മലയാളസിനിമയില്‍ മാറ്റത്തിന്‍റെ വെളിച്ചം പതിച്ചുതുടങ്ങി, സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പൃഥ്വിരാജും മലയാളമനസ്സുകളില്‍ ചേക്കേറികഴിഞ്ഞു,
ശാപം പിടിച്ച സമരങ്ങള്‍ക്കിടയിലും തന്‍റേതായ ശൈലി ഉയര്‍ത്തിക്കൊണ്ടുവന്ന പൃഥ്വിരാജിനു വേണ്ടത്ര പിന്തുണ നാം നല്‍കേണിയിരിക്കുന്നു, അതിനുപകരം നമ്മുടെ സമൂഹത്തിനിഷ്ടം ചവിട്ടിതള്ളാനാണ്, മറ്റ് ഭാഷാചിത്രങ്ങള്‍ വന്‍ വിജയമാക്കുന്ന മലയാളികള്‍ എന്തേ മുറ്റത്തെ മുല്ലയെ ശ്രദ്ധിക്കാതെ പൊകുന്നു?
സൂപ്പര്‍താരങ്ങളെ മാത്രം സപ്പോര്‍ട്ടുചെയ്ത് ശീലിച്ച നാം ചിന്തിക്കേണ്ട ഒരുകാര്യമുണ്ട്, ഒരുകാലത്തെ സൂപ്പര്‍ താരങ്ങളായിരുന്നു നസീറും , സത്യനും, അവരില്‍നിന്നാണ് , ലാലും, മമ്മൂട്ടിയും വളര്‍ന്നുവന്നത്, അതുപൊലെ ഒരവസരം നാം പുതുതലമുറക്കും കൊടുക്കേണ്ടതല്ലേ? സൂപ്പര്‍താരങ്ങള്‍ക്കു ശേഷം നമ്മുടെ സിനിമാ ഫീള്‍ഡ് വേണ്ടന്നാണോ?ചിന്തിക്കൂ................കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല