസികതയില്‍ തീര്‍ക്കാനുള്ളതല്ല. ഒരുപാട് സാഹസികതകള്‍ പ്രവര്‍ത്തിക്കാന്‍ ബാക്കിവയ്ക്കേണ്ടതാണ് അത്. മരണക്കെണിയാണെന്ന് അറിഞ്ഞുകൊണ്ട് ഒരു ദുരന്തപാത തെരഞ്ഞെടുക്കുന്നത് സാഹസികതയല്ല, അത് മണ്ടത്തരമാണ്.
ട്രെക്കിങ്ങിന് പോകുമ്പോള്‍ ആദ്യം മനസില്‍ ഓര്‍ക്കേണ്ട കാര്യമാണിത്. വനമേഖലകളാണ് സാധാരണയായി ട്രെക്കിങ്ങിന് പലരും തെരഞ്ഞെടുക്കുക. നമുക്കറിയാത്ത പ്രദേശവും ഭൂപ്രകൃതിയും. അപകടസാധ്യത വളരെക്കൂടുതല്‍. ഇങ്ങനെയുള്ളപ്പോള്‍ മുന്‍‌കരുതലുകളും ആവശ്യത്തിന് ഉണ്ടായിരിക്കണം.
ട്രെക്കിങ്ങിന് തെരഞ്ഞെടുക്കുന്ന സ്ഥലത്തിന്‍റെ വിശദാംശങ്ങള്‍ പൂര്‍ണമായും ശേഖരിക്കണം. അവിടെ എത്തിപ്പെട്ടാല്‍ പുറത്തേക്ക് പോകാനുള്ള എല്ലാ വഴികളെക്കുറിച്ചും അറിവ് നേടണം. വനപാതകളില്‍ ട്രെക്കിങ്ങിന് അനുമതി നല്‍കിയിട്ടുള്ള ഇടങ്ങളിലൂടെ മാത്രമേ സഞ്ചരിക്കാവൂ. നമ്മുടെ ഇഷ്ടങ്ങളും വാശികളും കാണിക്കാനുള്ള അവസരമായി ട്രെക്കിങ്ങിനെ മാറ്റരുത്.
ട്രെക്കിങ്ങിന്‍റെ സംഘാടകരായ ഏജന്‍സിയുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്താന്‍ എപ്പോഴും ജിപി‌എസ് ബന്ധത്തിലായിരിക്കണം. ഒന്നോ രണ്ടോ മികച്ച ഗൈഡുകള്‍ ഒപ്പമുണ്ടായിരിക്കുമെന്ന് ഉറപ്പുവരുത്തണം. വഴിതെറ്റുകയോ മറ്റേതെങ്കിലും അപകടത്തില്‍ പെടുമെന്നോ തോന്നിയാല്‍ ഉടന്‍ തന്നെ ഗൈഡുകളോട് ഉചിതമായ മാര്‍ഗനിര്‍ദ്ദേശം ആരായാം. മാത്രമല്ല, ജി പി എസ് വഴി നിങ്ങള്‍ ഏത് വഴിയാണ് സഞ്ചരിക്കുന്നതെന്ന് വനം‌വകുപ്പിന് കൃത്യമായി കണ്ടെത്താനുള്ള സംവിധാനം ഒരുക്കണം. നിങ്ങളുടെ സഞ്ചാരപാതകളുടെ ജി പി എസ് ട്രാക്കിംഗ് വനം‌വകുപ്പിനെ കൂടാതെ നിങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യണം.
അവശ്യം വേണ്ട കുടിവെള്ളം, മരുന്നുകള്‍ എന്നിവ തീര്‍ച്ചയായും കരുതിയിരിക്കണം. അധികം ഭാരമുള്ള വസ്തുക്കളോ വിലകൂടിയ സാധനങ്ങളോ ആഭരണങ്ങളോ ഒന്നും ട്രെക്കിങ്ങിന് പോകുമ്പോള്‍ കൊണ്ടുപോകാന്‍ പാടില്ല. മുട്ടറ്റം വരുന്ന ഷൂ ഉപയോഗിക്കാനും കൈയുറകള്‍ ധരിക്കാനും ശ്രദ്ധിക്കണം.
പെട്ടെന്ന് വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ അതിനെ പ്രതിരോധിക്കാനുള്ള അത്യാവശ്യം ആയുധങ്ങള്‍ കൈവശം കരുതണം. ഗൈഡിന്‍റെ പക്കലും അത്തരം ആയുധങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം.
വനത്തിലൂടെയാണ് ട്രെക്കിങ്ങെങ്കില്‍ വന്യമൃഗങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന ഒരു പ്രവര്‍ത്തിയും നമ്മുടെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടില്ല. വിസില്‍ മുഴക്കുക, വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുക എന്നതൊക്കെ ഒഴിവാക്കണം. സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ ചെയ്യരുത്. അലക്‍ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ക്ക് ഒരു വനം പൂര്‍ണമായും എരിച്ചുകളയാനുള്ള ശക്തിയുണ്ടെന്ന് മറക്കാതിരിക്കുക.
ക്യാമറ കൈവശം കരുതിയിട്ടുള്ളവര്‍ വന്യമൃഗങ്ങളുടെ ചിത്രമെടുക്കുമ്പോള്‍ ഫ്ലാഷ് പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വന്യമൃഗങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലുള്ള നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്.
രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് ട്രെക്കിങ്ങിന് യോജിച്ച സമയം. വേനല്‍ക്കാലത്തും മഴക്കാലത്തും ട്രെക്കിങ്ങിന് പോകാന്‍ പാടില്ല.
മലയും പുഴയും മഞ്ഞും കടലോരവും പച്ചപ്പും കൂടിക്കലരുന്ന പ്രകൃതി സൌന്ദര്യത്തില്‍ കേരളത്തിനൊപ്പം തമിഴ്‌നാട് വരുമെന്ന് വിനോദ സഞ്ചാരികള്‍ക്ക് ഒരിക്കലും അഭിപ്രായമുണ്ടാകില്ല. എന്നാല്‍ കേരളത്തിന്‍റെ കിഴക്കേ അറ്റത്തെ രാമക്കല്‍മേടില്‍ നിന്നും തമിഴ്‌നാടിന്റെ സൌന്ദര്യം കാണുന്നവര്‍ക്ക് ഈ അഭിപ്രായം മാറിമറിഞ്ഞേക്കാം.
കേരള സൌന്ദര്യത്തിനു കൌതുകം പകരുന്ന പശ്ചിമ ഘട്ടത്തിന്‍റെ ഭാഗമാണ് രാമക്കല്‍മേട്. പച്ച നിറമാര്‍ന്ന മലനിരയും കുന്നുകളും ശുദ്ധമായ കാലാവസ്ഥയും തണുത്ത കാറ്റും. ഏറെ റൊമാന്‍റിക് മൂഡ് പകരുന്ന കാഴ്ചകള്‍ ഇടുക്കിയില്‍ നിന്നും 45 കിലോമീറ്റര്‍ അപ്പുറത്താണ്. ഒരു ടൂര്‍ പാക്കേജ് ഒരുക്കുമ്പോള്‍ തൊട്ടടുത്ത വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയും മൂന്നാറും കൂടി ഉള്‍പ്പെടുത്താം. തേക്കടി 40 കിലോമീറ്റര്‍ അകലെയും മൂന്നാര്‍ 75 കിലോമീറ്റര്‍ ദൂരെയും കിടക്കുന്നു.
കേരളത്തിനെയും തമിഴ്‌നാടിനെയും തമ്മില്‍ വേര്‍തിരിക്കുന്ന രാമക്കല്‍മേട്ടില്‍ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് നിന്നും 15 കിലോമീറ്റര്‍ യാത്ര ചെയ്ത് എത്താനാകും. സ്വതവേ ഉയര്‍ന്നു നില്‍ക്കുന്ന പ്രദേശമായ ഇടുക്കിയില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട്ടിലെ കിഴ്ക്കാം തൂ‍ക്കായ മലനിരയില്‍ നിന്നുള്ള തമിഴ്നാടിന്‍റെ കാഴ്ച മനോഹരമായ ഒന്നാണ്.
