പത്തൊമ്പത് മാസത്തെ ഇടവേളക്ക് ശേഷം മലയാളി താരം എസ് ശ്രീശാന്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിലാണ് ശ്രീശാന്ത് ഇടംപിടിച്ചത്. ഏകദിന പരമ്പരയില്‍ കളിച്ച ആശിഷ് നെഹ്‌റയെ ഒഴിവാക്കിയതാണ് ശ്രീശാന്തിന്‍റെ തിരിച്ചുവരവ് എളുപ്പമാക്കിയത്.
പരുക്കേറ്റ് വിശ്രമത്തിലായിരുന്ന സഹീര്‍ ഖാനും ഇടം കൈയ്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ലക്‍ഷമണ്‍, ദ്രാവിഡ് എന്നിവരാണ് പതിനഞ്ചംഗ ടെസ്റ്റ് ടീമില്‍ ഇടം നിലനിര്‍ത്തിയ മറ്റ് താരങ്ങള്‍. തമിഴ്നാട് താരങ്ങളായ എം വിജയ്, എസ് ബദരീനാഥ് എന്നിവരെ റിസര്‍വ് താരങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റിസര്‍വ് വിക്കറ്റ് കീപ്പറെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
പരുക്കും മോശം പെരുമാറ്റവും മൂലം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തു പോയ ശ്രീശാന്തിന് മോശം പെരുമാറ്റത്തിന്‍റെ പേരില്‍ കഴിഞ്ഞ മാസം ബി സി സി ഐ അവസാന താക്കിത് നല്‍കിയിരുന്നു. മോശം ഫോമിലുള്ള ഇഷാന്ത് ശര്‍മയെയും സെലക്ടര്‍മാര്‍ ടീമില്‍ നിലനിര്‍ത്തിയുട്ടുള്ളതിനാല്‍ അവസാന ഇലവനില്‍ ശ്രീശാന്തിന് അവസരം ലഭിക്കുമെന്നാ