ഭുവനേശ്വരി ഒഴികെ നമ്മളെല്ലാം നല്ലവരായി.
ഹ!ഹ!ഹ!
കൂടെ കിടന്നവന്മാരും കിടത്തിയവരും "നളിനി ജമീലയ്ക്ക് പഠിക്കുന്ന ഭുവനേശ്വരി!" വായിക്കുന്ന നമ്മളും നല്ലവരായി.
കിടന്നു കൊടുത്തവള്‍ മാത്രം മോശം.
അവളെ ന്യായീകരിക്കുകയല്ല....
എന്നാല്‍ അവള്‍ ചെയ്തത് മഹാ തെറ്റാണ് എന്നെനിക്കു തോന്നുന്നില്ല. പ്രായപൂര്‍ത്തിയായവര്‍ രഹസ്യമായിട്ടു കിടക്കുകയോ കിടന്നു കൊടുക്കുകയോ ഒക്കെ ചെയ്യട്ടെ... എത്തി നോക്കിയിട്ട് നമ്മുടെ സദാചാരം ചാരമാകുന്നേ എന്നു വിലപിക്കേണ്ടതുണ്ടോ?
പിന്നെ പുസ്തകം.. അത് ഇറക്കുന്നതിനെപ്പറ്റി പരിഹസിച്ചിട്ട് നമ്മള്‍ തന്നെ അതു വാങ്ങി വായിച്ചു രസിക്കുകയും ചെയ്യും..
അതായത് വാങ്ങാന്‍ ആളുണ്ടായെങ്കിലേ എന്തും വില്‍ക്കാന്‍ പറ്റൂ. പുസ്തകവും ശരീരവും ഒക്കെ...