തമിഴ്നാട്ടിലെ ചുവന്ന മണ്ണും പച്ചപ്പും കൃഷിയിടങ്ങളും കുന്നുകളും ഒരു പെയിന്‍റിംഗ് കാണുന്ന പ്രതീതിയാണ് നല്‍കുന്നത്. ശക്തമായി വീശിയടിക്കുന്ന കാറ്റ് അകമ്പടി സേവിക്കുന്ന ഈ പ്രദേശത്ത് എത്തുന്ന സഞ്ചാരികളെ കോടമഞ്ഞ് തണുപ്പന്‍ കോട്ട് പുതപ്പിക്കും. ഏറെ ഉയരത്തില്‍ ആണെങ്കിലും തണുത്ത കാറ്റിനൊപ്പം വീശുന്ന കോടമഞ്ഞ് തമിഴ്‌നാടിന്‍റെ സൌന്ദര്യം ചിലപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ അപ്രത്യക്ഷമാക്കിയേക്കാനും മതി.
മഞ്ഞും കാറ്റും മലനിരയും പ്രകൃതി സൌന്ദര്യവും കൌതുകം വിതയ്‌ക്കുന്ന രാമക്കല്‍ മേട്ടിലെ മറ്റൊരു സൌന്ദര്യക്കാഴ്ച സൂര്യാസ്തമയമാണ്. മഞ്ഞും കാറ്റും സംഗമിക്കുന്ന മലനിരയില്‍ തമിഴ്‌നാട് വീക്ഷിക്കുന്ന കുറവന്‍റെയും കുറത്തിയുടേയും കുട്ടിയുടേയും പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രം കൂടിയാണിത്. കോട്ടയത്തു നിന്നും മൂന്നാറില്‍ നിന്നും എറണാകുളത്തു നിന്നും ഈ ഭാഗത്തേക്ക് ബസ് ലഭിക്കും. ഏറ്റവും അടുത്ത റയില്‍‌വേ സ്റ്റേഷന്‍ ചങ്ങനാശ്ശേരിയാണ്. വിമാനത്താവളം മധുരയും നെടുമ്പാശ്ശേരിയും. മധുരയില്‍ നിന്നും 140 കിലോമീറ്ററും നെടുമ്പാശ്ശേരിയില്‍ നിന്നും 190 കിലോമീറ്ററും മാറിയാണ് രാമക്കല്‍മേട് സ്ഥിതി ചെയ്യുന്നത്.
മലമടക്കുകളും കോടമഞ്ഞും ഹിമക്കാറ്റും തണുപ്പും കാടിന്റെ ഹരിതാഭയും, കേരളത്തിന്‍റെ തെക്കു കിഴക്കന്‍ മേഖലയായ പൊന്‍‌മുടിക്ക് മൂന്നാറിനോടാണ് സമാനത. എന്നാല്‍ വിനോദ സഞ്ചാര ഭൂപടത്തില്‍ മൂന്നാറിന് ഏറെ പ്രശസ്തിയുണ്ടെങ്കില്‍ കേരളത്തിന്‍റെ പ്രധാന ഹില്‍ സ്റ്റേഷനുകളില്‍ മൂന്നാറിനൊപ്പം തന്നെ സ്ഥാനമുള്ള പൊന്‍‌മുടി അത്ര പ്രശസ്തമല്ല.
നിറങ്ങള്‍ വാരിയെറിഞ്ഞ് പ്രകൃതി തീര്‍ത്തിരിക്കുന്ന ഈ സൌന്ദര്യം കേരള തലസ്ഥാനമായ തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കന്‍ ഭാഗത്താണ്. തിരുവനന്തപുരം നഗരത്തില്‍ നിന്നും 61 കിലോ മീറ്റര്‍ മാറി കിടക്കുന്ന ഈ പ്രദേശം പശ്ചിമഘട്ടത്തിന്‍റെ ഭാഗമാണ്. സമുദ്രനിരപ്പില്‍ നിന്നും 1000 അടി ഉയരെയാണ് ഈ വിനോദസഞ്ചാര കേന്ദ്രം.
കിഴുക്കാം തൂക്കായി നില്‍ക്കുന്ന മലനിരകളാണ് ഇവിടത്തെ പ്രത്യേകത. പ്രശാന്തമായ കാലാവസ്ഥയും തേയില തോട്ടങ്ങളും മലനിരകളെ കൂടുതല്‍ നിറച്ചാര്‍ത്താക്കുന്നു. വഴി മുറിച്ച് ഒഴുകുന്ന ചെറിയ അരുവികളും തീരത്ത് കൌതുകം പകരുന്ന ഒട്ടേറെ ചെടികളും സസ്യസ്നേഹികള്‍ക്ക് കൌതുകം പകരും. മലയെ ചുറ്റി പരന്നു കിടക്കുന്ന വനമേഖല സുന്ദരദൃശ്യമാണ്.
തണുപ്പാര്‍ന്ന തെളിഞ്ഞ വെള്ളവും വെള്ളാരം കല്ലുകളും സൌന്ദര്യമാര്‍ന്ന മത്സ്യങ്ങളും നിറഞ്ഞ‍ കല്ലാര്‍ നദിയുടെ ഉദ്ഭവ കേന്ദ്രം കൂടിയാണ് പൊന്‍‌മുടി‍. ഇരു കരകളിലും ഹരിതാഭയാര്‍ന്ന ചെടികളും കാടും സ്ഥിതി ചെയ്യുന്നു. പുറമേ പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ അഗസ്ത്യാര്‍കൂടം ട്രക്കിംഗുകാര്‍ക്ക് പ്രിയങ്കരമായ അനുഭവമാകും നല്‍കിയേക്കും.
നിബിഡവനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്തിനു 1868 മീറ്ററാണ് ഉയരം. പച്ചമരുന്നുകളാല്‍ സമ്പുഷ്ടമാണിവിടം. ഈ മേഖലയിലെ മറ്റൊരു കൌതുകം മീന്‍ മുട്ടി വെള്ളച്ചാട്ടമാണ്. വാഹനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഇവിടേയ്‌ക്ക് ട്രക്കിംഗ് തന്നെ നടത്തേണ്ടി വരും. തിരുവനന്തപുരത്തു നിന്ന് റോഡുമാര്‍ഗ്ഗം 2 മണിക്കൂര്‍ യാത്ര ചെയ്ത് പൊന്‍‌മുടിയില്‍ എത്താം.
തിരുവനന്തപുരം പട്ടണത്തിന്‍റെ വടക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അറേബ്യന്‍ കടലിനു സമാന്തരമായി തന്നെ പൊന്‍മുടിയും സ്ഥിതി ചെയ്യുന്നു.
PRO
PRO
വയനാടന്‍ കുന്നുകളുടെ മനോഹാരിതയും മീന്‍മുട്ടി വെള്ളച്ചാട്ടത്തിന്‍റെ സൌന്ദര്യവും ഉള്‍പ്പടെ നയനാന്ദകരമായ നിരവധി മായക്കാഴ്ചകള്‍ സമ്മാനിക്കുന്ന നീലിമല വയനാഡ്-ഊട്ടി റോഡിലെ വടുവഞ്ചാലിന് സമീപമാണ്. വടുവഞ്ചാലില്‍ നിന്ന് മുന്നു കീലോമീറ്റര്‍ യാത്ര ചെയ്താല്‍ നീലിമലയുടെ അടിവാരത്തില്‍ എത്തിച്ചേരാം. ഇവിടെ നിന്ന് കാല്‍നടയായി തന്നെ മലകയറണം.
ഇരു വശങ്ങളിലും കാപ്പി തോട്ടങ്ങളും ഇഞ്ചി, കമുക് കൃഷിയിടങ്ങളും നീലിമലയ്ക്ക് വേലികെട്ടിയിരിക്കുന്നു. നീലിമലയുടെ നെറുകയിലാണ് സുന്ദര വയനാടന്‍ ദൃശ്യങ്ങള്‍ സമ്മാനിക്കുന്ന വ്യൂപോയിന്‍റെ. ഇവിടേയ്ക്കുള്ള യാത്രയ്ക്കിടയില്‍ അപൂര്‍വമായ സസ്യലതാദികളും ചെറു കിളികളുടെ കൂട്ടങ്ങളും കാണാന്‍ സാധിക്കും. ഏകദേശം അര കിലോമീറ്റര്‍ കയറി കഴിഞ്ഞാല്‍ പിന്നെ തീരെ ഇടുങ്ങിയ വഴിയാണ്. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്ന് നില്‍ക്കുന്ന കാട്ടു പുല്ലുകള്‍ ഏതൊരു ധൈര്യശാലിയിലും അല്‍പ്പം ഭീതി വിതയ്ക്കും.
ഈ യാത്രയ്ക്ക് ഒടുവില്‍ വളരെ പെട്ടന്നാകും സഞ്ചാരിയുടെ മുന്നിലേക്ക് ആരും പ്രതിക്ഷിക്കാത്ത ആ മനോഹര കാഴ്ച പൊട്ടി വീഴുക. പശ്ചിമഘട്ടത്തിന്‍റെ സുന്ദര കാഴ്ചകള്‍ ആസ്വദിച്ച് നില്‍ക്കുന്നതിനിടയില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള പൂമ്പാറ്റ കൂട്ടങ്ങള്‍ തനിക്ക് ചുറ്റും നൃത്തം വെയ്ക്കുന്നതും സഞ്ചാരിയറിയും.ഇവിടെ നിന്ന് അല്‍പ്പം കൂടി താഴ്യ്ക്ക് ഇറങ്ങിയാല്‍ പാല്‍ പെയ്ത പോലെയുള്ള മീന്‍‌മുട്ടി വെള്ളച്ചാട്ടവും ദൃശ്യമാകും.
PRO
PRO
പ്രകൃതി നല്‍കിയ സൌന്ദര്യത്തിന് പുറമേ ബ്രിട്ടീഷ് ഭരണത്തിന്‍റെ ശേഷിപ്പുകള്‍ പേറുന്ന നിര്‍മ്മിതികളും ഹിമാചലിന്‍റെ മാറ്റ് കൂട്ടുന്നു. ഇന്ത്യക്കകത്ത് നിന്ന് മാത്രമല്ല വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി ടൂറിസ്റ്റുകളുടെ സ്വപ്നഭൂമിയാണ് ഹിമാചല്‍ പ്രദേശ്. വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി മധുവിധു ആഘോഷിക്കാനെത്തുന്ന് നവദമ്പതികളുടെ ഇഷ്ടകേന്ദ്രം എന്ന പേരും ഹിമാചല്‍ സ്വന്തമാക്കി കഴിഞ്ഞു.
കിഴക്ക് ചൈനയുമായി അതിരുകള്‍  പങ്കിടുന്ന ഹിമാചല്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, ജമ്മു കാശ്മീര്‍ എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു. പൂര്‍ണ്ണമായും ഒരു പര്‍വ്വത പ്രദേശമാണ് ഇവിടം. സമുദ്രനിരപ്പില്‍ നിന്ന് 350 മീറ്റര്‍ മുതല്‍ 1,500 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങള്‍ ഇവിടെയുണ്ട്. ഹിമാലയത്തിന്‍റെ മൂന്നു തട്ടുകളിലായാണ് സംസ്ഥാനം വ്യാപിച്ച് കിടക്കുന്നത്. ദൃശ്യമനോഹരമായ സത്‌ലജ് നദിയാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം.
പ്രകൃതി സൌന്ദര്യത്തിന് പുറമെ തനതായ ശൈലിയില്‍ ആഘോഷിക്കപ്പെടുന്ന നിരവധി ഉത്സവങ്ങളും ഹിമാചലിന്‍റെ പ്രത്യേകതയാണ്.മാര്‍ച്ച് മാസത്തിലെ ശിവരാത്രിയാണ് ഇവിടത്തെ ഏറ്റവും പ്രധാന ഉത്സവം ഇതോട് അനുബന്ധിച്ച് വിവിധ ആരാധാനായങ്ങളിലെ ചൈത് ദുര്‍ഗാഷ്ടമി ആഘോഷങ്ങളും നടക്കും. നാല്‍‌വാഡിയിലെ കന്നുകാലി ചന്തയാണ് ഈ കാലയളവിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ബൈസാകി, നവരാത്രി, ഡൂങ്ങ്‌ഗിരി, ചീഷു, ദസഹ്‌റ, ദീപാവലി തുടങ്ങിയവയാണ് മറ്റ് പ്രധാന ആഘോഷങ്ങള്‍. ക്രിസ്തുമസും ബുദ്ധ മത ഉത്സവങ്ങളും ഇവിടെ വന്‍ ജന പങ്കാളിത്തത്തൊടെയാണ് അഘോഷിക്കപ്പെടുന്നത്. തിബറ്റന്‍ പ്രവാസ സര്‍ക്കാരിന്‍റെ ആസ്ഥാനമായ ധര്‍മ്മശാല ഹിമാചലിലാണ്.
ഇതിന് പുറമെ ടൂറിസവുമായി ബന്ധപ്പെട്ട നിരവധി പരിപാടികളും ഇവിടെ അരങ്ങേറാറുണ്ട്. പുഷ്പോത്സവം, സ്കീയിങ്ങ് മത്സരങ്ങള്‍ തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം.
പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായി വളര്‍ന്ന് കഴിഞ്ഞതിനാല്‍ വിനോദ സഞ്ചാരികള്‍ക്കായി മികച്ച താമസ സൌകര്യമുള്ള ഹോട്ടലുകള്‍ ഇവിടെയുണ്ട്. ഭണ്ടര്‍, ഗാഗ്ഗല്‍, ജബര്‍ഹാറ്റി എന്നീ മൂന്നു എയര്‍പോര്‍ട്ടുകളാണ് സംസ്ഥാനത്തുള്ളത്. ഇവിടെ നിന്ന് ഡല്‍ഹിയിലേക്ക് കൃത്യമായ ഇടവേളകളില്‍ വിമാന സര്‍വീസുണ്ട്.
എന്നാല്‍ പരിമിതമായ ട്രെയിന്‍ സര്‍വീസുകള്‍ മാത്രമാണ് ഹിമാചലിലുള്ളത്. സിംല, സോളന്‍, ഉന, ജൊഗിന്ദര്‍ നഗര്‍ എന്നിവയാണ് പ്രധാന റെയില്‍‌വേ സ്റ്റേഷനുകള്‍. അതേ സമയം റോഡ് മാര്‍ഗമുള്ള യാത്ര് കൂടുതല്‍ സുഖകരമാകും എന്നാല്‍ മഞ്ഞു കാലത്ത് മലയിടിച്ചിലും മറ്റും കാരണം പലപ്പോഴും റോഡ് ഗതാഗതം തടസപ്പെടാറുമുണ്ട്. ഹിമാച്ചലിലേയ്ക്കുള്ള പ്രത്യേക ടൂര്‍ പാക്കേജുകള്‍ പ്രമുഖ ടൂര്‍ ഒപ്പറേറ്റര്‍മാരെല്ലാം നല്‍കുന്നുണ്ട്.
PRO
PRD
കേരള സൌന്ദര്യത്തിനു കൌതുകം പകരുന്ന പശ്ചിമ ഘട്ടത്തിന്‍റെ ഭാഗമാണ് രാമക്കല്‍മേട്. പച്ച നിറമാര്‍ന്ന മലനിരയും കുന്നുകളും ശുദ്ധമായ കാലാവസ്ഥയും തണുത്ത കാറ്റും. ഏറെ റൊമാന്‍റിക് മൂഡ് പകരുന്ന കാഴ്ചകള്‍ ഇടുക്കിയില്‍ നിന്നും 45 കിലോമീറ്റര്‍ അപ്പുറത്താണ്. ഒരു ടൂര്‍ പാക്കേജ് ഒരുക്കുമ്പോള്‍ തൊട്ടടുത്ത വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയും മൂന്നാറും കൂടി ഉള്‍പ്പെടുത്താം. തേക്കടി 40 കിലോമീറ്റര്‍ അകലെയും മൂന്നാര്‍ 75 കിലോമീറ്റര്‍ ദൂരെയും കിടക്കുന്നു.
കേരളത്തിനെയും തമിഴ്‌നാടിനെയും തമ്മില്‍ വേര്‍തിരിക്കുന്ന രാമക്കല്‍മേട്ടില്‍ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് നിന്നും 15 കിലോമീറ്റര്‍ യാത്ര ചെയ്ത് എത്താനാകും. സ്വതവേ ഉയര്‍ന്നു നില്‍ക്കുന്ന പ്രദേശമായ ഇടുക്കിയില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട്ടിലെ കിഴ്ക്കാം തൂ‍ക്കായ മലനിരയില്‍ നിന്നുള്ള തമിഴ്നാടിന്‍റെ കാഴ്ച മനോഹരമായ ഒന്നാണ്.
തമിഴ്നാട്ടിലെ ചുവന്ന മണ്ണും പച്ചപ്പും കൃഷിയിടങ്ങളും കുന്നുകളും ഒരു പെയിന്‍റിംഗ് കാണുന്ന പ്രതീതിയാണ് നല്‍കുന്നത്. ശക്തമായി വീശിയടിക്കുന്ന കാറ്റ് അകമ്പടി സേവിക്കുന്ന ഈ പ്രദേശത്ത് എത്തുന്ന സഞ്ചാരികളെ കോടമഞ്ഞ് തണുപ്പന്‍ കോട്ട് പുതപ്പിക്കും. ഏറെ ഉയരത്തില്‍ ആണെങ്കിലും തണുത്ത കാറ്റിനൊപ്പം വീശുന്ന കോടമഞ്ഞ് തമിഴ്‌നാടിന്‍റെ സൌന്ദര്യം ചിലപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ അപ്രത്യക്ഷമാക്കിയേക്കാനും മതി.
മഞ്ഞും കാറ്റും മലനിരയും പ്രകൃതി സൌന്ദര്യവും കൌതുകം വിതയ്‌ക്കുന്ന രാമക്കല്‍ മേട്ടിലെ മറ്റൊരു സൌന്ദര്യക്കാഴ്ച സൂര്യാസ്തമയമാണ്. മഞ്ഞും കാറ്റും സംഗമിക്കുന്ന മലനിരയില്‍ തമിഴ്‌നാട് വീക്ഷിക്കുന്ന കുറവന്‍റെയും കുറത്തിയുടേയും കുട്ടിയുടേയും പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
PRO
PRO
നിറങ്ങള്‍ വാരിയെറിഞ്ഞ് പ്രകൃതി തീര്‍ത്തിരിക്കുന്ന ഈ സൌന്ദര്യം കേരള തലസ്ഥാനമായ തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കന്‍ ഭാഗത്താണ്. തിരുവനന്തപുരം നഗരത്തില്‍ നിന്നും 61 കിലോ മീറ്റര്‍ മാറി കിടക്കുന്ന ഈ പ്രദേശം പശ്ചിമഘട്ടത്തിന്‍റെ ഭാഗമാണ്. സമുദ്രനിരപ്പില്‍ നിന്നും 1000 അടി ഉയരെയാണ് ഈ വിനോദസഞ്ചാര കേന്ദ്രം.
കിഴുക്കാം തൂക്കായി നില്‍ക്കുന്ന മലനിരകളാണ് ഇവിടത്തെ പ്രത്യേകത.  പ്രശാന്തമായ കാലാവസ്ഥയും തേയില തോട്ടങ്ങളും മലനിരകളെ കൂടുതല്‍ നിറച്ചാര്‍ത്താക്കുന്നു. വഴി മുറിച്ച് ഒഴുകുന്ന ചെറിയ അരുവികളും തീരത്ത് കൌതുകം പകരുന്ന ഒട്ടേറെ ചെടികളും സസ്യസ്നേഹികള്‍ക്ക് കൌതുകം പകരും. മലയെ ചുറ്റി പരന്നു കിടക്കുന്ന വനമേഖല സുന്ദരദൃശ്യമാണ്.
തണുപ്പാര്‍ന്ന തെളിഞ്ഞ വെള്ളവും വെള്ളാരം കല്ലുകളും സൌന്ദര്യമാര്‍ന്ന മത്സ്യങ്ങളും നിറഞ്ഞ‍ കല്ലാര്‍ നദിയുടെ ഉദ്ഭവ കേന്ദ്രം കൂടിയാണ് പൊന്‍‌മുടി‍. ഇരു കരകളിലും ഹരിതാഭയാര്‍ന്ന ചെടികളും കാടും സ്ഥിതി ചെയ്യുന്നു. പുറമേ പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ അഗസ്ത്യാര്‍കൂടം ട്രക്കിംഗുകാര്‍ക്ക് പ്രിയങ്കരമായ അനുഭവമാകും നല്‍കിയേക്കും.
നിബിഡവനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്തിനു 1868 മീറ്ററാണ് ഉയരം. പച്ചമരുന്നുകളാല്‍ സമ്പുഷ്ടമാണിവിടം. ഈ മേഖലയിലെ മറ്റൊരു കൌതുകം മീന്‍ മുട്ടി വെള്ളച്ചാട്ടമാണ്. വാഹനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഇവിടേയ്‌ക്ക് ട്രക്കിംഗ് തന്നെ നടത്തേണ്ടി വരും. തിരുവനന്തപുരത്തു നിന്ന് റോഡുമാര്‍ഗ്ഗം 2 മണിക്കൂര്‍ യാത്ര ചെയ്ത് പൊന്‍‌മുടിയില്‍ എത്താം.
PRO
സമുദ്ര നിരപ്പില്‍ നിന്ന് 4000 അടി ഉയരെയുള്ള ഈ ഹില്‍‌സ്റ്റേഷന്‍ ഹണിമൂണ്‍ ട്രിപ്പിനായി ദമ്പതികള്‍ തെരഞ്ഞെടുക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇവിടെക്കുള്ള വഴിയിലെ ഹെയര്‍പിന്‍ വളവുകളും പ്രകൃതി രമണീയ കാഴ്ചകളും സഞ്ചാരികളുടെ കണ്ണില്‍ മായാതെ നില്‍ക്കും.
ദില്‍‌വാര ജൈന ക്ഷേത്രങ്ങളാണ് മൌണ്ട് അബുവിലെ മറ്റൊരു പ്രധാന ആകര്‍ഷണ കേന്ദ്രം. പതിനൊന്നാം നൂറ്റാണ്ടിലെയും പതിമൂന്നാം നൂറ്റാണ്ടിലെയും ശില്‍പ്പഭംഗി വിളിച്ചോതുന്ന ഈ മാര്‍ബിള്‍ ക്ഷേത്രങ്ങള്‍ വിദേശികളുടെ കണ്ണിലെയും നിത്യ വിസ്മയമാണ്.
ഇവിടുത്തെ ഗുരുമുഖ് ക്ഷേത്രത്തിന് പൌരാണികതയുമായി അടുത്ത ബന്ധമാണുള്ളത്. വസിഷ്ഠമുനിയുടെ ഹോമകുണ്ഠത്തിന്‍റെ സ്ഥാനത്താണ് ഈ ക്ഷേത്രമെന്ന് കരുതപ്പെടുന്നു. 750 പടികള്‍ കടന്നു വേണം ഈ ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍.
നഖി തടാകമാ‍ണ് മൌണ്ട് ആബുവിലെ പ്രത്യേക ആകര്‍ഷണം. ഈ തടാകം ഇന്ത്യയിലെ ഏക കൃത്രിമ തടാകമാണ്. 3937 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകത്തില്‍ ബോട്ടിംഗ് സൌകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഇതിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്തു നിന്നുള്ള അസ്തമന കാഴ്ച സഞ്ചാരികളുടെ മനസ്സും വിചാരങ്ങളും ഒരു നിമിഷത്തേക്കെങ്കിലും മോഷ്ടിക്കുമെന്ന് ഉറപ്പ്!
ജൂണ്‍ മാസത്തിലാണ് മൌണ്ട് ആബുവില്‍ സഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും തിരക്ക് അനുഭവപ്പെടുന്നത്. ഈ സമയത്ത് നടക്കുന്ന ത്രിദിന സമ്മര്‍ ഫെസ്റ്റിവല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. നഖി തടാകത്തിലെ ബോട്ട് റേസ്, ഷാമിക്വാലി എന്ന സംഗീത ഉത്സവം പ്രാദേശിക നൃത്തങ്ങള്‍ എന്നിവയെല്ലാം ഈ മേളയ്ക്ക് നിറം ചാര്‍ത്തുന്നു.
WD
സ്വപ്ന ഭൂമിയായ ലഡാക്കിന് ഇന്ത്യന്‍ ചരിത്രത്തെ കുറിച്ചും ഒത്തിരി പറയാനുണ്ടാവും. സിന്ധു നദി ഒഴുകുന്ന ഈ ഭൂമി ഇന്ത്യയിലെ ആദ്യ ആര്യന്‍ സമൂഹത്തിന്‍റെ പിന്‍‌ഗാമികളും ഇവിടെയാണെന്നാണ് കരുതുന്നത്. ലഡാക്കിന്‍റെ വടക്ക് കാരക്കോറം മലനിരകളും തെക്ക് ഹിമാലയ പര്‍വ്വതവുമാണ്. ലഡാക്കിന്‍റെ തലസ്ഥാനം ലേ ആണ്. ലേ, നുബ്ര, സന്‍സ്കാര്‍, ലോവര്‍ ലഡാക്ക്, റുപ്ഷു എന്നിവയാണ് മറ്റ് പ്രധാന സ്ഥലങ്ങള്‍.
സഞ്ചാരികള്‍ക്കായി നടത്തുന്ന ലഡാക്ക് ഫെസ്റ്റിവല്‍ ഇവിടത്തെ മുഖ്യ ആകര്‍ഷണമാണ്. ഇന്തോ-ചൈന അതിര്‍ത്തിയിലെ അതി മനോഹമായ പാംഗോങ്ങ് ടുസോ തടാകം,  ആദ്യ ആര്യന്‍ സമൂഹത്തിന്‍റെ പിന്‍‌ഗാമികള്‍ വസിക്കുന്ന ബൈമ ഗ്രാമം, സിയാച്ചന്‍ താഴ്‌വരയിലെ പ്രകൃതി രമണീയമായ നുബ്ര താഴ്‌വര ഇവയെല്ലാം സഞ്ചാരികള്‍ക്ക് അനന്യമായ ആഹ്ലാദ കാഴ്ചകളാവുമെന്ന് ഉറപ്പ്.
തണുപ്പ് വിട്ടുമാറാത്ത സ്വാഭാവിക പ്രകൃതിലൂടെ ഫേയില്‍ നിന്ന് നിമോ വരെ ഒരു ചങ്ങാടയാത്ര! അതും, സംസ്കാരത്തിന്‍റെ ഭാഗമായ സിന്ധൂ നദിയിലൂടെ. ലോകത്ത്  നദിയിലൂടെ ചങ്ങാടത്തില്‍ യാത്രചെയ്യാന്‍ പറ്റുന്ന ഏറ്റവും ഉയര്‍ന്ന സ്ഥലവും ഇതാണെന്ന് അറിയുമ്പോള്‍ സഞ്ചാരികള്‍ ശരിക്കും വിസ്മയഭരിതരാവുമെന്ന് ഉറപ്പ്.
മലകയറ്റത്തിനും ഗ്ലെഡിങ്ങിനും ട്രെക്കിങ്ങിനും സ്കീയിങ്ങിനും ലഡാക്ക് അവസരമൊരുക്കുന്നു.
ലഡാക്ക് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് പോളോ മത്സരങ്ങള്‍ കാണുകയും പങ്കാളികളാവാനും വിനോദസഞ്ചാരവകുപ്പ് അവസരമൊരുക്കുന്നുണ്ട്. പരമ്പരാഗത അമ്പെയ്ത്ത് മത്സരവും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റുമെന്ന് ഉറപ്പാണ്. ലേയ്ക്ക് അടുത്തുള്ള സകാര ഗ്രാമമാണ് അമ്പെയ്ത്തുമായി സഞ്ചാരികളെ വരവേല്‍ക്കുന്നത്.
എത്തിച്ചേരാന്‍
ലഡാക്കിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ലേ ആണ്. ഇവിടേയ്ക്ക് ഡല്‍ഹിയില്‍ നിന്നും ചണ്ഡീഗഡില്‍ നിന്നും വിമാന സര്‍‌വീസുണ്ട്. റോഡുമാര്‍ഗ്ഗമാണെങ്കില്‍ കശ്മീര്‍ തലസ്ഥാനമായ ലഡാക്കിലെത്താന്‍ ശ്രീനഗറില്‍ നിന്ന് രണ്ട് ദിവസത്തെ (434 കി.മീ) യാത്രയുണ്ട്. കാര്‍ഗിലില്‍ ആയിരിക്കും രാത്രി തങ്ങുക. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ റോഡ് തുറന്ന് കൊടുക്കും.
WD
WD
കോന്നിയില്‍ നിന്ന് കൊക്കാത്തോട്ടിലേയ്ക്ക് നീളുന്ന ദുഷ്കരമായ പാതയിലൂടെ അള്ളുങ്കല്‍ എത്താന്‍ ജീപ്പ് സര്‍വീസ് മാത്രമാണ് ആശ്രയം. കോന്നിയില്‍ നിന്നും കല്ലേലി വരെ ബസ് സര്‍വീസ് നടത്തുന്നുണ്ടെന്നതൊഴിച്ചാല്‍ യാത്രാസൗകര്യങ്ങളുടെ കാര്യത്തില്‍ ഈ വനമേഖല ഇന്നും അവഗണിക്കപ്പെട്ടനിലയില്‍ത്തന്നെ.
കല്ലേലിയില്‍ നിന്നും നദി കടന്നാണ് കൊക്കാത്തോട്ടിലേയ്ക്കുള്ള യാത്ര. വര്‍ഷകാലമായാല്‍ നദി കടന്നുള്ള യാത്ര അസാദ്ധ്യമാവും. കൊക്കാത്തോട് ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലുമാവും.
ഉരുളന്‍കല്ലുകള്‍ നിറഞ്ഞ വഴിയിലൂടെയുള്ള യാത്ര നമ്മെ അലോസരപ്പെടുത്തുന്നില്ല. ഒത്തിരിയൊത്തിരി കഥകള്‍ ആരോടെങ്കിലും പറയാന്‍ പാതയോരത്ത് അക്ഷമയോടെ കാത്തുനില്‍ക്കുന്ന ജീര്‍ണാവസ്ഥയിലായ വന്‍മരങ്ങളും അതിന്മേല്‍ സ്വപ്നം കണ്ടുമയങ്ങുന്ന പക്ഷികളും സംഗീതം പൊഴിക്കുന്ന കാട്ടരുവിയുമെല്ലാം യാത്രയ്ക്കിടയിലെ അപൂര്‍വ സൗഭാഗ്യങ്ങളാവുന്നു.
കോന്നിയില്‍നിന്നും അള്ളുങ്കലില്‍ യാത്രയുടെ ആദ്യഘട്ടം അവസാനിക്കുമ്പോള്‍ 50 മിനിട്ട് കടന്നുപോയത് നാമറിഞ്ഞിട്ടുണ്ടാവില്ല. കാട്ടാത്തിപ്പാറയുടെ വന്യഭംഗി അടുത്തറിയാന്‍ ഇനി കാല്‍നടയാത്ര.
ഒരുമണിക്കൂര്‍ യാത്രയ്ക്കൊടുവില്‍ സ്മൃതികളുറങ്ങുന്ന കാട്ടാത്തിപ്പാറയുടെ നെറുകയിലെത്തുകയായി നാം.
പ്രണയസാക്ഷാത്കാരത്തിനായി വനത്തിലെ ആചാരങ്ങള്‍ ധിക്കരിച്ച ആദിവാസിയുവതിയാണത്രേ ശാപംമൂലം കാട്ടാത്തിപ്പാറയായത്. വശ്യസുന്ദരങ്ങളായ ദൃശ്യങ്ങള്‍ മനസിനെ മായികലോകത്തേയ്ക്കാനയിക്കുന്നു.
സഹ്യപര്‍വതനിരയുടെ ഭാഗമായ വനപ്രദേശങ്ങള്‍ അകലെ പച്ചത്തുരുത്തുകളാവും. മേടപ്പാറ, പാപ്പിനിപ്പാറ, കുടപ്പാറ തുടങ്ങിയ കരിംപാറകള്‍ ചുറ്റും തലയുയര്‍ത്തി നില്‍ക്കുന്നു. പുതിയൊരു പ്രണയാനുഭവംപോലെ, കൊടുംവേനലിലും മഞ്ഞുപെയ്തിറങ്ങുന്ന മാമലയുടെ മുകളില്‍ ഒരിക്കലും വറ്റാത്ത അരുവിയുടെ തെളിമ.
കാട്ടാത്തിപ്പാറയുടെ മുകളില്‍ ഒരേക്കര്‍ഭാഗം നിരപ്പായപ്രദേശമാണ്. അപൂര്‍വയിനത്തില്‍പ്പെട്ട വൃക്ഷങ്ങളും പുല്‍മേടുകളും കാട്ടാത്തിപ്പാറയെ കൂടുതല്‍ സുന്ദരിയാക്കുന്നു.
കാട്ടുമൃഗങ്ങള്‍ ഇരതേടിയെത്തുന്ന താഴ്വാരങ്ങളില്‍ ത്രിബിള്‍ എക്കോ കേള്‍ക്കാമെന്ന പ്രത്യേകതയുമുണ്ട്. പ്രകൃതിയുടെ വരദാനമായ കാട്ടാത്തിപ്പാറ വൈകാതെ ടൂറിസം ഭൂപടത്തില്‍ ഇടം കണ്ടെത്തിയേക്കും.
മടക്കയാത്രയ്ക്കുമുമ്പ് നാമറിയാതെ ഒരിക്കല്‍ക്കൂടി തിരിഞ്ഞുനോക്കും. അവിടെ മോഹഭംഗത്തിന്‍റെ ഗതകാലസ്മരണകളുമായി കാട്ടാത്തിപ്പാറ...
WD
നെ‌ന്‍മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്രാ മധ്യേ നമുക്ക് പോത്തുണ്ടി ഡാമിന്‍റെ വിശാലതയും ഓളപ്പരപ്പുകളും സ്വാന്തനം നല്‍കുന്നു. ഇവിടെ നിന്ന് നമുക്ക് യാത്ര തുടരാം, 500 മുതല്‍ 1570 മീറ്ററിലധികം ഉയരമുള്ള മലകളിലേക്ക്!
നെല്ലിയാമ്പതിയിലേക്ക് കയറുമ്പോള്‍ പല വളവുകളും വിസ്മയ ദൃശ്യങ്ങളുമായാണ് നമ്മെ കാത്തിരിക്കുക. പാലക്കാടിന്‍റെ പച്ചപ്പരവതാനി വിരിക്കുന്ന നെല്‍പ്പാടങ്ങളും ടൌണിന്‍റെ ദൃശ്യങ്ങളും എന്തിനേറെ, തമിഴ്നാടിന്‍റെ ഭാഗങ്ങള്‍ പോലും നമ്മെ ഈ ‘വ്യൂ പോയന്‍റുകള്‍’ കാട്ടിത്തരും.
പാലഗപാണ്ടി എന്ന എസ്റ്റേറ്റാണ് നെല്ലിയാമ്പതിയില്‍ ഏറ്റവും ഉയരെയുള്ളത്. ഇതിന് അടുത്തുള്ള സീതാര്‍ കുണ്ഡ് കണ്ണിന് വിസ്മയമൊരുക്കുന്നു. ഇവിടെ നിന്നും താഴ്‌വരയുടെ കാഴ്ച അതി മനോഹരമാണ്. ഏകദേശം 100 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള വെള്ളച്ചാട്ടവും കാണികളുടെ നിത്യ വിസ്മയങ്ങളില്‍ ഒന്നാണ്.
ശബരിമല: ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമല പത്തനം തിട്ട നഗരത്തില്‍ നിന്ന് 72 കിലോമീറ്ററകലെ സ്ഥിതിചെയ്യുന്നു.
ആറന്മുള: പ്രസിദ്ധമായ ആറന്മുള വള്ളം കളി നടക്കുന്നത് ഇവിടെയാണ്. ഇവിടെ പന്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പാര്‍ത്ഥസാരഥിക്ഷേത്രം ഒട്ടനവധി ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നു.
തിരുവല്ല: മലങ്കര മാര്‍ത്തോമ സിറിയന്‍ സഭയുടെ ആസ്ഥാനം ഇവിടെയാണ്.
നിരണം: തിരുവല്ലക്കടുത്ത് കിടക്കുന്ന നിരണത്താണ് ഇന്ത്യയിലെ ഏറ്റവും പഴയപള്ളിയുള്ളത്. ഈ പള്ളി ക്രിസ്തുശിഷ്യനായ സെന്‍റ് തോമസ് സ്ഥാപിച്ചതാണ്.
മാരാമണ് കണ്‍‌വെന്‍ഷന്‍‍‍: ലോകത്തിലെ എല്ലായിടത്തുമുള്ള ക്രിസ്ത്യന്‍ സഭകള്‍ വര്‍ഷം തോറും ഒന്നു ചേരാറുള്ളത്കോഴഞ്ചേരിക്കടുത്തുള്ള മാരാമണ്ണിലാണ്.
നെല്ലിയാമ്പതി : മനോഹരമായ ഈ കുന്നിന്‍ പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് 467 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. സുഖവാസത്തിന്പറ്റിയ കാലാവസ്ഥയുള്ള ഇവിടം ട്രെക്കിംഗിനും അനുയോജ്യമാണ്.
മലമ്പുഴ ഗാര്‍ഡന്‍ : പാലക്കാട്നഗരത്തില്‍ നിന്ന് 10 കിലോമീറ്ററകലെ കിടക്കുന്ന മലന്പുഴയില്‍ ഒരു ഡാമും പ്രകൃതിരമണീയമായ ഒരു ഉദ്യാനവും ഉണ്ട്.
പാലക്കാട്കോട്ട : ഹൈദരലിയുടെയും ടിപ്പുവിന്‍െറയും പടയോട്ടങ്ങളുടെ നിത്യസ്മാരകം. 1766-ല്‍ ഹൈദരലി കെട്ടിയ ഈ കോട്ട പിന്നീട് ബ്രിട്ടീഷുകാര്‍ പുതുക്കിപ്പണിയുകയുണ്ടായി.
ത്രിതല : ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങളും ശിലാഫലകങ്ങളും ഈ പ്രദേശത്തിന്‍െറ പ്രത്യേകതയാണ്. പുരാവസ്തു പ്രാധാന്യമുള്ള, ഇവിടത്തെ, കാട്ടില്‍ ക്ഷേത്രം ഒന്‍പതാം നൂറ്റാണ്ടില്‍ പണികഴിച്ചതാണെന്ന് പറയപ്പെടുന്നു.
ദേവീകുളം, മാട്ടുപ്പെട്ടി തടാകം, രാജാമല, ടോപ്പ് സ്റ്റേഷന്‍, മറയൂര്‍, ചിന്നാര്‍ വന്യമൃഗസങ്കേതം എന്നിവ ഇവയില്‍ ചിലതുമാത്രം. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1,800 മീറ്റര്‍ മുകളിലാണ് സംസ്ഥാനത്തെ ആദ്യ സുഖവാസ കേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന മൂന്നാര്‍.
മൂന്നാറില്‍ നിന്നു 12 കിലോമീറ്ററകലെയാണ് ഇന്തോ-സ്വിസ് സംരഭമായ കാറ്റില്‍ ആന്‍റ് ഫോഡര്‍ ഡവലപ്പ് മെന്‍റ്. ആലുവാ-മൂന്നാര്‍ റോഡിലെ വളാകൂത്ത് വെള്ളച്ചാട്ടം കാണാം. ടോപ്പ് സ്റ്റേഷനില്‍ നിന്നു നോക്കിയാല്‍ പച്ചയണിഞ്ഞുകിടക്കുന്ന തമിഴ്നാടിന്‍െറ അതിര്‍ത്തി കാണാം.
മറയൂരിലെ  ചന്ദനക്കാടുകള്‍, ഗുഹകള്‍. തൂവാനത്തെ വെള്ളച്ചാട്ടങ്ങള്‍  എന്നിവ നമ്മുടെ കണ്ണുകള്‍ക്ക് കുളിര്‍മ്മയേകുന്നു. പരന്നു കിടക്കുന്ന തേയിലത്തോട്ടം പ്രധാന ആകര്‍ഷണീയതയാണ്. പച്ചകുപ്പായമണിഞ്ഞ പ്രകൃതിയുടെ പൂര്‍ണ്ണത നിങ്ങളിവിടെ കാണുന്നു.
രാജമലയിലെ വരയാടുകള്‍ ലോകപ്രസിദ്ധമാണ്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വന്യമൃഗമാണ്വരയാടുകള്‍. ലോകത്തില്‍ മറ്റൊരിടത്തും ഇവയില്ലഎന്നു കരുതപ്പെടുന്നു.
വര്‍ഷം മുഴുവനും ലഭിക്കുന്ന നേരിയ തണുപ്പ്, പ്രകൃതി രമണീയത, ശാന്തത എന്നിവയാണ് മൂന്നാറിലെത്തുന്ന വിനോദസഞ്ചാരിക്ക് അനുഭവപ്പെടുക. ബ്രിട്ടീഷുകാര്‍ വേനലവധികളും ഒഴിവുദിനങ്ങളും ചെലവഴിക്കാന്‍ മൂന്നാര്‍ തന്നെ തിരഞ്ഞെടുത്തതിനു കാരണം ഇതുതന്നെയാവണം.
ഒക്ടോബര്‍ മുതല്‍ മെയ്വരെയാണ് മൂന്നാര്‍ സന്ദര്‍ശിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഡിസംബര്‍ മാസങ്ങളില്‍ താപനില പൂജ്യം വരെയാകാറുണ്ട്.
എറണാകുളത്തില്‍ നിന്ന് 4 മണിക്കൂര്‍ യാത്ര ചെയ്താല്‍ മുന്നാറിലെത്താം. ഏകദേശം 135 കിലോമീറ്റര്‍ ദൂരമുണ്ട്. ഏറ്റവും സൗകര്യപ്രദമായ റൂട്ടും ഇതുതന്നെ. ഇവിടെനിന്ന് ഏറണാകുളം, തേക്കടി, പളനി, തിരുവനന്തപുരം, കോയമ്പത്തൂര്‍ എന്നീ പ്രധാന നഗരങ്ങളിലേക്കും ബസ് സര്‍വ്വീസ് ഉണ്ട്.
കല്‍പ്പറ്റയില്‍ നിന്ന്  14 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഈ കൊടുമുടിയില്‍ എത്താം. യാത്ര ഒരു ദിവസം നീണ്ടുനില്‍ക്കും. ചെങ്കുത്തായതും വളഞ്ഞുപുളഞ്ഞു കിടക്കുന്നതുമായ ചെമ്പ്ര കൊടുമുടിയിലുള്ള യാത്ര ഒരു അവിസ്മരണീയ അനുഭവമായിരിക്കും.
താല്‍ക്കാലികമായി കെട്ടിയുണ്ടാക്കാവുന്ന കൂടാരങ്ങളില്‍ രണ്ടുദിവസം കഴിയാം. ടെന്‍റുകളും കിടക്കകളും മറ്റും ജില്ലാ ടൂറിസം കൗണ്‍സിലില്‍ നിന്ന് വാടകയ്ക്കെടുക്കാവുന്നതാണ്. സാഹസികതയോടെ കൊടുമുടി കീഴടക്കുന്ന ഒരു സഞ്ചാരിയുടെ മാനസികാവസ്ഥയാവും  ഒരോ സഞ്ചാരിക്കും  അനുഭവപ്പെടുക. ചേമ്പ്രയ്ക്ക് കീരീടമായി,  കൊടുംചൂടിലും വറ്റാത്ത നീരുറവ സ്ഫടിക തുല്യം വെട്ടിതിളങ്ങുന്നു.
വയനാടിന്‍െറ മുഴുവന്‍ സൗന്ദര്യം ആസ്വദിക്കാന്‍ പ്രകൃതിതന്നെ നല്‍കിയ സമ്മാനമാണോ ചേമ്പ്ര.? ആയിരിക്കാം.  ഈ കൊടുമുടിയില്‍  മുകളില്‍ നിന്ന് വയനാട് മുഴുവന്‍ കാണാന്‍ കഴിയും. രാത്രിയില്‍ അനുഭവപ്പെടുന്ന കൊടും തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ തീക്കായാം
ചെങ്കുത്തായ കയറ്റങ്ങളും പാറക്കൂട്ടങ്ങളും താണ്ടുമ്പോള്‍ വന്യമൃഗങ്ങളെയും കാണാം. പുള്ളിപുലി മാനുകള്‍, കാട്ടുപന്നികള്‍ തുടങ്ങിയ വന്യമൃഗങ്ങള്‍ ഇവിടെയുണ്ട്. നിങ്ങളുടെ ഒഴിവുദിനങ്ങളും അവധികാലങ്ങളും അവിസ്മരണീയമാക്കാന്‍ ചേമ്പ്ര  കൊടുമുടി യാത്രയ്ക്ക് കഴിയും.
കോന്നിയില്‍ നിന്ന് കൊക്കാത്തോട്ടിലേയ്ക്ക് നീളുന്ന ദുഷ്കരമായ പാതയിലൂടെ അള്ളുങ്കല്‍ എത്താന്‍ ജീപ്പ് സര്‍വീസ് മാത്രമാണ് ആശ്രയം. കോന്നിയില്‍ നിന്നും കല്ലേലി വരെ ബസ് സര്‍വീസ് നടത്തുന്നുണ്ടെന്നതൊഴിച്ചാല്‍ യാത്രാസൗകര്യങ്ങളുടെ കാര്യത്തില്‍ ഈ വനമേഖല ഇന്നും അവഗണിക്കപ്പെട്ടനിലയില്‍ത്തന്നെ. കല്ലേലിയില്‍ നിന്നും നദി കടന്നാണ് കൊക്കാത്തോട്ടിലേയ്ക്കുള്ള യാത്ര. വര്‍ഷകാലമായാല്‍ നദി കടന്നുള്ള യാത്ര അസാദ്ധ്യമാവും. കൊക്കാത്തോട് ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലുമാവും.
ഉരുളന്‍കല്ലുകള്‍ നിറഞ്ഞ വഴിയിലൂടെയുള്ള യാത്ര നമ്മെ അലോസരപ്പെടുത്തുന്നില്ല. ഒത്തിരിയൊത്തിരി കഥകള്‍ ആരോടെങ്കിലും പറയാന്‍ പാതയോരത്ത് അക്ഷമയോടെ കാത്തുനില്‍ക്കുന്ന ജീര്‍ണാവസ്ഥയിലായ വന്‍മരങ്ങളും അതിന്മേല്‍ സ്വപ്നം കണ്ടുമയങ്ങുന്ന പക്ഷികളും സംഗീതം പൊഴിക്കുന്ന കാട്ടരുവിയുമെല്ലാം യാത്രയ്ക്കിടയിലെ അപൂര്‍വ സൗഭാഗ്യങ്ങളാവുന്നു.
കോന്നിയില്‍നിന്നും അള്ളുങ്കലില്‍ യാത്രയുടെ ആദ്യഘട്ടം അവസാനിക്കുമ്പോള്‍ 50 മിനിട്ട് കടന്നുപോയത് നാമറിഞ്ഞിട്ടുണ്ടാവില്ല. കാട്ടാത്തിപ്പാറയുടെ വന്യഭംഗി അടുത്തറിയാന്‍ ഇനി കാല്‍നടയാത്ര.
ഒരുമണിക്കൂര്‍ യാത്രയ്ക്കൊടുവില്‍ സ്മൃതികളുറങ്ങുന്ന കാട്ടാത്തിപ്പാറയുടെ നെറുകയിലെത്തുകയായി നാം.
പ്രണയസാക്ഷാത്കാരത്തിനായി വനത്തിലെ ആചാരങ്ങള്‍ ധിക്കരിച്ച ആദിവാസിയുവതിയാണത്രേ ശാപംമൂലം കാട്ടാത്തിപ്പാറയായത്. വശ്യസുന്ദരങ്ങളായ ദൃശ്യങ്ങള്‍ മനസിനെ മായികലോകത്തേയ്ക്കാനയിക്കുന്നു. സഹ്യപര്‍വതനിരയുടെ ഭാഗമായ വനപ്രദേശങ്ങള്‍ അകലെ പച്ചത്തുരുത്തുകളാവും. മേടപ്പാറ, പാപ്പിനിപ്പാറ, കുടപ്പാറ തുടങ്ങിയ കരിംപാറകള്‍ ചുറ്റും തലയുയര്‍ത്തി നില്‍ക്കുന്നു. പുതിയൊരു പ്രണയാനുഭവംപോലെ, കൊടുംവേനലിലും മഞ്ഞുപെയ്തിറങ്ങുന്ന മാമലയുടെ മുകളില്‍ ഒരിക്കലും വറ്റാത്ത അരുവിയുടെ തെളിമ.
കാട്ടാത്തിപ്പാറയുടെ മുകളില്‍ ഒരേക്കര്‍ഭാഗം നിരപ്പായപ്രദേശമാണ്. അപൂര്‍വയിനത്തില്‍പ്പെട്ട വൃക്ഷങ്ങളും പുല്‍മേടുകളും കാട്ടാത്തിപ്പാറയെ കൂടുതല്‍ സുന്ദരിയാക്കുന്നു. കാട്ടുമൃഗങ്ങള്‍ ഇരതേടിയെത്തുന്ന താഴ്വാരങ്ങളില്‍ ത്രിബിള്‍ എക്കോ കേള്‍ക്കാമെന്ന പ്രത്യേകതയുമുണ്ട്. പ്രകൃതിയുടെ വരദാനമായ കാട്ടാത്തിപ്പാറ വൈകാതെ ടൂറിസം ഭൂപടത്തില്‍ ഇടം കണ്ടെത്തിയേക്കും.
കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ജടായു പാറ തലയുയര്‍ത്തി നില്‍ക്കുന്നത്. എം.സി.റോഡില്‍ കൊട്ടാരക്കര നിന്ന് തിരുവനന്തപുരത്തേക്ക് പോകും വഴി വലതു വശത്തായി ഈ സൗന്ദര്യ സങ്കേതം കാണാം.
സംസ്ഥാന ടൂറിസം വികസന പദ്ധതിയില്‍ ഇപ്പോള്‍ ജ-ടായു പാറയ്ക്കും ഇടംകിട്ടിയിരിക്കുന്നു. ജില്ലയില്‍ എത്തുന്ന വിദേശ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണമായി മാറ്റും വിധം രണ്ടരക്കോടിരൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
രമകഥയുടെമായി ഈ പാറയ്ക്ക് ഐതിഹ്യ ബന്ധമുണ്ട്. സീതയെ തട്ടിക്കൊണ്ടു പോകുമ്പോള്‍ തടയാന്‍ ചെന്ന ജടായു എന്ന പക്ഷി ശ്രേഷ്ഠന്‍ രാവണന്‍റെ ചന്ദ്രഹാസം ഏറ്റ് നിലംപതിച്ചത് ഇവിടെ ആയിരുന്നു എന്നാണ് വിശ്വാസം.
കാലാന്തരത്തില്‍ ജഡായു പാറയുള്ള ജടായുമംഗലം ചടയമംഗലമായി മാറി. പാറയുടെ മുകളില്‍ കയറിയാല്‍ നയനാന്ദമായ കാഴ്ചയാണ്. ഭക്തിയുമായാണ് മലകയറുന്നതെങ്കില്‍ അവര്‍ക്ക് ആശ്വാസത്തിനായി മുകളില്‍ ഒരു ശ്രീരാമ പ്രതിഷ് ഠയുണ്ട്.
നട്ടുച്ചയ്ക്കും ഇവിടെ കുളിര്‍കാറ്റു വീശുന്നു എന്നത് മറ്റൊരു സവിശേഷത. രാമപാദം പതിഞ്ഞു എന്നു വിശ്വസിക്കുന്ന ഈ മലമുകളില്‍ ഒരിക്കലും വറ്റാത്ത ഒരു നീരുറവയുണ്ട്.
ഏതു കൊടും വേനലിലും ഇതിലെ വെള്ളം തണുത്തുതന്നെ ഇരിക്കുന്നതും ഭക്തരുടെ വിശ്വാസത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. ശിലാ സൗന്ദര്യം കൊണ്ട് സന്ദര്‍ശകരേയും സഞ്ചാരികളേയും ആകര്‍ഷിക്കാനാണ് ടൂറിസം വകുപ്പ് ലക്‍ഷ്യമിടുന്നത്.
ശിലാ മ്യൂസിയം, സാഹസിക മലകയറ്റ വിനോദങ്ങള്‍. ഗുഹായാത്രകള്‍ എന്നിവയ്ക്ക് പുറമേ മലകയറുന്ന വഴിക്കെല്ലാം ശില്‍പങ്ങള്‍ കൊത്തിവയ്ക്കാനും പാറകളില്‍ ചുമര്‍ ചിത്രങ്ങളും ശില്‍പങ്ങളും കൊത്തിവയ്ക്കാനും ഉദ്ദേശിക്കുന്നുണ്ട്.
രാമായണത്തിലേയും ജഡായുവിന്‍റെ ജീവിതത്തിലേയും പ്രധാന സംഭവങ്ങള്‍ കൊത്തിവച്ച് ഭക്ത ജ-നത്തെ ആകര്‍ഷിക്കാനും ഉദ്ദേശമുണ്ട്. ഏകദിന പിക്നിക്കിന് പറ്റിയ ജില്ലയിലെ ഏകസ്ഥലം ജടായു പാറയാക്കി മാറ്റും.
പശ്ഛിമഘട്ടത്തില്‍ ആനമുടി കഴിഞ്ഞാല്‍ ഏറ്റവും പൊക്കമുള്ള ത് (1868 മീറ്റര്‍) അഗസ്ത്യകൂടത്തി നാണ്.  നൂറുകണക്കിനു സഞ്ചാരികളാണ് യാത്രയ്ക്കായി ഓരോ വര്‍ഷവും എത്തുന്നത്. വര്‍ഷം കഴിയുന്തോറും സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്ന് വനംവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇപ്പോള്‍ പേപ്പാറ വന്യജീവി റിസര്‍വില്‍ വരുന്ന അഗസ്ത്യകൂടത്തിലേയ്ക്ക് ബോണക്കാടുവഴിയാണ് യാത്ര അനുവദിക്കുക. രണ്ടുദിവസമാണ് യാത്രയുടെ ദൈര്‍ഘ്യം. ആദ്യദിവസം ബോണക്കാട്ടുനിന്ന് തുടങ്ങുന്ന യാത്ര കാല്‍നടയായി ഏഴുമടക്ക് തേരിയും മുട്ടിടിച്ചാല്‍ തേരിയും കഴിഞ്ഞ് അതിരുമലയിലെ വനംവകുപ്പിന്‍റെ ഡോര്‍മറ്ററിയില്‍ അവസാനിക്കും. അവിടെ രാത്രി വിശ്രമത്തിനുശേഷം പുലര്‍ച്ചെ വീണ്ടും യാത്ര ആരംഭിച്ചാല്‍ നട്ടുച്ചയോടെ പൊങ്കാലപ്പാറയിലും ഒരുമണിക്കൂര്‍കൊണ്ട് അഗസ്ത്യകൂടത്തിനു മുകളിലുമെത്താന്‍ കഴിയും.
ഒരു ദിവസം മേഖലയിലേക്ക് യാത്രചെയ്യുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ട്. യാത്രയിലുടനീളം വനംവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പ്ളാസ്റ്റിക് കവറുകള്‍, തീപ്പെട്ടി, ആയുധങ്ങള്‍ എന്നിവ അനുവദിക്കില്ല.